ETV Bharat / sitara

സതീഷ് കൗശിക്കിന്‍റെ വിവാഹ വാഗ്‌ദാനം കണ്ണീരണിയിച്ചു: ആത്മകഥയിൽ നീന ഗുപ്‌ത വെളിപ്പെടുത്തുന്നു - മസബ ഗുപ്‌ത വാർത്ത

ഗർഭിണിയായിരിക്കുമ്പോൾ തന്നെ വിവാഹം കഴിക്കാമെന്ന സതീഷ് കൗശിക്കിന്‍റെ വാക്കുകൾ തന്നെ വികാരാതീതയാക്കിയെന്നും അദ്ദേഹത്തിന്‍റെ ത്യാഗവും സ്നേഹവും ഉള്ളിൽ തട്ടുന്നതാണെന്നും ബോളിവുഡ് നടി നീന ഗുപ്‌ത തന്‍റെ ആത്മകഥയിൽ വെളിപ്പെടുത്തി.

സതീഷ് കൗശിക്കിന്‍റെ വാക്കുകൾ വാർത്ത  സതീഷ് കൗശിക്ക് വാർത്ത  നീന ഗുപ്‌ത ആത്മകഥ വാർത്ത  നീന ഗുപ്‌ത സച്ച് കഹൂന്‍ തോ പുസ്‌തകം വാർത്ത  satish kaushik offer marry news latest  satish kaushik neena gupta news  sach kahoon tho neena gupta news  satish kaushik neena gupta news update  autobiography neena gupta news latest  vivian richardson neena gupta news  വിവിയന്‍ റിച്ചാര്‍ഡ്‌സ് നീന ഗുപ്ത വാർത്ത  മസബ ഗുപ്‌ത വാർത്ത  masaba gupta news
നീന ഗുപ്‌തയുടെ ആത്മകഥ
author img

By

Published : Jun 16, 2021, 7:18 PM IST

ബോളിവുഡ് താരം നീന ഗുപ്തയുടെ ആത്മകഥ സച്ച് കഹൂന്‍ തോ കഴിഞ്ഞ ദിവസം കരീന കപൂർ പ്രകാശനം ചെയ്‌തിരുന്നു. പുസ്‌തകത്തിന്‍റെ പേര് വ്യക്തമാക്കുന്നത് പോലെ തന്‍റെ ജീവിതത്തിലുണ്ടായ പല സംഭവങ്ങളും മറ കൂടാതെ നീന ഗുപ്‌ത വിവരിക്കുന്നുണ്ട്. തന്‍റെ ജീവിതത്തിലെ ഏകാന്തതയെ കുറിച്ചും ജീവിതത്തിൽ ആകെയുണ്ടായിരുന്ന ചെറിയ ചില ബന്ധങ്ങളെ കുറിച്ചും പുസതകത്തിൽ നീന വിശദീകരിച്ചു.

ഇതിൽ വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് ഇതിഹാസം വിവിയന്‍ റിച്ചാര്‍ഡ്‌സുമായുള്ള പ്രണയത്തെ കുറിച്ചും തന്‍റെ ഗർഭകാലത്തെ കുറിച്ചുമുള്ള നീനയുടെ വെളിപ്പെടുത്തലാണ് ശ്രദ്ധേയമാകുന്നത്. എൺപതുകളിൽ വാർത്തകളിൽ നിറഞ്ഞ പ്രണയജോഡിയായിരുന്നു നീന ഗുപ്‌തയും റിച്ചാർഡ്‌സും. ഇരുവർക്കും ജനിച്ച മകളാണ് ബോളിവുഡിലെ വലിയ ഫാഷന്‍ ഡിസൈനറായ മസബ ഗുപ്ത.

Also Read: നടി ലിസ ബാനസ് അന്തരിച്ചു, വിയോഗം അപകടത്തില്‍ ചികിത്സയിലിരിക്കെ

ഗർഭിണിയായിരിക്കുമ്പോൾ തന്നെ വിവാഹം കഴിക്കാമെന്ന് ഏതാനും സുഹൃത്തുക്കൾ പറഞ്ഞിരുന്നുവെന്നും അതിൽ തന്‍റെ ദീർഘകാല സുഹൃത്തും നടനുമായ സതീഷ് കൗശിക്കിന്‍റെ വാക്കുകൾ കേട്ട് വികാരാതീതയായെന്നും നടി ആത്മകഥയിൽ തുറന്നുപറഞ്ഞു.

സതീഷ് കൗശിക്കിന്‍റെ വിവാഹ വാഗ്ദാനം

സതീഷ് കൗശിക് ഒരു അവിസ്മരണീയനായ സുഹൃത്താണ്. നീ ആശങ്കപ്പെടേണ്ട, ജനിക്കുന്ന കുട്ടിക്ക് ഇരുണ്ട നിറമാണെങ്കിൽ അതെന്‍റേതാണെന്ന് പറഞ്ഞോളൂ, നമ്മൾക്ക് വിവാഹിതരാകാം. ആരും ഒന്നും സംശയിക്കില്ല എന്ന് സതീഷ് തന്നോട് പറഞ്ഞിട്ടുണ്ടെന്നാണ് നീന ഗുപ്‌ത പുസ്‌തകത്തിൽ പറഞ്ഞത്.

'എന്നാൽ, ഇത് കേട്ട് എന്‍റെ കണ്ണുകൾ നിറഞ്ഞു. എങ്കിലും ഞാൻ അത് നിരസിച്ചു. യഥാർഥ സ്നേഹത്തിനായി അദ്ദേഹം കാണിച്ച ആ ത്യാഗം ഉള്ളിൽ തട്ടുന്നതായിരുന്നു.' അതിനാൽ, താൻ അതിനെ വിനയത്തോടെ നിരസിക്കുകയായിരുന്നെന്നും നീന ഗുപ്‌ത വ്യക്തമാക്കി.

പിന്നീട് സതീഷ് കൗശിക് ചലച്ചിത്ര നിർമാതാവ് ശശി കൗശിക്കിനെ വിവാഹം ചെയ്‌തു. നീന ഗുപ്ത ചാർട്ടേഡ് അക്കൗണ്ടന്‍റ് വിവേക് മെഹ്‌റയെ വിവാഹം കഴിക്കുകയുണ്ടായി.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.