മുംബൈ: ബോളിവുഡ് നടന്‍ അനുപം ഖേര്‍ അദ്ദേഹത്തിന്‍റെ ഏറ്റവും പുതിയ പുസ്‌തകമായ 'യുവര്‍ ബെസ്റ്റ് ഡേ ഈസ് ടുഡെ' ബിഗ് ബിക്ക് സമ്മാനിച്ചു. അമിതാഭ് ബച്ചന്‍ അവതാരകനായ കോന്‍ ബനേഗ ക്രോര്‍പതിയില്‍ പങ്കെടുക്കാനെത്തിയപ്പോഴാണ് പുസ്തകം അനുപം ഖേര്‍ അമിതാഭ് ബച്ചന് സമ്മാനിച്ചത്. ഒപ്പം അദ്ദേഹത്തോടൊപ്പം പകര്‍ത്തിയ ചിത്രങ്ങളും അനുപം ഖേര്‍ സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചു.
'ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ഇന്ത്യക്കാര്‍ക്ക് പ്രചോദനമായ ഒരാള്‍ക്ക് എന്‍റെ പുസ്തകം സമ്മാനിക്കാന്‍ സാധിച്ചത് എന്നെ ഏറെ അഭിമാനം കൊള്ളിക്കുന്നു'വെന്നാണ് അമിതാഭ് ബച്ചനൊപ്പമുള്ള ഫോട്ടോയ്‌ക്കൊപ്പം അനുപം ഖേര്‍ കുറിച്ചത്. അടുത്തിടെ ഖേർ പുസ്തകത്തിന്‍റെ ഒരു പകർപ്പ് എഴുത്തുകാരനായ റസ്കിൻ ബോണ്ടിന് മുസൂറിയിലെ വസതിയിൽ എത്തി സമ്മാനിച്ചിരുന്നു.
- " class="align-text-top noRightClick twitterSection" data="
">
ദി കശ്മീർ ഫയലാണ് പുറത്തിറങ്ങാനുള്ള അനുപം ഖേര്‍ സിനിമ. വിവേക് രഞ്ജൻ അഗ്നിഹോത്രി സംവിധാനം ചെയ്ത ചിത്രത്തിൽ മിഥുൻ ചക്രബർത്തിയും അഭിനയിച്ചിട്ടുണ്ട്.