ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ആ തിരിച്ചുവരവ് സംഭവിച്ചിരിക്കുകയാണ്. ബോളിവുഡ് സൂപ്പര്‍ താരം ഇര്‍ഫാന്‍ ഖാന്‍ അഭിനയത്തിലേക്ക് മടങ്ങിയെത്തിയിരിക്കുന്നു. അസുഖങ്ങള്‍ മൂലം അഭിനയത്തില്‍ നിന്നും ഇടവേളയെടുത്ത താരം രോഗങ്ങളെ തുരത്തി ഓടിച്ചാണ് അഭിനയത്തില്‍ സജീവമായിരിക്കുന്നത്.
- " class="align-text-top noRightClick twitterSection" data="">
നാളുകള്‍ക്ക് ശേഷം താരത്തിന്‍റെതായി റിലീസിന് ഒരുങ്ങുന്ന പുതിയ ചിത്രം അഗ്രേസി മീഡിയത്തിന്‍റെ ട്രെയിലര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. മകളുടെ സ്വപ്നങ്ങള്‍ക്ക് ചിറക് നല്‍കാന്‍ എല്ലാ ഇഷ്ടങ്ങളും വേണ്ടെന്ന് വെക്കുന്ന ഒരച്ഛന്‍റെ വേഷത്തിലാണ് ഇര്‍ഫാന്‍ അഗ്രേസി മീഡിയത്തില്‍ അഭിനയിച്ചിരിക്കുന്നത്.
ഹോമി അദാജാനിയയാണ് ചിത്രത്തിന്‍റെ സംവിധായകന്‍. ദിനേശ് വിജന്‍ നിര്‍മച്ചിരിക്കുന്ന ചിത്രത്തില്‍ കരീന കപൂര്‍, രാധിക മദന്‍ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളാകുന്നത്. മാര്‍ച്ചില്‍ പ്രദര്‍ശനത്തിന് എത്തുന്ന ചിത്രത്തിന്‍റെ ഫസ്റ്റ്ലുക്ക് പോസ്റ്ററിന് അടക്കം വലിയ സ്വീകാര്യത ലഭിച്ചിരുന്നു.