2017ൽ പുറത്തിറങ്ങിയ ടൈഗര്‍ സിന്ദാ ഹെ, ധൂം3 ചിത്രങ്ങൾക്ക് ശേഷം കത്രീന കൈഫിനെ വീണ്ടും തിരശ്ശീലയിൽ കാണാമെന്ന് ആരാധകർ പ്രതീക്ഷിച്ചിരുന്ന ചിത്രമായിരുന്നു രോഹിത് ഷെട്ടിയുടെ സൂര്യവൻശി. എന്നാൽ, കൊവിഡ് കാരണം റിലീസ് നീട്ടിവെച്ചതോടെ 2020ൽ സൂര്യവൻശി പ്രദർശനത്തിനെത്തിയില്ല.
-
New project alert: #KatrinaKaif and #VijaySethupathi to star in Andhadhun director Sriram Raghavan's new film. pic.twitter.com/RHFVRdeW2W
— LetsOTT GLOBAL (@LetsOTT) January 11, 2021 " class="align-text-top noRightClick twitterSection" data="
">New project alert: #KatrinaKaif and #VijaySethupathi to star in Andhadhun director Sriram Raghavan's new film. pic.twitter.com/RHFVRdeW2W
— LetsOTT GLOBAL (@LetsOTT) January 11, 2021New project alert: #KatrinaKaif and #VijaySethupathi to star in Andhadhun director Sriram Raghavan's new film. pic.twitter.com/RHFVRdeW2W
— LetsOTT GLOBAL (@LetsOTT) January 11, 2021
എന്നാൽ, കത്രീന കൈഫ് നായികയാകുന്ന പുതിയ ചിത്രത്തെ കുറിച്ചാണ് ഇപ്പോൾ റിപ്പോർട്ടുകൾ പ്രചരിക്കുന്നത്. മക്കൾ സെൽവൻ വിജയ് സേതുപതിയാണ് പുതിയ സിനിമയിൽ കത്രീനക്കൊപ്പം അഭിനയിക്കുന്നതെന്നും റിപ്പോർട്ടുകൾ പ്രചരിക്കുന്നുണ്ട്. ആയുഷ്‌മാൻ ഖുറാന നായകനായ അന്ധാദൂന്‍ സിനിമയുടെ സംവിധായകൻ ശ്രീറാം രാഘവൻ ചിത്രം സംവിധാനം ചെയ്യും.
ശ്രീറാമിന്‍റെ പുതിയ ചിത്രത്തില്‍ വിജയ് സേതുപതി കേന്ദ്രകഥാപാത്രമാകുമെന്ന തരത്തിൽ നേരത്തെ വാർത്തകൾ പ്രചരിച്ചിരുന്നു. എന്നാൽ, മക്കൾ സെൽവനൊപ്പം സ്‌ക്രീൻ പങ്കിടുന്നത് ബോളിവുഡിന്‍റെ സ്വപ്‌നസുന്ദരി കത്രീനയാണെന്ന വാർത്ത ആരാധകരെയും ആവേശത്തിലാക്കുന്നുണ്ട്.
സന്തോഷ് ശിവന്‍ സംവിധാനം ചെയ്യുന്ന ബോളിവുഡ് ചിത്രം മുംബൈകറിലും വിജയ് സേതുപതി ഭാഗമാകുന്നുണ്ട്. ഗാന്ധർവം, നിർണയം തുടങ്ങി മലയാളത്തിലെ ഹിറ്റ് സിനിമകൾ സമ്മാനിച്ച സന്തോഷ് ശിവൻ ഒരിടവേളക്ക് ശേഷം ബോളിവുഡിലെത്തുന്ന ചിത്രം കൂടിയാണ് മുംബൈകർ.