ETV Bharat / sitara

ലഹരിമരുന്ന് കേസ്; റിയാ ചക്രബർത്തിയുടെ ജാമ്യാപേക്ഷ തള്ളി

author img

By

Published : Sep 11, 2020, 12:45 PM IST

നടി റിയയ്‌ക്കും സഹോദരനുമൊപ്പം അറസ്റ്റിലായ അബ്ദുൾ ബാസിത്, സൈദ് വിലാത്ര, ദിപേഷ് സാവന്ത്, സാമുവൽ മിറാൻഡ എന്നിവരുടെയും ജാമ്യാപേക്ഷ കോടതി തള്ളി

Bail pleas of Showik Chakraborty  Rhea Chakraborty  Abdul Basit  Zaid Vilatra  Dipesh Sawant & Samuel Miranda have been rejected  ലഹരിമരുന്ന് കേസ്: റിയാ ചക്രബർത്തിയുടെ ജാമ്യാപേക്ഷ തള്ളി  റിയാ ചക്രബർത്തിയുടെ ജാമ്യാപേക്ഷ തള്ളി  റിയാ ചക്രബർത്തി
ലഹരിമരുന്ന് കേസ്: റിയാ ചക്രബർത്തിയുടെ ജാമ്യാപേക്ഷ തള്ളി

മുംബൈ: സുശാന്ത് സിംഗിന്‍റെ മരണവുമായി ബന്ധപ്പെട്ട ലഹരിമരുന്ന് കേസിൽ അറസ്റ്റിലായ നടി റിയാ ചക്രബർത്തിയുടെയും സഹോദരൻ ഷോവിക് ചക്രബർത്തിയുടെയും ജാമ്യാപേക്ഷ മുംബൈ പ്രത്യേക കോടതി തള്ളി. നടിക്കും സഹോദരനുമൊപ്പം അറസ്റ്റിലായ അബ്ദുല്‍ ബാസിത്, സൈദ് വിലാത്ര, ദിപേഷ് സാവന്ത്, സാമുവൽ മിറാൻഡ എന്നിവരുടെയും ജാമ്യാപേക്ഷ കോടതി തള്ളി. സുശാന്തിന്‍റെ മരണവുമായി ബന്ധപ്പെട്ട മയക്കുമരുന്ന് കേസിൽ സെൻട്രൽ ബ്യൂറോ റിയയെ ചൊവ്വാഴ്ചയാണ് അറസ്റ്റ് ചെയ്തത്. താന്‍ ഒരു കുറ്റവും ചെയ്തിട്ടില്ലെന്നും കേസില്‍ തന്നെ തെറ്റായി പ്രതി ചേര്‍ത്തതാണെന്നുമായിരുന്നു റിയയുടെ വാദം. നേരത്തെ മജിസ്ട്രേറ്റ് കോടതിയിൽ റിയ ജാമ്യാപേക്ഷ നൽകിയിരുന്നെങ്കിലും അതും കോടതി തള്ളിയിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.