ബോളിവുഡ് സിനിമാ- ടെലിവിഷൻ താരം അനുപം ശ്യാം അന്തരിച്ചു. 63 വയസായിരുന്നു. തിങ്കളാഴ്‌ച രാവിലെ മുംബൈയിലെ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. വൃക്ക സംബന്ധമായ അസുഖത്തെ തുടർന്ന് കഴിഞ്ഞ ആഴ്‌ച അനുപം ശ്യാമിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.
2009ൽ സംപ്രേഷണം ചെയ്‌ത 'മൻ കി ആവാസ്: പ്രതിജ്ഞ' എന്ന ടെലിവിഷൻ പരമ്പരയിലൂടെയാണ് നടൻ ശ്രദ്ധേയനാകുന്നത്. അമരാവതി കി കതായി, ഡോലി അമർമാനോ കി തുടങ്ങിയവ അനുപമിന്‍റെ പ്രശസ്‌ത ടെലിവിഷൻ പരിപാടികളാണ്.
Also Read: ബയോപിക്കിൽ രൺദീപ് ഹൂഡയോ അക്ഷയ് കുമാറോ മതിയെന്ന് നീരജ് ചോപ്ര ; താരം അഭിനയിക്കണമെന്ന് ആരാധകർ
സ്ലംഡോഗ് മില്യനർ, ബന്ദിത് ക്വീൻ, സത്യ, ദിൽസേ, നായക്: ദി റിയൽ ഹീറോ, ലഗാൻ തുടങ്ങിയ നിരൂപക പ്രശംസ നേടിയ ചിത്രങ്ങളിലും ദുഷ്‌മൻ, പാപ്, ഗോൽമാൽ, ഹല്ല ബോൽ, വാന്‍റഡ് എന്നീ സിനിമകളിലും നടൻ ശ്രദ്ധേയ വേഷങ്ങൾ ചെയ്‌തിട്ടുണ്ട്.
-
Sad to know about the demise of one of the finest actors & a great human being #AnupamShyam due to multiple organ failure .
— Ashoke Pandit (@ashokepandit) August 8, 2021 " class="align-text-top noRightClick twitterSection" data="
My heartfelt condolences to his family .
A great loss to the film & tv industry .
ॐ शान्ति !
🙏 pic.twitter.com/ZvP7039iOS
">Sad to know about the demise of one of the finest actors & a great human being #AnupamShyam due to multiple organ failure .
— Ashoke Pandit (@ashokepandit) August 8, 2021
My heartfelt condolences to his family .
A great loss to the film & tv industry .
ॐ शान्ति !
🙏 pic.twitter.com/ZvP7039iOSSad to know about the demise of one of the finest actors & a great human being #AnupamShyam due to multiple organ failure .
— Ashoke Pandit (@ashokepandit) August 8, 2021
My heartfelt condolences to his family .
A great loss to the film & tv industry .
ॐ शान्ति !
🙏 pic.twitter.com/ZvP7039iOS
അനുപം ശ്യാമിന്‍റെ നിര്യാണത്തിൽ മനോജ് ബാജ്‌പേയി, മനോജ് ജോഷി, സംവിധായകൻ അശോക് പണ്ഡിറ്റ് തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി.