ETV Bharat / sitara

ഓൾഡ് ഈസ് ഗോൾഡ്; മങ്കേഷ്‌കർ സഹോദരിമാരുടെ ചിത്രം പങ്കുവെച്ച് ബിഗ് ബി - asha bhosle

ബോളിവുഡിലെ പ്രശസ്‌ത ഗായികമാരും സഹോദരികളുമായ ലതാ മങ്കേഷ്‌കറിന്‍റെയും ആശാ ഭോസ്‌ലെയുടെയും ബ്ലാക്ക് ആന്‍റ് വൈറ്റ് ചിത്രമാണ് അമിതാഭ് ബച്ചൻ ട്വിറ്ററിലൂടെ പങ്കുവെച്ചത്.

Big B shares rare childhood pic of Lata Mangeshkar  Asha Bhosle  ഓൾഡ് ഈസ് ഗോൾഡ്  മങ്കേഷ്‌കർ സഹോദരിമാർ  ബിഗ് ബി  ആശാ ഭോസ്‌ലെ  ലതാ മങ്കേഷ്‌കർ  അമിതാഭ് ബച്ചൻ  Big B  amitabh bachchan  lata mangeshkar  asha bhosle  old is gold
ബിഗ് ബി
author img

By

Published : Feb 12, 2020, 3:49 PM IST

മുംബൈ: ലതാ മങ്കേഷ്‌കറിന്‍റെയും സഹോദരി ആശാ ഭോസ്‌ലെയുടെയും ബാല്യകാല ചിത്രം പങ്കുവെച്ച് ബിഗ് ബി. "ഇത് ലതാ ജിയുടെയും ആശാ ജിയുടെയും ബാല്യകാല ഫോട്ടോയാണ്. ലതാ ജി എങ്ങനെയാണ് തന്‍റെ ഗുരുക്കളെ അനുസ്‌മരിക്കുന്നതെന്ന് ഞാൻ വായിക്കാൻ ഇടയായി. അപ്പോഴാണ് യാദൃശ്ചികമായി ഈ ചിത്രം എന്‍റെ ശ്രദ്ധയിൽപെട്ടതും. ടെലിപതി!" ബോളിവുഡിലെ പ്രശസ്‌ത ഗായികമാരും സഹോദരികളുമായ ലതാ മങ്കേഷ്‌കറിന്‍റെയും ആശാ ഭോസ്‌ലെയുടെയും ബ്ലാക്ക് ആന്‍റ് വൈറ്റ് ചിത്രം പങ്കുവെച്ചുകൊണ്ട് അമിതാഭ് ബച്ചൻ ട്വിറ്ററിൽ കുറിച്ചു.
തന്‍റെ ആത്മീയ ഗുരു പണ്ഡിറ്റ് ജമ്മു മഹാരാജിനെയും അന്തരിച്ച കവി നരേന്ദ്ര ശർമയെ അദ്ദേഹത്തിന്‍റെ ചരമവാർഷികത്തിലും അനുസ്‌മരിച്ച് കൊണ്ട് ലതാ മങ്കേഷ്‌കർ ട്വീറ്റ് ചെയ്‌തിരുന്നു. ഇതിന് പിന്നാലെയാണ് അമിതാഭ് ബച്ചന്‍റെ ട്വീറ്റും എത്തിയത്. ബിഗ് ബി ഷെയർ ചെയ്‌ത ഫോട്ടോ സമൂഹമാധ്യമങ്ങളും ഏറ്റെടുത്തുകഴിഞ്ഞു. മങ്കേഷ്‌കറും ബിഗ് ബിയുമൊക്കെ എല്ലായ്‌പ്പോഴും പ്രചോദനമാണെന്നും "ഓൾഡ് ഈസ് ഗോൾഡ്" എന്ന തരത്തിലുള്ള മറുപടികളുമാണ് ചിത്രത്തിന് ലഭിക്കുന്നത്.
  • T 3438 - लता जी , और आशा जी के बचपन का चित्र !

    आज लता जी के Tweet में पढ़ा कैसे उन्होंने अपने गरुओं को याद किया , और अचानक ये चित्र मुझे मिल गया ! telepathy !! pic.twitter.com/8YLcIPjHRR

    — Amitabh Bachchan (@SrBachchan) February 11, 2020 " class="align-text-top noRightClick twitterSection" data=" ">

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.