'എകെ വേഴ്‌സസ് എകെ'ക്കെതിരെയുള്ള വ്യോമസേനയുടെ ട്വീറ്റിന് പിന്നാലെ ക്ഷമാപണം നടത്തി ബോളിവുഡ് നടൻ അനിൽ കപൂർ. ബോളിവുഡ് ചിത്രത്തിന്‍റെ ട്രെയിലറിൽ അനിൽ കപൂറിന്‍റെ കഥാപാത്രം യൂണിഫോം ശരിയായി ധരിച്ചിട്ടില്ലെന്നും സായുധ സേനാ മാനദണ്ഡങ്ങൾക്ക് വിരുദ്ധമായി മോശം പദപ്രയോഗം നടത്തിയെന്നും പറഞ്ഞ് വ്യോമസേന രംഗത്ത് എത്തിയിരുന്നു. എന്നാൽ, താൻ മനപൂർവം ആരുടെയും വികാരത്തെ വ്രണപ്പെടുത്തിയിട്ടില്ലെന്നും സംഭവത്തിൽ ക്ഷമ ചോദിക്കുന്നുവെന്നും അനിൽ കപൂർ പ്രതികരിച്ചു.
-
@IAF_MCC pic.twitter.com/rGjZcD9bCT
— Anil Kapoor (@AnilKapoor) December 9, 2020 " class="align-text-top noRightClick twitterSection" data="
">@IAF_MCC pic.twitter.com/rGjZcD9bCT
— Anil Kapoor (@AnilKapoor) December 9, 2020@IAF_MCC pic.twitter.com/rGjZcD9bCT
— Anil Kapoor (@AnilKapoor) December 9, 2020
"എന്‍റെ പുതിയ സിനിമയുടെ ട്രെയിലറിനെതിരെ കുറച്ചുപേർ രംഗത്ത് വന്നതായി ശ്രദ്ധയിൽപെട്ടു. ഇന്ത്യൻ വ്യോമസേനയുടെ യൂണിഫോം ധരിച്ചുകൊണ്ട് മോശം പദപ്രയോഗം നടത്തിയെന്നാണ് ആരോപണം. ഇതിൽ ആരുടെയെങ്കിലും വികാരത്തെ മനപൂർവമല്ലെങ്കിലും വ്രണപ്പെടുത്തിയെങ്കിൽ ഞാൻ ആത്മാർഥമായി ക്ഷമ ചോദിക്കുന്നു. എന്‍റെ കഥാപാത്രം വ്യോമസേന ഉദ്യോഗസ്ഥനായതിനാൽ ഞാൻ സൈനിക യൂണിഫോം ധരിച്ചു. എന്നാൽ, മകളെ തട്ടിക്കൊണ്ടു പോയതിനെ തുടർന്ന്, മാനസികസമ്മർദത്തിലായ അച്ഛനാണ് കഥാസന്ദർഭത്തിൽ. കഥയ്‌ക്ക് അനുസരിച്ച് കൂടുതൽ യാഥാർഥ്യമാക്കി അവതരിപ്പിക്കാനാണ് ഞങ്ങൾ കൂടുതൽ ശ്രദ്ധിച്ചത്. പക്ഷേ, ഞാനോ ചിത്രത്തിന്‍റെ അണിയറപ്രവർത്തകരോ ആരെയും അപമാനിക്കാൻ ചെയ്‌തതല്ല."
ഇന്ത്യൻ വ്യോമസേനയെയും അവരുടെ സേവനങ്ങളെയും അങ്ങേയറ്റം ബഹുമാനിക്കുന്നതായും വിഷയത്തിൽ ഖേദം പ്രകടിപ്പിക്കുന്നതായും അനിൽ കപൂർ ട്വിറ്ററിൽ പങ്കുവെച്ച വീഡിയോയിൽ വിശദീകരിച്ചു.
കൂടുതൽ വായിക്കാൻ: 'എകെ വേഴ്‌സസ് എകെ'ക്ക് എതിരെ ഇന്ത്യൻ വ്യോമസേന രംഗത്ത്