ETV Bharat / sitara

മഹാവ്യാധിയും മനുഷ്യനും; സയന്‍സ് ഫിക്ഷനുമായി ആനന്ദ് ഗാന്ധിയുടെ 'എമര്‍ജന്‍സ്' - tumbbad

ഷിപ്പ് ഓഫ് തെസ്യൂസിന്‍റെ ഏഴാം വാർഷികത്തോടനുബന്ധിച്ച് എമര്‍ജന്‍സിന്‍റെ പോസ്റ്റർ സംവിധായകൻ പുറത്തുവിട്ടു. ചിത്രത്തിൽ മഹാവ്യാധിയും കൊവിഡിന് ശേഷമുള്ള ജീവിതവും അവതരിപ്പിക്കുമെന്ന് സൂചനയുണ്ട്

anand gandhi latest news  anand gandhi next film poster  anand gandhi emergence  anand gandhi emergence poster  ഷിപ്പ് ഓഫ് തെസ്യൂസ്  മഹാവ്യാധിയും മനുഷ്യനും  സയന്‍സ് ഫിക്ഷൻ  ആനന്ദ് ഗാന്ധി  എമര്‍ജന്‍സ്  ഷിപ്പ് ഓഫ് തെസ്യൂസ്  തുമ്പാട് സിനിമ  emergence  tumbbad  science fiction
സയന്‍സ് ഫിക്ഷനുമായി ആനന്ദ് ഗാന്ധിയുടെ എമര്‍ജന്‍സ്
author img

By

Published : Jul 20, 2020, 10:50 AM IST

മുംബൈ: 2013ല്‍ റിലീസ് ചെയ്‌ത ദേശീയ പുരസ്‌കാരം നേടിയ 'ഷിപ്പ് ഓഫ് തെസ്യൂസി'ന്‍റെ സംവിധായകന്‍റെ പുതിയ ചിത്രം പ്രഖ്യാപിച്ചു. സയന്‍സ് ഫിക്ഷനായി ഒരുക്കുന്ന 'എമര്‍ജന്‍സ്' ആണ് ആനന്ദ് ഗാന്ധിയുടെ പുതിയ ചിത്രം. ഷിപ്പ് ഓഫ് തെസ്യൂസിന്‍റെ ഏഴാം വാർഷികത്തോടനുബന്ധിച്ച് പുതിയ ചിത്രത്തിന്‍റെ പോസ്റ്റർ പുറത്തിറക്കി. 2018ല്‍ പ്രദർശനത്തിനെത്തി നിരൂപകപ്രശംസയും പ്രേക്ഷകപ്രീതിയും നേടിയ തുമ്പാട്, ആൻ ഇൻസിഗ്നിഫിക്കന്‍റ് മാൻ ചിത്രങ്ങളിലൂടെ പ്രശസ്‌തനായ ആനന്ദ് ഗാന്ധി, മഹാവ്യാധിയെ പ്രമേയമാക്കിയാണ് പുതിയ ചിത്രം ഒരുക്കുന്നത്.

എമർജൻസിന്‍റെ കഥ 2015ൽ ആരംഭിച്ചിരുന്നതായും അഞ്ച് വർഷം നീണ്ട എഴുത്തിനും ഗവേഷണത്തിനും ശേഷമാണ് ചിത്രം നിർമാണഘട്ടത്തിലേക്ക് കടക്കുന്നതെന്നും സംവിധായകൻ വ്യക്തമാക്കി. ചിത്രത്തിൽ കൊവിഡിന് ശേഷമുള്ള ജീവിതവും അവതരിപ്പിക്കുമെന്നാണ് സൂചന.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.