ETV Bharat / sitara

100-ാം ടെസ്റ്റിൽ കോലിക്കരികിൽ അനുഷ്‌ക; സന്തോഷം പങ്കുവച്ച് വിരാട് - വിരാട് കോലി 100-ാം ടെസ്റ്റ് മത്സരം

100 ടെസ്റ്റുകള്‍ കളിക്കുന്ന 12-ാമത്തെ ഇന്ത്യന്‍ താരവും രാജ്യാന്തര ക്രിക്കറ്റിലെ 71-ാം താരവുമാണ് കോഹ്‌ലി.

Virat Kohli 100th Test felicitation ceremony  anushka sharma at virat 100th Test felicitation ceremony  virat kohli 100th test  anushka virat latest news  വിരാട് കോലി 100-ാം ടെസ്റ്റ് മത്സരം  വിരാട് കോലി അനുഷ്‌ക ശർമ
100-ാം ടെസ്റ്റിൽ കോലിക്കരികിൽ അനുഷ്‌ക; സന്തോഷം പങ്കുവച്ച് വിരാട്
author img

By

Published : Mar 4, 2022, 2:02 PM IST

Mohali (Punjab): കരിയറിലെ 100-ാം ടെസ്റ്റ് മത്സരം കളിക്കുന്ന ഇന്ത്യൻ മുൻ ക്യാപ്‌റ്റൻ വിരാട് കോലിയുടെ അനുമോദന ചടങ്ങിൽ സാക്ഷിയാകാൻ ഭാര്യയും ബോളിവുഡ് താരവുമായ അനുഷ്‌ക ശർമയും. മൊഹാലിയിലെ ഐഎസ് ബിന്ദ്ര സ്റ്റേഡിയത്തിൽ നടന്ന അനുമോദന ചടങ്ങിലാണ് വിരാട് കോലിക്കൊപ്പം അനുഷ്‌കയും പങ്കെടുത്തത്.

100 ടെസ്റ്റുകള്‍ കളിക്കുന്ന 12-ാമത്തെ ഇന്ത്യന്‍ താരവും രാജ്യാന്തര ക്രിക്കറ്റിലെ 71-ാം താരവുമാണ് കോഹ്‌ലി. ശ്രീലങ്കക്കെതിരായ ടെസ്റ്റ് മത്സരം ആരംഭിക്കുന്നതിന് മുന്നോടിയായി ഇന്ത്യൻ ക്രിക്കറ്റ് ടീം പരിശീലകൻ രാഹുൽ ദ്രാവിഡ് താരത്തിന് പ്രത്യേക തൊപ്പി നൽകി അഭിനന്ദനം അറിയിച്ചിരുന്നു. വിശിഷ്‌ട വേളയിൽ വിരാടിനൊപ്പം അനുഷ്‌കയും ഗ്രൗണ്ടിലുണ്ടായിരുന്നു. ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങളും പ്രചരിച്ചു.

"ഈ ഒരു അവസരത്തിൽ ഭാര്യയും സഹോദരനും കൂടെയുള്ളത് സന്തോഷമുള്ള കാര്യമാണ്. ഇത് ഒരു ടീമിന്‍റെ കൂട്ടായ പ്രവർത്തനമാണ്. നിങ്ങളില്ലാതെ ഇത് സാധ്യമാകുമായിരുന്നില്ല. ബിസിസിഐക്കും നന്ദി. അടുത്ത തലമുറയ്ക്ക് എന്നിൽ നിന്ന് എടുക്കാവുന്ന ഒരേയൊരു കാര്യം ഞാൻ മൂന്ന് ഫോർമാറ്റിലും ഐപിഎല്ലിലും കളിച്ചിട്ടും ടെസ്റ്റിൽ മാത്രം 100 മത്സരങ്ങൾ കളിച്ചു എന്നതാണ്." അനുമോദനം ഏറ്റുവാങ്ങിക്കൊണ്ട് വിരാട് കോലി പറഞ്ഞു.

ചടങ്ങിനിടെ ഇരുവരും നിരവധി ചിത്രങ്ങൾക്ക് പോസ് ചെയ്‌തിരുന്നു. വെള്ള ജഴ്‌സി അണിച്ച വിരാടിനൊപ്പം വെള്ള റഫൾഡ് ടോപ്പ് ആണ് അനുഷ്‌ക ധരിച്ചിരുന്നത്. വിരാട് കോഹ്‌ലിയും അനുഷ്‌ക ശർമ്മയും വിവാഹിതരായിട്ട് നാല് വർഷം പൂർത്തിയായി. 2021 ജനുവരി 11 ന് ഇവർക്ക് ഒരു മകൾ ജനിച്ചിരുന്നു. വാമിക എന്നാണ് മകൾക്ക് പേരിട്ടത്.

Also Read: 'അടുത്ത തലമുറയ്ക്ക് എന്‍റെ കരിയർ മാതൃകയാക്കാം': കോലി

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.