ETV Bharat / sitara

അര്‍ജുന്‍ കപൂറിന് പിന്നാലെ മലൈക അറോറയ്ക്കും കൊവിഡ് സ്ഥിരീകരിച്ചു - അര്‍ജുന്‍ കപൂറിന് കൊവിഡ്

മണിക്കൂറുകള്‍ക്ക് മുമ്പാണ് നടന്‍ അര്‍ജുന്‍ കപൂര്‍ തനിക്ക് കൊവിഡ് സ്ഥിരീകരിച്ചതായി സോഷ്യല്‍മീഡിയയിലൂടെ അറിയിച്ചത്. പിന്നാലെ മലൈക അറോറയ്ക്കും കൊവിഡ് സ്ഥിരീകരിച്ചതായി താരത്തിന്‍റെ സഹോദരി അമൃത അറിയിച്ചു

arjun kapoor covid positive  arjun kapoor covid 19  arjun kapoor contracted covid19  arjun kapoor latest news  ബോളിവുഡ് നടന്‍ അര്‍ജുന്‍ കപൂറിന് കൊവിഡ്  അര്‍ജുന്‍ കപൂറിന് കൊവിഡ്  After Arjun Kapoor, Malaika Arora tests COVID-19 positive
അര്‍ജുന്‍ കപൂറിന് പിന്നാലെ മലൈക അറോറയ്ക്കും കൊവിഡ് സ്ഥിരീകരിച്ചു
author img

By

Published : Sep 6, 2020, 4:26 PM IST

Updated : Sep 6, 2020, 6:27 PM IST

ബോളിവുഡ് യുവതാരം അര്‍ജുന്‍ കപൂറിന് കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ നടി മലൈക അറോറയ്ക്കും കൊവിഡ് സ്ഥിരീകരിച്ചു. നടിയുടെ സഹോദരി അമൃത അറോറയാണ് മാധ്യമങ്ങളെ ഇക്കാര്യം അറിയിച്ചത്. അര്‍ജുന്‍ കപൂര്‍ ഇന്‍സ്റ്റഗ്രാം വഴിയാണ് തനിക്ക് കൊവിഡ് സ്ഥിരീകരിച്ച വാര്‍ത്ത പുറത്തുവിട്ടത്. ലക്ഷണങ്ങളില്ലാത്തതിനാല്‍ വീട്ടില്‍ ക്വാറന്‍റൈനില്‍ കഴിയുകയാണെന്നും ആരോഗ്യസ്ഥിതിയിലെ മാറ്റങ്ങള്‍ തുടര്‍ന്നും സോഷ്യല്‍ മീഡിയ വഴി പങ്കുവെക്കുമെന്നും അര്‍ജുന്‍ കുറിച്ചു. ആരോഗ്യനില തൃപ്തികരമാണെന്നും ഡോക്ടര്‍മാരുടെ നിര്‍ദേശങ്ങള്‍ അനുസരിക്കുന്നതായും താരം പറഞ്ഞു. അര്സ‍ജുന്‍റെ സഹോദരി അന്‍ഷുലെയ്‌ക്കൊപ്പം മുംബൈയിലാണ് അര്‍ജുന്‍ കപൂര്‍ താമസിക്കുന്നത്. ചലച്ചിത്ര നിര്‍മാതാവ് ബോണി കപൂറിന്‍റെ മകനാണ് അര്‍ജുന്‍ കപൂര്‍. 2019ല്‍ റിലീസ് ചെയ്ത പാനിപ്പത്താണ് അവസാനമായി പുറത്തിറങ്ങിയ അര്‍ജുന്‍റെ ചിത്രം.

Last Updated : Sep 6, 2020, 6:27 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.