മുംബൈ: കങ്കണക്ക് പിന്നാലെ അനുവാദം കൂടാതെ താമസസ്ഥലത്ത് അനധികൃത നിര്‍മാണം നടത്തിയതിന് പ്രമുഖ ഫാഷന്‍ ഡിസൈനര്‍ മനീഷ് മല്‍ഹോത്രയ്ക്ക് ബ്രിഹന്‍ മുംബൈ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ കാരണം കാണിക്കല്‍ നോട്ടീസ് അയച്ചു. മുംബൈ മുനിസിപ്പൽ കോർപ്പറേഷന്‍റെ 351 ആക്ട് പ്രകാരമാണ് നോട്ടീസ് അയച്ചിരിക്കുന്നത്. ബന്ധപ്പെട്ടവരുടെ അനുമതിയില്ലാതെ മനീഷ് മല്‍ഹോത്ര താമസസ്ഥലത്ത് ചില നിര്‍മാണപ്രവൃത്തികള്‍ നടത്തിയതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് അധികൃതര്‍ നോട്ടീസ് അയച്ചത്. നോട്ടീസിന് കൃത്യമായ മറുപടി നല്‍കാന്‍ ഏഴ് ദിവസമാണ് മനീഷിന് ബിഎംസി അനുവദിച്ചിരിക്കുന്നത്. താമസസ്ഥലത്ത് നിന്നും തുടങ്ങി ഒന്നാം നിലയിലെ ഓഫീസ് വരെയുള്ള നിര്‍മാണത്തിലെ മാറ്റങ്ങള്‍. ഒന്നാം നിലയിൽ പാർട്ടീഷനുകൾ, ക്യാബിനുകൾ എന്നിവ സ്ഥാപിച്ചതിലൂടെ അനധികൃതമായി കൂട്ടിച്ചേർക്കൽ, മാറ്റം വരുത്തൽ, അനധികൃതമായി രണ്ട് ഘടനകളുള്ള നിർമാണം രണ്ടാം നിലയിലെ ടെറസിൽ ഒരു ഇഷ്ടിക കൊത്തുപണി മതിലും എസി ഷീറ്റ് മേൽക്കൂരയും അനധികൃതമായി നിര്‍മിച്ചതായാണ് ബിഎംസി കണ്ടെത്തിയത്. അതേസമയം നടി കങ്കണ റണാവത്തിന്‍റെ ഓഫീസ് കെട്ടിടം പൊളിക്കുന്നതിന് ബോംബെ ഹൈക്കോടതി സ്റ്റേ നല്‍കിയിരിക്കുകയാണ്. ബിഎംസി അധികൃതരോട് വിഷയത്തില്‍ കോടതി മറുപടി ആവശ്യപ്പെട്ടിട്ടുണ്ട്.
അനധികൃത നിര്‍മാണം, ഫാഷന്‍ ഡിസൈനര്‍ മനീഷ് മല്‍ഹോത്രയ്ക്കും ബിഎംസിയുടെ നോട്ടീസ് - അനധികൃത നിര്‍മാണം, ഫാഷന്‍ ഡിസൈനര്‍ മനീഷ് മല്‍ഹോത്രയ്ക്കും ബിഎംസിയുടെ നോട്ടീസ്
നോട്ടീസിന് കൃത്യമായ മറുപടി നല്‍കാന്‍ ഏഴ് ദിവസമാണ് മനീഷിന് ബിഎംസി അനുവദിച്ചിരിക്കുന്നത്