ETV Bharat / sitara

ആഡംബര വീട്‌, ആഡംബര കാറുകള്‍ : സംഗീതത്തിന് പുറമെ ബാപ്പി ലാഹിരിയുടെ ഭ്രമങ്ങള്‍ - Bappi Lahiri luxury cars

Bappi Lahiri net worth : സിനിമകളിൽ ഒരു ഗാനത്തിന്‌ അദ്ദേഹം ഈടാക്കിയിരുന്നത് 8 മുതല്‍ 10 ലക്ഷം രൂപ വരെ

Bappi Lahiri assets  Bappi Lahiri net worth  Bappi Lahiri luxury house  Bappi Lahiri luxury cars  ബാപ്പി ലാഹിരിയുടെ ആസ്‌തികള്‍
ആഢംബര വീട്‌, ആഢംബര കാറുകള്‍... ആര്‍ക്കും അറിയില്ല ബാപ്പി ലാഹിരിയുടെ ആസ്‌തികള്‍
author img

By

Published : Feb 16, 2022, 6:07 PM IST

Bappi Lahiri assets: സംഗീത ലോകത്ത്‌ വിപ്ലവം തീര്‍ത്ത മികച്ച ഗായകനും സംഗീതജ്ഞനുമാണ് ബാപ്പി ലാഹിരി. ഡിസ്‌കോ കിംഗ്‌ എന്ന പേരില്‍ അറിയപ്പെട്ട അദ്ദേഹത്തിന്‍റെ ആദ്യ കാല നാമം അലോകേഷ് ലാഹിരി എന്നായിരുന്നു.

ഗായകൻ, സംഗീതജ്ഞൻ, കമ്പോസർ, റെക്കോർഡിസ്‌റ്റ്‌, മ്യൂസിക് പ്രോഗ്രാമർ, നടൻ, ലൈവ് സ്‌റ്റേജ്‌ പെർഫോമർ അങ്ങനെ നീണ്ടുപോകുന്നു ബാപ്പി പയറ്റിത്തെളിഞ്ഞ മേഖലകള്‍. അദ്ദേഹത്തിന്‍റെ സംഗീതം പ്രധാനമായും ഹിന്ദി, ബംഗാളി എന്നീ ഭാഷകളിലാണെങ്കിലും ആരാധകരോടും സംഗീതത്തോടുമുള്ള അർപ്പണബോധം കാരണം അദ്ദേഹം മറ്റ് വിവിധ ഇന്ത്യൻ ഭാഷകളിലും ഗാനങ്ങൾ ആലപിച്ചു.

നിരവധി ഹിറ്റുകള്‍ സമ്മാനിച്ചാണ് ബാപ്പി ഈ ലോകത്തോട്‌ വിടപറഞ്ഞത്‌. ബാപ്പിയുടെ നിര്യാണത്തില്‍ രാജ്യം ദുഃഖം ആചരിക്കുകയാണ്. ഈ വേളയില്‍ അദ്ദേഹത്തിന്‍റെ ഇഷ്ടങ്ങളും താല്‍പ്പര്യങ്ങളും കൂടി ചര്‍ച്ചയാവുകയാണ്.

Bappi Lahiri net worth : രാജ്യത്തെ ഏറ്റവും ഉയർന്ന പ്രതിഫലം വാങ്ങുന്ന ഗായകരുടെ പട്ടികയില്‍ അനായാസം ഇടംപിടിച്ച വ്യക്തിത്വമാണ് അദ്ദേഹം. ബാപ്പിയുടെ ആകെ ആസ്‌തി ഏകദേശം മൂന്ന്‌ ദശലക്ഷം യുഎസ്‌ ഡോളര്‍ ആണ്‌. അദ്ദേഹത്തിന്‍റെ മാസവരുമാനം 20 ലക്ഷം രൂപയായിരുന്നു.

സിനിമകളിൽ ഒരു ഗാനത്തിന്‌ അദ്ദേഹം 8 മുതല്‍ 10 ലക്ഷം രൂപ വരെയാണ് ഈടാക്കിയിരുന്നത്. ബോളിവുഡിലെ ഏറ്റവും മികച്ച ഗായകരിലൊരാളായാണ് അദ്ദേഹം അറിയപ്പെടുന്നത്‌.

ഇത്രയധികം ആസ്‌തിയുള്ള ബാപ്പി തന്‍റെ ചുമതലകളിൽ നിന്ന് ഒഴിഞ്ഞു മാറിയിരുന്നില്ല. രാജ്യത്തെ ഏറ്റവും ഉയർന്ന നിരക്കുള്ള നികുതി ദായകരിൽ ഒരാള്‍ കൂടിയാണ് അദ്ദേഹം. ഒരു മണിക്കൂർ നീണ്ട അദ്ദേഹത്തിന്‍റെ പെര്‍ഫോമന്‍സിന്‌ 20-25 ലക്ഷം രൂപയാണ് ഇടാക്കിയിരുന്നത്. ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി അദ്ദേഹം വിവിധ തത്സമയ ഷോകളും നടത്തിയിരുന്നു.

Bappi Lahiri luxury house: മുംബൈയിൽ അദ്ദേഹത്തിന്‌ ഒരു ആഡംബര വീടുണ്ട്‌. അവിടെയാണ്‌ അദ്ദേഹത്തിന്‍റെ താമസം. 2001ലാണ് ബാപ്പി ലാഹിരി ഈ വീട് സ്വന്തമാക്കിയത്‌. 3.5 കോടി രൂപയാണ് ഏകദേശ വില.

Bappi Lahiri luxury cars : ലോകത്തെ ഏറ്റവും മികച്ച ചില ആഡംബര കാറുകളുടെ ഉടമയാണ് ബാപ്പി ലാഹിരി. ബിഎംഡബ്ല്യു, ഔഡി എന്നിവയുൾപ്പടെ അഞ്ച്‌ കാറുകള്‍ അദ്ദേഹത്തിനുണ്ടായിരുന്നു.

Also Read: സംസ്‌കാരം നാളെ ; ബാപ്പി ലാഹിരിക്ക് രാജ്യത്തിന്‍റെ അന്ത്യാഞ്ജലി

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.