ലോക്ക് ഡൗണ്‍ കൊവിഡ് പ്രതിസന്ധികള്‍ പൂര്‍ണമായും നീങ്ങിയിട്ടില്ലെങ്കിലും ചെറിയ തോതില്‍ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് എല്ലാ സിനിമാ മേഖലകളിലും ഷൂട്ടിങുകള്‍ പുനരാരംഭിച്ച് കഴിഞ്ഞു. വീണ്ടും ഷൂട്ടിങ് തിരക്കുകളിലേക്ക് മടങ്ങാന്‍ ഒരുങ്ങുകയാണ് ബോളിവുഡ് യുവതാരം വരുണ്‍ ധവാന്‍. കൂലി നമ്പര്‍ 1 എന്ന ചിത്രത്തിന്‍റെ ഷൂട്ടിങ് പുനരാരംഭിക്കാന്‍ ഒരുങ്ങുന്ന പശ്ചാത്തലത്തില്‍ സ്വയം കൊവിഡ് പരിശോധനക്ക് വിധേയനായിരിക്കുകയാണ് വരുണ്‍ ധവാന്‍. ഇത് സംബന്ധിച്ച് ഫോട്ടോകളും വീഡിയോയും നടന്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചു. കൊവിഡിന്‍റെ പശ്ചാത്തലത്തില്‍ ഫെബ്രുവരിയിലാണ് കൂലി നമ്പര്‍ 1ന്‍റെ ഷൂട്ടിങ് നിര്‍ത്തിവെച്ചത്. 'ജോലിയിലേക്ക് മടങ്ങുന്നു... എല്ലാ മുന്‍കരുതലുകളോടും കൂടി' എന്നാണ് വരുണ്‍ ഫോട്ടോക്കൊപ്പം കുറിച്ചത്. വരുണിന്‍റെ പിതാവ് ഡേവിഡ് ധവാന്‍ 1995ല്‍ ഒരുക്കിയ ചിത്രത്തിന്‍റെ റീമേക്കാണ് കൂലി നമ്പര്‍ 1. ചിത്രത്തില്‍ സാറ അലിഖാനാണ് നായിക.
- " class="align-text-top noRightClick twitterSection" data="
">