ETV Bharat / sitara

പേര്‍ളി മാണിയെ അനുരാഗ് ബസു കണ്ടെത്തിയത് ഇങ്ങനെ - anurag basu bollywood movie ludo

വീഡിയോ കോണ്‍ഫറന്‍സിലൂടെയുള്ള അഭിമുഖത്തിലായിരുന്നു അനുരാഗ് ബസുവിന്‍റെ തുറന്ന് പറച്ചില്‍. പേര്‍ളി തന്നെയാണ് വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്

anurag basu bollywood movie ludo pearle  പേര്‍ളി മാണിയെ അനുരാഗ് ബസു കണ്ടെത്തിയത് ഇങ്ങനെ  അനുരാഗ് ബസു  അനുരാഗ് ബസു ലുഡോ  പേര്‍ളി മാണി ലുഡോ സിനിമ  anurag basu bollywood movie ludo  ludo pearle
പേര്‍ളി മാണിയെ അനുരാഗ് ബസു കണ്ടെത്തിയത് ഇങ്ങനെ
author img

By

Published : Nov 29, 2020, 1:54 PM IST

അടുത്തിടെ നെറ്റ്ഫ്ളിക്സില്‍ റിലീസ് ചെയ്‌ത് മികച്ച അഭിപ്രായത്തോടെ മുന്നേറുന്ന ബോളിവുഡ് ചിത്രമാണ് ലുഡോ. നാലുപേരുടെ ജീവിതത്തിലൂടെയാണ് സിനിമ സഞ്ചരിക്കുന്നത്. മലയാളത്തില്‍ നടിയായും അവതാരികയായും മോട്ടിവേഷന്‍ സ്പീക്കറായുമെല്ലാം അറിയപ്പെടുന്ന പേര്‍ളി മാണിയും ചിത്രത്തില്‍ ഒരു സുപ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. നിരവധി പേരാണ് പേര്‍ളി അവതരിപ്പിച്ച സിസ്റ്റര്‍ ഷീജയുടെ കഥാപാത്രത്തെ അഭിനന്ദിച്ച് രംഗത്തെത്തിയത്. ഇപ്പോള്‍ പേര്‍ളി താന്‍ എങ്ങനെയാണ് ആ കഥാപാത്രത്തിനായി കണ്ടെത്തിയത് എന്ന് വിശദമായി പറഞ്ഞിരിക്കുകയാണ് ലുഡോയുടെ സംവിധായകന്‍ അനുരാഗ് ബസു.

'പേര്‍ളിയുടെ കാസ്റ്റിങ് വളരെ രസകരമാണ്. ഞാന്‍ ഇതുവരെ ആ കഥ ആരോടും പറഞ്ഞിട്ടില്ല. മലയാളത്തിലെ ഒരു നടിയെയാണ് ഞാന്‍ ആ കഥാപാത്രത്തെ അവതരിപ്പിക്കാന്‍ തീരുമാനിച്ചിരുന്നത്. അങ്ങനെ ആ നടിയുടെ ഒരു ലൈവ് ഇന്‍റര്‍വ്യൂ ഞാന്‍ കണ്ടു. ആ ഇന്‍റര്‍വ്യൂവിലെ അവതാരികയായിരുന്നു പേര്‍ളി. അതുകണ്ടപ്പോള്‍ പേളിയാണ് മികച്ചതെന്ന് എനിക്ക് തോന്നി. അങ്ങനെയാണ് പേര്‍ളി ലുഡോയുടെ ഭാഗമാകുന്നത്' അനുരാഗ് ബസു പറഞ്ഞു. വീഡിയോ കോണ്‍ഫറന്‍സിലൂടെയുള്ള അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്‍റെ തുറന്ന് പറച്ചില്‍. പേര്‍ളി തന്നെയാണ് വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്.

ചിത്രത്തില്‍ അഭിഷേക് ബച്ചൻ, രാജ്‌കുമാർ റാവു, ആദിത്യ റോയ് കപൂർ, ഫാതിമ സന ഷെയ്ഖ്, സാന്യ മൽഹോത്ര തുടങ്ങി ഒട്ടേറെ താരങ്ങൾ അഭിനയിച്ചിട്ടുണ്ട്. കൈറ്റ്സ്, ബർഫി തുടങ്ങിയ മികച്ച സിനിമകൾ ഒരുക്കിയ സംവിധായകനാണ് അനുരാഗ് ബസു. അവസാന ചിത്രമായ ജഗ്ഗ ജാഗൂസ് ഒരു വ്യത്യസ്ത ശ്രമമായിരുന്നുവെങ്കിലും ബോക്സോഫീസിൽ പരാജയപ്പെട്ടിരുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.