ETV Bharat / sitara

കർവ ചൗത്ത് ദിനത്തിൽ ഭാര്യക്ക് വേറിട്ട സമ്മാനവുമായി ആയുഷ്മാൻ ഖുറാന - tahira kashyap

ആയുഷ്മാൻ ഖുറാന ഭാര്യക്ക് വേണ്ടി കർവ ചൗത്ത് ഉപവാസമെടുത്തത് ഭാര്യ താഹിറ കശ്യപാണ് ഇൻസ്റ്റാഗ്രാമിലൂടെ പങ്കു വച്ചത്.

ആയുഷ്മാൻ ഖുറാന
author img

By

Published : Oct 19, 2019, 7:26 AM IST

ഇന്ത്യൻ ദമ്പതികളുടെ വിശിഷ്‌ട ദിവസമാണ് കർവ ചൗത്ത്. ദീപാവലി ആഘോഷത്തിന്‍റെ ഭാഗമായി ഉത്തരേന്ത്യയിൽ വിവാഹിതരായ സ്ത്രീകൾ ഭർത്താക്കന്മാരുടെ ആരോഗ്യത്തിനും ദീർഘായുസ്സിനും വേണ്ടി പുലർച്ചെ മുതൽ ചന്ദ്രോദയം വരെ ഉപവസിക്കുന്ന ചടങ്ങാണിത്. സാധാരണക്കാർ മാത്രമല്ല ബോളിവുഡ് താരങ്ങളും കർവ ചൗത്ത് കെങ്കേമമായി ആഘോഷിച്ചു. ഐശ്വര്യറായ് ബച്ചൻ, പ്രിയങ്ക ചോപ്ര ജോനാസ്, ശിൽപ ഷെട്ടി കുന്ദ്ര, രവീന ടണ്ടൻ, അനുഷ്ക ശർമ തുടങ്ങിയ വിവാഹിതരായ ബോളിവുഡ് സുന്ദരികളും തങ്ങളുടെ ഉപവാസവും ആഘോഷ വിശേഷങ്ങളും സോഷ്യൽ മീഡിയ വഴി പങ്കുവച്ചിരുന്നു. എന്നാൽ, 'ബാലാ' ഹീറോ ആയുഷ്മാൻ ഖുറാനയുടെ ഭാര്യയുടെ കർവ ചൗത്ത് ആഘോഷം വ്യത്യസ്തമായിരുന്നു.

കാൻസർ ബാധിച്ച് ചികിത്സയിലുള്ള താഹിറ കശ്യപിന് വേണ്ടി ഭർത്താവ് ആയുഷ്മാനാണ് ഇത്തവണ ഉപവാസമെടുത്തത്. ഇപ്പോൾ ദുബായിൽ താമസിക്കുന്ന താഹിറ തന്നയാണ് തന്‍റെ ഭർത്താവിന്‍റെ സ്നേഹവും കരുതലും ഇൻസ്റ്റാഗ്രാമിലൂടെ പങ്കു വച്ചത്. ഭർത്താവിന് തന്നോടുള്ള സ്നേഹത്തിൽ നന്ദി അറിയിക്കുന്നുണ്ട് താഹിറ. വീഡിയോയിൽ ആയുഷ്മാന് ഭാര്യ ഉപവാസ ചടങ്ങുകളും പരിചയപ്പെടുത്തുന്നുണ്ട്.

Intro:Body:

Entertainment

Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.