ETV Bharat / state

'പൂരം കലക്കലില്‍ ത്രിതല അന്വേഷണം'; എഡിജിപിയുടെ റിപ്പോർട്ട് സമഗ്രമായിരുന്നില്ലെന്ന് മുഖ്യമന്ത്രി - PINARAYI VIJAYAN PRESS MEET - PINARAYI VIJAYAN PRESS MEET

തൃശൂർ പൂരം കലങ്ങിയത് സംബന്ധിച്ച് വിശദമായ അന്വേഷണത്തിന് ഉത്തരവ്. പൂരം അലങ്കോലമായതിൽ എഡിജിപി എംആർ അജിത്കുമാറിന്‍റെ ഭാഗത്ത് ഭാഗത്തുനിന്നുണ്ടായ വീഴ്‌ച ഡിജിപി അന്വേഷിക്കും.

PINARAYI VIJAYAN PRESS MEET  CM Pinarayi About PV ANVAR  PV ANVAR CPM ISSUE  CM ABOUT MALAPPURAM STATEMENT
CM PINARAYI VIJAYAN (ETV Bharat)
author img

By ETV Bharat Kerala Team

Published : Oct 3, 2024, 12:20 PM IST

Updated : Oct 3, 2024, 4:10 PM IST

തിരുവനന്തപുരം: തൃശൂര്‍ പൂരം കലക്കിയ സംഭവത്തില്‍ സര്‍ക്കാര്‍ നിയമനടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പൂരം കലക്കിയ സംഭവത്തില്‍ സംസ്ഥാന പൊലീസ് മേധാവി ഉള്‍പ്പെടെ മൂന്ന് മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥരുടെ തേൃത്വത്തില്‍ വിശദമായ അന്വഷണം നടത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. പൂരം കലക്കുന്നതുമായി ബന്ധപ്പെട്ട് എഡിജിപി എംആര്‍ അജിത്കുമാര്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ പൂരം അലങ്കോലമാക്കുന്നതുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങള്‍ നടന്നതായി റിപ്പോര്‍ട്ടുണ്ട്. ഇത്തരം കുറ്റകൃത്യങ്ങള്‍ അന്വേഷിച്ച് സമര്‍പ്പിക്കാന്‍ ക്രൈംബ്രാഞ്ച് എഡിജിപി എച്ച് വെങ്കിടേഷിനെ ചുമതലപ്പെടുത്തിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

പൂരവുമായി ബന്ധപ്പെട്ട് വിവിധ ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയ ചുമതലകള്‍ നിറവേറ്റുന്നതില്‍ വീഴ്ചയുണ്ടായത് സംബന്ധിച്ച് അന്വേഷിക്കാന്‍ ഇന്‍റലിജന്‍സ് എഡിജിപി മനോജ് എബ്രഹാമിന്‍റെ നേതൃത്വത്തിലുള്ള സംഘത്തെ ചുമതപ്പെടുത്തി. പൂര ദിവസം സ്ഥലത്തുണ്ടായിരുന്ന ക്രമസമാധാന ചുമതലുള്ള എഡിജിപി എംആര്‍ അജിത്കുമാറിന് വീഴ്ച ഉണ്ടായതായി പൊലീസ് മേധാവി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഈ വീഴ്ച സംബന്ധിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സംസ്ഥാന പൊലീസ് മേധാവി ഷേക്ക് ദര്‍വേഷ് സാഹിബിനെ ചുമതപ്പെടുത്തി. 30 ദിവസത്തിനുള്ളില്‍ ഇക്കാര്യം അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദ്ദേശിച്ചിട്ടുള്ളത്.

മുഖ്യമന്ത്രി മാധ്യമങ്ങളോട് സംസാരിക്കുന്നു (ETV Bharat)

"സര്‍ക്കാരിന്‍റെ ലക്ഷ്യം കുറ്റമറ്റ രീതിയില്‍ പുരം നടത്തുക എന്നതാണ്"

2020ല്‍ കൊവിഡ് മൂലവും 1930ല്‍ കനത്ത മഴ കാരണവും 1939ല്‍ രണ്ടാം ലോക മഹായുദ്ധം കാരണവും 1948ല്‍ ഗാന്ധി വധത്തെ തുടര്‍ന്നും പൂരം ചടങ്ങ് മാത്രമാക്കി ചുരുക്കിയിയിട്ടുണ്ട്. എന്നാല്‍ ഇത്തവണ അത്തരം സാഹചര്യങ്ങളൊന്നുമില്ലാതിരുന്നിട്ടും ചില പ്രത്യേക രീതിയിലുള്ള ഇടപെടലുകള്‍ പൂരാഘോഷം അലങ്കോലപ്പെടുത്തുന്ന നിലയിലേക്ക് പോയി. അത് ആവര്‍ത്തിക്കാന്‍ പാടില്ല. പൂരം കുറ്റമറ്റ രീതിയില്‍ നടത്തുന്നതിനാണ് സര്‍ക്കാര്‍ എല്ലാ കാലത്തും ശ്രമിച്ചിട്ടുള്ളത്. ഇത്തവണ പൂരം കലക്കാന്‍ മനപൂര്‍വ്വമായ ശ്രമം ഉണ്ടായതായി സെപ്തംബര്‍ 23ന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ എംആര്‍ അജിത്കുമാര്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്.

