ETV Bharat / sitara

'ഏക് വില്ലന്‍ റിട്ടേണ്‍സ്' രണ്ടാം ഭാഗത്തില്‍ വമ്പന്‍ താരനിര

author img

By

Published : Feb 12, 2021, 12:28 PM IST

രണ്ടാം ഭാഗത്തില്‍ ജോൺ എബ്രഹാം, അർജുൻ കപൂർ, ദിഷ പട്ടാനി, താര സുതാരിയ എന്നിവരാണ് പ്രധാന താരങ്ങൾ. സിനിമ 2022 ഫെബ്രുവരി 11 റിലീസ് ചെയ്യും

bollywood movie ek villain returns will release on 2022 february 11  ഏക് വില്ലന്‍ റിട്ടേണ്‍സ്  ഏക് വില്ലന്‍ റിട്ടേണ്‍സ് സിനിമ  മോഹിത് സൂരി സിനിമകള്‍  ദിഷാ പട്ടാനി വാര്‍ത്തകള്‍  bollywood movie ek villain returns  bollywood movie ek villain returns  ek villain returns news
'ഏക് വില്ലന്‍ റിട്ടേണ്‍സ്' രണ്ടാം ഭാഗത്തില്‍ വമ്പന്‍ താരനിര

ക്രൈം ത്രില്ലര്‍ സിനിമകളുടെ ആരാധകര്‍ക്കായി സന്തോഷകരമായ ഒരു പ്രഖ്യാപനം ബോളിവുഡില്‍ നിന്നും എത്തിയിരിക്കുകയാണ്. ശ്രദ്ധ കപൂര്‍, സിദ്ധാര്‍ഥ് മല്‍ഹോത്ര ജോഡി ഒരുമിച്ച് അഭിനയിച്ച മോഹിത് സൂരി സിനിമ ഏക് വില്ലന്‍ സീരിസില്‍ നിന്നും രണ്ടാമത്തെ സിനിമ എത്തുമെന്നാണ് സംവിധായകന്‍ ഇപ്പോള്‍ അറിയിച്ചിരിക്കുന്നത്. ഏക് വില്ലൻ റിട്ടേൺസ് എന്ന് പേരിട്ടിരിക്കുന്ന സിനിമ 2022 ഫെബ്രുവരി 11 റിലീസ് ചെയ്യുമെന്നും സിനിമയുടെ ടൈറ്റില്‍ പോസ്റ്റര്‍ പങ്കുവെച്ചുകൊണ്ട് മോഹിത് സൂരി അറിയിച്ചു. രണ്ടാം ഭാഗത്തില്‍ ജോൺ എബ്രഹാം, അർജുൻ കപൂർ, ദിഷ പട്ടാനി, താര സുതാരിയ എന്നിവരാണ് പ്രധാന താരങ്ങൾ. സിനിമയുടെ പുതിയ പോസ്റ്ററുകള്‍ രണ്ടാം ഭാഗത്തില്‍ അഭിനയിക്കുന്ന പ്രധാന താരങ്ങളും സോഷ്യല്‍മീഡിയ വഴി പങ്കുവെച്ചിട്ടുണ്ട്.

എന്നാല്‍ സിനിമയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങളൊന്നും അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടില്ല. ഏക്ത കപൂറും ശോഭാ കപൂറും ചേര്‍ന്നാണ് ആദ്യ ഭാഗം നിര്‍മിച്ചത്. റിതേഷ് ദേശ്മുഖായിരുന്നു ചിത്രത്തില്‍ വില്ലന്‍ വേഷത്തിലെത്തിയത്. ബോക്‌സ് ഓഫീസ് ഹിറ്റായിരുന്ന സിനിമയിലെ ഗാനങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മോഹിത് സൂരിക്കൊപ്പമുള്ള ദിഷ പട്ടാനിയുടെ രണ്ടാമത്തെ സിനിമയാണ് ഏക് വില്ലന്‍ 2. നേരത്തെ ഇരുവരും ഒന്നിച്ച് പ്രവര്‍ത്തിച്ചത് മലാങ്കിന് വേണ്ടിയായിരുന്നു. രണ്ടാം ഭാഗം അണിയറയില്‍ ഒരുങ്ങുന്നുവെന്ന വാര്‍ത്ത വന്നതോടെ ആരാധകരും രണ്ടാം ഭാഗം കാണാനായുള്ള ത്രില്ലിലാണ്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.