ബോളിവുഡ് നടി അനുഷ്ക ശര്‍മ സോഷ്യല്‍ മീഡിയയില്‍ ഇടുന്ന പോസ്റ്റുകള്‍ക്ക് വലിയ സ്വീകാര്യതയാണ് ലഭിക്കാറ്. ഇപ്പോള്‍ ഭര്‍ത്താവും ക്രിക്കറ്റ് താരവുമായ വിരാട് കോലിക്കൊപ്പം ഇംഗ്ലണ്ടിലാണ് താരം. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ മത്സരത്തിനായാണ് ഇന്ത്യന്‍ ടീം ഇംഗ്ലണ്ടിലെത്തിയത്. ഇംഗ്ലണ്ടിലെ പ്രശസ്തമായ ഏജീസ് ബൗള്‍ സ്റ്റേഡിയത്തില്‍ നിന്നുള്ള അനുഷ്കയുടെ ചിത്രമാണ് ഇപ്പോള്‍ ശ്രദ്ധനേടുന്നത്. സ്റ്റേഡിയത്തില്‍ ക്വാറന്റൈനില്‍ കഴിയുകയാണ് എന്ന ഹാഷ്ടാഗോടെയാണ് അനുഷ്ക ചിത്രം പങ്കുവെച്ചിരിക്കുന്നത്.
- " class="align-text-top noRightClick twitterSection" data="
">
സ്റ്റേഡിയത്തിലെ ക്വാറന്റൈന് വ്യത്യസ്ത അനുഭവമായിരിക്കുമെന്ന് അനുഷ്ക ശര്‍മ പറയുന്നു. തമാശയായി ഇട്ട ഈ പോസ്റ്റില്‍ നിരവധി പേരാണ് കമന്റ് ചെയ്തത്. മകള്‍ വാമികയ്ക്കൊപ്പമാണ് അനുഷ്ക ക്വാറന്റൈനില്‍ കഴിയുന്നത്. ക്രീം നിറത്തിലുള്ള സ്വീറ്റ് ഷര്‍ട്ടും പാന്റും ധരിച്ചാണ് അനുഷ്ക ഫോട്ടോയില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ജൂണ്‍ പതിനെട്ടിനാണ് ന്യൂസിലന്റുമായുള്ള ഇന്ത്യയുടെ ഫൈനല്‍ മത്സരം.
മകള്‍ വാമിഖയുടെ മുഖം പാപ്പരാസികള്‍ക്ക് മുന്നില്‍ പെടാതെ മറച്ച് പിടിച്ച് കൊണ്ട് ഇംഗ്ലണ്ടിലേക്ക് വിമാനം കയറാനായി എത്തുന്ന വിരുഷ്കയുടെ ഫോട്ടോ ദിവസങ്ങള്‍ക്ക് മുമ്പ് വൈറലായിരുന്നു. മകളുടെ പേര് മാത്രമെ ആരാധകര്‍ക്ക് മുമ്പില്‍ താരങ്ങള്‍ ഇതുവരെയും വെളിപ്പെടുത്തിയിട്ടുള്ളൂ. മകളുടെ സ്വകാര്യതയ്ക്ക് പ്രാധാന്യം നല്കുന്നതിനാലാണ് ഇത്തരമൊരു തീരുമാനത്തിലെത്തിയതെന്ന് നേരത്തെ താരങ്ങള്‍ വ്യക്തമാക്കിയിരുന്നു.
Also read:പട, ബര്‍മുഡ സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ക്ക് സൗജന്യ വാക്സിനേഷന് നല്‍കുമെന്ന് എന്‍.എം ബാദുഷ