കേരളത്തിന്‍റെ സാമൂഹിക അന്തരീക്ഷം തകര്‍ക്കാൻ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി

കുറെ കാര്യങ്ങള്‍ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ടെങ്കിലും അതൊരു സമഗ്ര റിപ്പോര്‍ട്ടായി കരുതാനാകില്ല. പൂരത്തിന്‍റെ ഭാഗമായി എക്‌സ്‌പ്ലോസീവ് ആക്ട് ഉള്‍പ്പെടെ ധാരാളം നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തേണ്ടി വന്നിട്ടുുണ്ട്. ഇതിന്‍റെ മറവില്‍ നടത്താന്‍ സാധിക്കാത്ത കാര്യങ്ങള്‍ ആവശ്യപ്പെട്ട് ചിലര്‍ മനപൂര്‍വ്വം പ്രശ്‌നങ്ങളുണ്ടാക്കാന്‍ ശ്രമിച്ചിട്ടുള്ളതായി എഡിജിപി നല്‍കിയ റിപ്പോര്‍ട്ടിലുണ്ട്. ഇതിനെ ഗൗരവമായാണ് സര്‍ക്കാര്‍ കാണുന്നത്. ഭാവിയില്‍ കുറ്റമറ്റ രീതിയില്‍ സര്‍ക്കാര്‍ പൂരം നടത്തും. കേരളത്തിന്‍റെ സാമൂഹിക അന്തരീക്ഷം തകര്‍ക്കാനുള്ള ഒരു കുത്സിത ശ്രമവും അനുവദിക്കാനാകില്ല. തൃശൂര്‍ പൂരത്തെ വെറും ഒരു ഉത്സവമായി ചുരുക്കാനാകില്ല.. കേരളത്തെ ആകെ ബാധിക്കുന്ന ഗൗരവമായ വിഷയമായാണ് പൂരം അലങ്കോലമാക്കിയതിനെ സര്‍ക്കാര്‍ കാണുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

"പിആര്‍ ഏജൻസി ഞാൻ പറയാത്തകാര്യം എഴുതിച്ചേര്‍ത്തു"

മലപ്പുറം പരാമര്‍ശത്തെ കുറിച്ച് പിആര്‍ ഏജൻസി കെയ്സൻ 'ദ ഹിന്ദു'വിന് നല്‍കിയ അഭിമുഖം വിവാദമായ പശ്ചാത്തലത്തില്‍ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. താൻ പറയാത്തകാര്യമാണ് പിആര്‍ ഏജൻസി എഴുതിച്ചേര്‍ത്തത്. ഒരു ജില്ലയെയോ വിഭാഗത്തെയോ കുറ്റപ്പെടുത്തുന്ന ആളല്ല ഞാൻ. പിആര്‍ ഏജൻസിയിലെ ഒരു ചെറുപ്പക്കാരനുമായി പരിചയമുണ്ട്. അദ്ദേഹം അഭിമുഖം നല്‍കുമോ എന്ന് ചോദിച്ചപ്പോഴാണ് അഭിമുഖം നല്‍കാൻ ഞാൻ തയ്യാറായത്. ഞാൻ പറയാത്തകാര്യം എഴുതിച്ചേര്‍ത്തതില്‍ 'ദ ഹിന്ദു' ദിനപത്രം ക്ഷമാപണം നടത്തിയെന്നും മാന്യമായ രീതിയിലാണ് ദേശീയ ദിനപത്രത്തിന്‍റെ അധികൃതര്‍ പെരുമാറിയതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. താനോ സര്‍ക്കാരോ ഏതൊരു പിആര്‍ ഏജൻസിയെയും ചുമതലപ്പെടുത്തിയിട്ടില്ലെന്നും പണം നല്‍കിയല്ല അഭിമുഖം നല്‍കിയതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. ഡല്‍ഹിയില്‍ വെച്ചാണ് അഭിമുഖം നടന്നതെന്നും ടികെ ദേവകുമാറിന്‍റെ മകനാണ് അഭിമുഖ സമയത്ത് കൂടെ ഉണ്ടായിരുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ദ ഹിന്ദു ദിനപത്രത്തിനെതിരെ നിയമനടപടി സ്വീകരിക്കുകയില്ലെന്നും, വിഷയത്തില്‍ അവര്‍ ക്ഷമാപണം നടത്തിയെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തിനിടെ പറഞ്ഞു.

പിവി അൻവറിനെതിരെ മുഖ്യമന്ത്രി

പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിക്കെതിരെ അൻവര്‍ എംഎല്‍എ നടത്തിയ ആരോപണങ്ങള്‍ തള്ളി മുഖ്യമന്ത്രി പിണറായി വിജയൻ. തന്‍റെ ഓഫീസില്‍ ഉള്ളവര്‍ സംശയനിഴലില്‍ ഉള്ളവരല്ല. ഓഫീസില്‍ വരുന്ന സ്ത്രീകളോട് മാന്യമായിട്ടല്ല പി ശശി പെരുമാറുന്നതെന്ന അൻവറിന്‍റെ ആരോപണത്തിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. അൻവര്‍ പറയുന്നത് അൻവറിന്‍റെ രീതിയാണ്. ബിസിനസ് ഇടപാടുകളുടെ ഭാഗമായി അൻവര്‍ പല കാര്യങ്ങളും ചെയ്തിട്ടുണ്ടാകും, ഒത്തുതീര്‍പ്പ് അൻവറിന്‍റെ രീതിയാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

Also Read: തൃശൂർ പൂരം കലക്കൽ; എതിർ സത്യവാങ്‌മൂലം സമർപ്പിക്കാൻ സാവകാശം തേടി സർക്കാർ

Last Updated : Oct 3, 2024, 4:10 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.