ആയുഷ്മാൻ ഖുറാന, വാണി കപൂർ ജോഡിയിൽ ഒരുങ്ങുന്ന 'ഛണ്ഡിഗഡ് കരേ ആഷികി'യുടെ ചിത്രീകരണം പൂർത്തിയായി. അഭിഷേക് കപൂർ സംവിധാനം ചെയ്യുന്ന ബോളിവുഡ് ചിത്രം 48 ദിവസത്തിനുള്ളിലാണ് ഷൂട്ടിങ് പൂർത്തിയാക്കിയത്. തങ്ങളുടെ പുതിയ ചിത്രത്തിന്‍റെ നിർമാണം പൂർത്തിയായ സന്തോഷം അണിയറപ്രവർത്തകർ ട്വിറ്ററിൽ പങ്കുവെച്ചു.
- " class="align-text-top noRightClick twitterSection" data="
">
കൊവിഡ് മഹാമാരിക്കിടയിലും ഇക്കഴിഞ്ഞ ഒക്ടോബറിലാണ് ചിത്രത്തിന്‍റെ നിർമാണം ആരംഭിച്ചത്. തുടർന്ന് 48 ദിവസങ്ങൾക്കുള്ളിൽ സിനിമ ചിത്രീകരണം പൂർത്തിയാക്കി. രണ്ട് മാസത്തിനുള്ളിൽ ഇന്ത്യയിൽ ഷൂട്ടിങ് പൂർത്തിയാക്കുന്ന ആദ്യ ഇന്ത്യൻ സിനിമയാണിതെന്ന് ഛണ്ഡിഗഡ് കരേ ആഷികിയുടെ അണിയറപ്രവർത്തകർ പറയുന്നു.
ചിത്രത്തിൽ അത്‌ലറ്റായ നായകന്‍റെ വേഷം ഖുറാന അവതരിപ്പിക്കുമ്പോൾ, ആർട്ടിക്കിൾ 15 ഫെയിമിന്‍റെ നായികയാവുന്നത് വാണി കപൂറാണ്. ഇരുവരും തമ്മിലുള്ള പ്രണയമാണ് സിനിമയുടെ പ്രമേയവും. ഛണ്ഡിഗഡ് പശ്ചാത്തലമാക്കി തയ്യാറാക്കിയ റൊമാന്‍റിക് ചിത്രത്തിന്‍റെ ഷൂട്ടിങ് പൂർത്തിയായതിനാൽ, അനുഭൂതി കശ്യപ് സംവിധാനം ചെയ്യുന്ന ഡോക്‌ടർ ജിയുടെ നിർമാണത്തിലേക്കാണ് ആയുഷ്മാൻ ഖുറാന പോകുന്നത്.