ETV Bharat / sitara

ടൗട്ടേയിൽ 'മൈദാൻ' സെറ്റ് തകർന്നു; ഹൃദയഭേദകമെങ്കിലും കൂട്ടായ പരിശ്രമത്തിലൂടെ മറികടക്കുമെന്ന് ബോണി കപൂർ

ടൗട്ടേയിൽ തകർന്ന സിനിമാ സെറ്റ് കാണാൻ പോകാത്തത് അത് തനിക്ക് ഹൃദയഭേദകമായ കാഴ്‌ചയായിരിക്കുമെന്നതിനാലാണ്. എന്നാൽ, സിനിമയുടെ എല്ലാ അണിയറപ്രവർത്തകരുടെയും ഒരുമിച്ചുള്ള പ്രവർത്തനത്തിലൂടെ പ്രതിസന്ധി മറികടക്കുമെന്നും നിർമാതാവ് ബോണി കപൂർ പറഞ്ഞു.

മൈദാൻ സെറ്റ് തകർന്നു വാർത്ത  ഹൃദയഭേദകം മൈദാൻ ബോണി കപൂർ വാർത്ത  കൂട്ടായ പരിശ്രമം മൈദാൻ സെറ്റ് ബോണി കപൂർ വാർത്ത  ബോണി അജയ് ദേവ്ഗൺ കപൂർ വാർത്ത  മൈദാൻ സിനിമ ടൗട്ടേ വാർത്ത  മൈദാൻ ഫുട്ബോൾ പരിശീലകൻ സയ്യിദ് അബ്ദുൾ റഹീം വാർത്ത  damaged maidan sets boney kapoor news  ajay devgn boney kapoor news  maidan football film news  boney kapoor tautae maidan news
ബോണി കപൂർ
author img

By

Published : May 25, 2021, 11:21 PM IST

മുംബൈ: അജയ് ദേവ്ഗൺ നായകനാകുന്ന മൈദാൻ എന്ന ബോളിവുഡ് ചിത്രത്തിന്‍റെ ഷൂട്ടിങ് കൊവിഡ് പശ്ചാത്തലത്തിൽ നിർത്തിവക്കേണ്ടി വന്നിരുന്നു. എന്നാൽ, ടൗട്ടേ ചുഴലിക്കാറ്റും സിനിമയ്‌ക്ക് വില്ലനായി. മുംബൈയിലെ ഗോറെഗാവിലുള്ള സിനിമയുടെ സെറ്റ് ടൗട്ടേ ചുഴലിക്കാറ്റിലും മഴയിലും തകരുകയും നിർമാതാക്കൾക്ക് ഇത് പുനർനിർമിക്കേണ്ടതായും വന്നു.

ടൗട്ടേയിലെ സെറ്റ് തകർന്നത് കണ്ടാൽ തന്‍റെ ഹൃദയം തകരുമെന്നും എന്നാൽ, എല്ലാ അണിയറപ്രവർത്തകരും ഒരുമിച്ച് ഇതിനെ മറികടന്ന് മുന്നേറുമെന്നും നിർമാതാവ് ബോണി കപൂർ വ്യക്തമാക്കി. "സെറ്റ് സന്ദർശിച്ച സിനിമയുടെ അണിയറപ്രവർത്തകരിൽ ചിലർ വ്യക്തമായ വിവരങ്ങൾ നൽകി. എന്നാൽ, അവിടേക്കുള്ള സന്ദർശനം എനിക്ക് ഹൃദയഭേദകമായ കാഴ്‌ചയായിരിക്കും. ഒരു സിനിമ എടുക്കുമ്പോൾ ഒരുപാട് വെല്ലുവിളികളിലൂടെ നിങ്ങൾക്ക് കടന്നുപോകേണ്ടി വരും. അത്തരം വെല്ലുവിളികൾ ഉണ്ടാകുമ്പോൾ, ആ സിനിമയെ സ്‌ക്രീനിൽ എത്തിക്കാൻ അങ്ങേയറ്റം പരിശ്രമവും ഒത്തൊരുമയും വേണ്ടി വരും. അത് തന്നെയാണ് മൈദാനിലും സംഭവിക്കുന്നത്." എല്ലാം പഴയപടിയാകുമ്പോൾ സിനിമയുടെ ശേഷിക്കുന്ന ഭാഗം പൂർത്തിയാക്കുമെന്നും അതിന്‍റെ ഫലം പ്രേക്ഷകരെ സന്തോഷിപ്പിക്കുന്നതായിരിക്കുമെന്നും ബോണി കപൂർ പറഞ്ഞു.

ടൗട്ടേ ചുഴലിക്കാറ്റിന്‍റെ ആഘാതത്തിൽ ഷൂട്ടിങ് സെറ്റും മോണിറ്റർ റൂമുകളും പത്ത് മേക്കപ്പ് റൂമുകളും 30 ശുചിമുറികളും പ്രൊഡക്ഷൻ ഓഫിസും തകർന്നിട്ടുണ്ട്.

More Read: അജയ്‌ ദേവ്‌ഗൺ- പ്രിയാമണി ചിത്രം 'മൈദാൻ' റിലീസ് പ്രഖ്യാപിച്ചു

അമിത് ശർമയുടെ സംവിധാനത്തിൽ ഫുട്ബോൾ പശ്ചാത്തലത്തിൽ കഥ പറയുന്ന മൈദാൻ സിനിമയുടെ നിർമാതാക്കൾ ബോണി കപൂർ, ആകാശ് ചൗള, അരുണവ ജോയ് സെന്‍ഗുപ്‌ത എന്നിവരാണ്. ഫുട്ബോൾ പരിശീലകൻ സയ്യിദ് അബ്ദുൾ റഹീമിന്‍റെ ജീവിത കഥ പറയുന്ന ചിത്രത്തിൽ അജയ് ദേവ്‌ഗണിന്‍റെ നായികയാവുന്നത് പ്രിയാ മണിയാണെന്ന് വാർത്തകളുണ്ടായിരുന്നു. ആദ്യം തെന്നിന്ത്യൻ താരം കീർത്തി സുരേഷിനെയായിരുന്നു തീരുമാനിച്ചിരുന്നത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.