ETV Bharat / sitara

'വിവരിക്കാന്‍ കഴിയുന്നില്ല' കര്‍ണന്‍ ടീമിനെ പ്രശംസിച്ച് സംവിധായകന്‍ ആനന്ദ്.എല്‍.റായി - s Dhanush and Mari Selvaraj Karnan

ധനുഷിന്‍റെ അഭിനയത്തെക്കുറിച്ചും മാരി സെല്‍വരാജിന്‍റെ കഥ പറച്ചിലിനെക്കുറിച്ചും ആനന്ദ്.എല്‍.റായി പ്രശംസിച്ചു. ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്

Anand L Rai praises Dhanush and Mari Selvaraj for Karnan  കര്‍ണന്‍ ടീമിനെ പ്രശംസിച്ച് സംവിധായകന്‍ ആനന്ദ്.എല്‍.റായി  ആനന്ദ്.എല്‍.റായി വാര്‍ത്തകള്‍  ആനന്ദ്.എല്‍.റായി ധനുഷ്  ധനുഷ് കര്‍ണന്‍ വാര്‍ത്തകള്‍  ആനന്ദ്.എല്‍.റായി സിനിമകള്‍  Anand L Rai praises Dhanush  Anand L Rai Dhanush  s Dhanush and Mari Selvaraj Karnan  karnan movie review
'വിവരിക്കാന്‍ കഴിയുന്നില്ല' കര്‍ണന്‍ ടീമിനെ പ്രശംസിച്ച് സംവിധായകന്‍ ആനന്ദ്.എല്‍.റായി
author img

By

Published : May 19, 2021, 12:24 PM IST

ധനുഷ്-മാരി സെല്‍വരാജ് കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ കര്‍ണന്‍ മികച്ച പ്രതികരണവുമായി ഒടിടി പ്ലാറ്റ്‌ഫോമില്‍ സ്ട്രീമിങ് തുടരുകയാണ്. ഭയത്തിന്‍റെ അവഗണനയുടെ അടിമത്വത്തിന്‍റെ ഉമിതീയിൽ ഉള്ളുപൊള്ളുന്ന ഒരുകൂട്ടം മനുഷ്യരുടെ ഉയിർത്തെഴുന്നേൽപ്പിന്‍റെ കഥയാണ് കർണൻ പറയുന്നത്. ദളിത് രാഷ്ട്രീയത്തെ കുറിച്ച് മനോഹരമായി സംസാരിച്ച മാരി സെൽവരാജിനെയും തനത് തമിഴ് ഗ്രാമീണ പശ്ചാത്തലത്തിൽ കാമ്പുള്ള കഥപറയുമ്പോൾ അമ്പരപ്പിക്കുന്ന പ്രകടനം കാഴ്ചവെച്ച ധനുഷിനെയും പ്രശംസിക്കുകയാണ് ബോളിവുഡ് സംവിധായകന്‍ ആനന്ദ്.എല്‍.റായി. ധനുഷിന്‍റെ അഭിനയത്തെക്കുറിച്ചും മാരി സെല്‍വരാജിന്റെ കഥ പറച്ചിലിനെക്കുറിച്ചും അദ്ദേഹം പ്രശംസിച്ചു. ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

  • OUTSTANDING & BRILLIANT...This is how you can describe this experience called #Karnan @mari_selvaraj What a storyteller 🙏 The way you painted ur thoughts on the celluloid. Take a bow!! @dhanushkraja You are a magician mere bhai ..u should have told me.I thought u r an actor.🧡 pic.twitter.com/f1sfRkfNbZ

    — Aanand L Rai (@aanandlrai) May 17, 2021 " class="align-text-top noRightClick twitterSection" data=" ">

'കര്‍ണന്‍ എന്ന ഈ അനുഭവത്തെ എങ്ങനെ വിവരിക്കാന്‍ കഴിയും. മാരി സെല്‍വരാജ്.... മികച്ച കഥാകാരന്‍. സെല്ലുലോയിഡില്‍ നിങ്ങളുടെ ചിന്തകള്‍ വരച്ച രീതിക്ക് മുമ്പില്‍ തല കുനിക്കുന്നു. ധനുഷ് നിങ്ങളൊരു മാന്ത്രികനാണ്... നിനക്ക് എന്നോട് പറയാമായിരുന്നു.... നിങ്ങള്‍ ഒരു നടനാണെന്ന് ഞാന്‍ കരുതി.....' എന്നായിരുന്നു ആനന്ദിന്‍റെ ട്വീറ്റ്. ധനുഷിന്‍റെ ബോളിവുഡിലേക്ക് അരങ്ങേറ്റം ആനന്ദ്.എല്‍.റായി ചിത്രം രാഞ്ചനയിലൂടെയായിരുന്നു. ആനന്ദും ധനുഷും വീണ്ടും ഒന്നിക്കുന്ന അത്‌രംഗിരേ അണിയറയില്‍ പുരോഗമിക്കുന്നുണ്ട്. അക്ഷയ് കുമാര്‍, സാറാ അലി ഖാന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍.

Also read: ഭക്ഷ്യസാധനങ്ങള്‍ വാങ്ങാന്‍ പോലും പണമില്ല... പുരസ്‌കാരങ്ങള്‍ വിറ്റ് പവാല ശ്യാമള, ഉടന്‍ ധനസഹായമെത്തിച്ച് ചിരഞ്ജീവി

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.