ETV Bharat / sitara

ഇഷയെ പരിചയപ്പെടുത്തി ആലിയ; പിറന്നാള്‍ ദിനത്തില്‍ വീഡിയോ പുറത്ത്‌ - Brahmastra cast and crew

Alia Bhatt introduces her character: ജന്മദിനത്തില്‍ 'ബ്രഹ്‌മാസ്‌ത്ര'യിലെ ക്യാരക്‌ടര്‍ വീഡിയോ പുറത്തുവിട്ട്‌ ആലിയ ഭട്ട്‌. ന്‍സ്‌റ്റഗ്രാമിലൂടെയാണ് താരം വീഡിയോ ക്ലിപ്‌ പങ്കുവച്ചത്‌.

Alia Bhatt introduces her character  ഇഷയെ പരിചയപ്പെടുത്തി ആലിയ  'ബ്രഹ്‌മാസ്‌ത്ര'യിലെ ക്യാരക്‌ടര്‍ വീഡിയോ  HBD Alia Bhatt  Ayan Mukerji's movies  Brahmastra cast and crew  Brahmastra releases
ഇഷയെ പരിചയപ്പെടുത്തി ആലിയ; പിറന്നാള്‍ ദിനത്തില്‍ വീഡിയോ പുറത്ത്‌
author img

By

Published : Mar 15, 2022, 12:50 PM IST

HBD Alia Bhatt: ബോളിവുഡ്‌ താര സുന്ദരിയുടെ 29ാം ജന്മദിനാണ് ഇന്ന്‌. പിറന്നാള്‍ ദിനത്തില്‍ 'ബ്രഹ്‌മാസ്‌ത്ര'യിലെ പുതിയ വിശേഷം താരം ആരാധകര്‍ക്കായി പങ്കുവച്ചിരിക്കുകയാണ്. ഈ വിശേഷ ദിനത്തില്‍ 'ബ്രഹ്‌മാസ്‌ത്ര'യിലെ തന്‍റെ കഥാപാത്രമായ ഇഷയെ അവതരിപ്പിച്ചിരിക്കുകയാണ്.

Alia Bhatt introduces her character: ഇന്‍സ്‌റ്റഗ്രാമിലൂടെയാണ് ആലിയ ബ്രഹ്‌മാസ്‌ത്രയിലെ വീഡിയോ ക്ലിപ്‌ പങ്കുവച്ചത്‌. 31 സെക്കൻഡ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ പല പല മാനസികാവസ്ഥയിലൂടെ കടന്നു പോകുന്ന ഇഷയെയാണ് കാണാനാവുക. 'എനിക്ക്‌ ജന്മദിനാശംസകള്‍. ഇഷയെ കാണാന്‍ ഇതിലും നല്ല ഒരു ദിനം എനിക്ക്‌ ചിന്തിക്കാനാവില്ല. എന്‍റെ അത്‌ഭുത ബാലനാണ് അയാന്‍. എനിക്ക്‌ നിന്നെ ഇഷ്‌ടമാണ്. നന്ദി.' -ആലിയ കുറിച്ചു.

Ayan Mukerji's movies: അയാന്‍ മുഖര്‍ജി ആണ് 'ബ്രഹ്‌മാസ്‌ത്ര'യുടെ സംവിധാനം. അയാന്‍ മുഖര്‍ജിയുടെ മൂന്നാമത്തെ ചിത്രമാണ്‌ 'ബ്രഹ്മാസ്‌ത്ര'. രണ്‍ബീര്‍ കപൂര്‍ നായകനായെത്തിയ 'വേക്ക്‌ അപ് സിദ്', 'യേഹ്‌ ജവാനി ഹായ്‌ ദീവാനി' എന്നിവയാണ് അയാന്‍റെ മറ്റ് ചിത്രങ്ങള്‍.

Brahmastra cast and crew: ആലിയ ഭട്ട്‌ രണ്‍ബീര്‍ കപൂര്‍ എന്നിവരെ കൂടാതെ അമിതാഭ്‌ ബച്ചന്‍, നാഗാര്‍ജുന അക്കിനേനി, മൗനി റോയ്‌ എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രമാണ് 'ബ്രഹ്മാസ്‌ത്ര'. ഡിംപിള്‍ കപാഡിയയും ചിത്രത്തില്‍ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഫോക്‌സ്‌ സ്‌റ്റാര്‍ സ്‌റ്റുഡിയോസ്‌, കരണ്‍ ജോഹറുടെ ധര്‍മ പ്രൊഡക്ഷന്‍സ്‌, പ്രൈം ഫോക്കസ്‌, സ്‌റ്റാര്‍ലൈറ്റ്‌ പിക്‌ചേഴ്‌സ്‌ എന്നിവര്‍ ചേര്‍ന്നാണ് ബ്രഹ്‌മാസ്‌ത്രയുടെ നിര്‍മാണം. ഹുസൈന്‍ ദലാലും അയാന്‍ മുഖര്‍ജിയും ചേര്‍ന്നാണ് തിരക്കഥ. പങ്കജ്‌ കുമാര്‍ ഛായാഗ്രഹണവും നിര്‍വഹിക്കും. ശ്രീകര്‍ പ്രസാദാണ് ചിത്ര സംയോജനം.

Brahmastra releases: സെപ്‌റ്റംബര്‍ 9ന്‌ ബ്രഹ്‌മാസ്‌ത്രയുടെ ആദ്യ ഭാഗം റിലീസ്‌ ചെയ്യും. രണ്ടാം ഭാഗം 2024ലും മൂന്നാം ഭാഗം 2026ലും പുറത്തിറങ്ങും.

Also Read: 26th IFFK | രാജ്യാന്തര ചലച്ചിത്ര മേളയുടെ വരവറിയിച്ച്‌ ഡബിള്‍ ഡക്കര്‍ ബസ്‌

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.