Gagubai Kathiawadi at Berlin International Film Festival: 'ഗംഗുഭായ് കത്യവാടി'യുടെ വേള്‍ഡ് പ്രീമിയര്‍ ഷോയില്‍ പങ്കെടുക്കാനുള്ള തയ്യാറെടുപ്പില്‍ ആലിയ ഭട്ട്. പ്രീമിയര്‍ ഷോയില്‍ പങ്കെടുക്കാന്‍ സഹോദരി ഷഹീനൊപ്പം താരം മുംബൈയിലെ വിമാനത്താവളത്തില്‍ എത്തിയിരിക്കുകയാണ്.
Gagubai Kathiawadi premiere show: 72മത് ബെര്‍ലിന്‍ ഇന്‍റര്‍നാഷണല്‍ ഫിലിം ഫെസ്‌റ്റിവലിലാണ് 'ഗംഗുഭായ് കത്യവാടി'യുടെ വേള്‍ഡ് പ്രീമിയര്‍ ഷോ നടക്കുക. വെള്ള നിറമുള്ള വേഷത്തിലാണ് ആലിയ വിമാനത്താവളത്തില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. വെള്ളെ പാന്‍റും വെള്ള ഷര്‍ട്ടും വെള്ള ബൂട്ടുമാണ് താരം ധരിച്ചിരിക്കുന്നത്. കൊറോണ വൈറസില്‍ നിന്നും അഭയം തേടാന്‍ വെള്ള നിറമുള്ള മാസ്‌കും ആലിയ ധരിച്ചിട്ടുണ്ട്.
Gangubai Kathiawadi second song: 'ഗംഗുഭായ് കത്യവാടി'യുടെ ഒരു സ്‌നീക്ക് പീക്ക് വീഡിയോ ആലിയ തന്‍റെ ഇന്‍സ്‌റ്റഗ്രാമില്‍ പങ്കുവച്ചിട്ടുണ്ട്. രണ്ട് വര്‍ഷം രഹസ്യമായി കേള്‍ക്കുകയും മൂളുകയും സ്‌നേഹിക്കുകയും ചെയ്‌ത 'ഗംഗുഭായ് കത്യവാടി'യിലെ പുതിയ ഗാനം ഇന്ന് പുറത്തിറങ്ങുമെന്നാണ് സ്‌നീക്ക് പീക്ക് വീഡിയോ പങ്കുവച്ച് കൊണ്ട് ആലിയ കുറിച്ചത്. ചിത്രത്തിലെ ജബ്‌സയാന്‍ എന്ന ഗാനമാണ് ഇന്ന് പുറത്തിറങ്ങുക.
ആലിയയുടെ കഥാപാത്രം എല്ലാ പ്രതിസന്ധികളെയും നേരിടുന്നതാണ് ഉള്ളടക്കം. ബോംബെയിലെ തെരുവുകളിൽ ഗംഗുഭായിയുടെ അധികാരത്തിലേക്കുള്ള ഉയർച്ചയാണ് ട്രെയ്‌ലറില്‍ ദൃശ്യമാകുന്നത്. ബോംബെയിലെ കാമാത്തിപ്പുരയിലെ ഒരു പാവപ്പെട്ട പെൺകുട്ടിയിൽ നിന്നും തെരഞ്ഞെടുപ്പ് പോരാട്ടത്തിലേക്കുള്ള ഗംഗുഭായിയുടെയും അവളുടെ യാത്രയുടെയും കഥയാണ് ചിത്രമെന്നാണ് ട്രെയ്‌ലര്‍ നല്‍കുന്ന സൂചന.
Sanjay Leela Bhansali Gangubai Kathiawadi: സഞ്ജയ് ലീല ബൻസാലി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ടൈറ്റില്‍ റോളിലാണ് ആലിയ എത്തുന്നത്. ചിത്രത്തിൽ അജയ് ദേവ്ഗണും ഒരു സുപ്രധാന വേഷത്തിൽ എത്തുന്നുണ്ട്.
പ്രശസ്‌ത എഴുത്തുകാരൻ ഹുസൈൻ സെയ്‌ദിയുടെ 'മാഫിയ ക്വീൻസ് ഓഫ് മുംബൈ' എന്ന നോവലിലെ ഒരു അധ്യായത്തെ ആസ്‌പദമാക്കി ഒരുക്കുന്ന പീരീഡ് ചിത്രമാണിത്. 1960 കളിൽ മുംബൈയിലെ റെഡ്-ലൈറ്റ് ഏരിയയായ കാമാത്തിപുരയിലെ പ്രധാനിയായ വനിതയായിരുന്നു ഗംഗുഭായ്.
Gangubai Kathiawadi cast and crew: വിജയ് റാസ്, ഇന്ദിര തിവാരി, സീമ പഹ്‌വ, ശന്തനു മഹേശ്വരി, ജിം സർഭ്, വരുൺ കപൂർ, ഇന്ദിര തിവാരി എന്നിവരും 'ഗംഗുഭായ് കത്യവാടി'യിൽ അണിനിരക്കും. ബൻസാലിയും ജയന്തിലാൽ ഗാഡയും (പെൻ സ്‌റ്റുഡിയോ) ചേർന്നാണ് നിര്‍മാണം.
Gangubai Kathiawadi release: രാജ്യത്തെ കൊവിഡ് തരംഗത്തിനിടയിലും 'ഗംഗുഭായ് കത്യവാടി' മുംബൈയിൽ ചിത്രീകരണം പൂര്‍ത്തിയാക്കി. 2022 ഫെബ്രുവരി 25ന് ചിത്രം തിയേറ്ററുകളിലെത്തും.
Also Read: അറബിക് ടച്ചിൽ അറബിക് കുത്ത്: പൊളിച്ചടുക്കി അലമിത്തി ഹബീബൂ, ഇനി ബീസ്റ്റിന്‍റെ വരവാണ്