ETV Bharat / sitara

ബോളിവുഡ് നടൻ അർമാൻ കോലി മയക്കുമരുന്ന് കേസിൽ അറസ്റ്റിൽ - ലഹരിമരുന്ന് കേസ് അർമാൻ ഹിന്ദി നടൻ വാർത്ത

ശനിയാഴ്‌ച അർമാന്‍റെ വീട്ടിൽ നടത്തിയ എൻസിബി റെയ്‌ഡിൽ മയക്കുമരുന്ന് കണ്ടെത്തി. തുടർന്ന് നടനെ ചോദ്യം ചെയ്യുകയും ഞായറാഴ്‌ച രാവിലെ അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു.

Armaan Kohli news latest  NCB arrests actor Armaan Kohli news malayalam  NCB arrests Armaan Kohli in drugs case news  Armaan Kohli arrested in drugs case news  NCB  അർമാൻ കോലി മയക്കുമരുന്ന് കേസ് വാർത്ത  അർമാൻ കോലി എൻസിബി വാർത്ത  മയക്കുമരുന്ന് അർമാൻ കോലി പുതിയ വാർത്ത  ബോളിവുഡ് നടൻ അർമാൻ കോലി വാർത്ത  ലഹരിമരുന്ന് കേസ് അർമാൻ ഹിന്ദി നടൻ വാർത്ത  ncb arrested arman bollywood news
ബോളിവുഡ് നടൻ അർമാൻ കോലി
author img

By

Published : Aug 29, 2021, 12:22 PM IST

മുംബൈ: പ്രമുഖ ബോളിവുഡ് നടൻ അർമാൻ കോലി എൻസിബി അറസ്റ്റിൽ. താരത്തിന്‍റെ പക്കൽ നിന്നും നിരോധിത മയക്കുമരുന്നുകൾ കണ്ടെത്തിയതിനെ തുടർന്ന് ശനിയാഴ്‌ച നടനെ എൻസിബി (നാർകോട്ടിക്‌സ് കൺട്രോൾ ബ്യൂറോ) ചോദ്യം ചെയ്‌തിരുന്നു. മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിനൊടുവിൽ അന്വേഷണസംഘം അർമാൻ കോലിയുടെ അറസ്റ്റ് രേഖപ്പെടുത്തി.

ശനിയാഴ്‌ച ഉച്ചയ്ക്ക് ശേഷം നടന്‍റെ വീട്ടില്‍ എൻസിബി റെയ്‌ഡ് നടത്തി. ഈ പരിശോധനയിലാണ് മയക്കുമരുന്ന് കണ്ടെത്തിയത്. തുടർന്ന് കേസ് രജിസ്റ്റർ ചെയ്യുകയും വൈകിട്ടോടെ നടനെ ചോദ്യം ചെയ്യാനായി സൗത്ത് മുംബൈയിലെ എൻസിബി ഓഫിസിലേക്ക് വിളിച്ചുവരുത്തുകയുമായിരുന്നു. അജയ് രാജു സിംഗ് എന്ന ലഹരിമരുന്ന് വിൽപ്പനക്കാരനെയും കേസിൽ അറസ്റ്റ് ചെയ്‌തിട്ടുണ്ട്.

Also Read: മയക്കുമരുന്ന് കേസിൽ കൂടുതൽ താരങ്ങൾ പിടിയിലാകും; അജാസ് ഖാനെ എൻസിബി ചോദ്യം ചെയ്യുന്നു

ബോളിവുഡ് സംവിധായകന്‍ രാജ്‍കുമാര്‍ കോലിയുടെ മകനായ അര്‍മാന്‍ കോലി ബാലതാരമായാണ് അഭിനയരംഗത്ത് എത്തുന്നത്. പിന്നീട് പ്രേം രതന്‍ ധന്‍ പായോ, എല്‍ഒസി: കാര്‍ഗില്‍, ദുഷ്‍മന്‍ കെ ഖൂന്‍ പാനി ഹ എന്നിങ്ങനെ നിരവധി ചിത്രങ്ങളില്‍ ശ്രദ്ധേയ വേഷം ചെയ്‌തു. ബിഗ് ബോസ് ഏഴാം സീസൺ മത്സരാര്‍ഥിയുമായിരുന്നു താരം.

For All Latest Updates

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.