ബാഹുബലിക്ക് ശേഷം രാജമൗലി ഒരുക്കുന്ന ബ്രഹ്മാണ്ഡ സിനിമ ആര്‍ആര്‍ആറിനായി ബോളിവുഡ് നടി ആലിയ ഭട്ട് ഹൈദരാബാദിലെത്തി. ആര്‍ആര്‍ആര്‍ ചിത്രീകരണത്തിനായി ഹൈദരാബാദിലേക്ക് പുറപ്പെടുകയാണെന്ന് കഴിഞ്ഞ ദിവസം ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെ ആലിയ അറിയിച്ചിരുന്നു. ലോക്ക് ഡൗണിന് ശേഷം ആദ്യമായാണ് ആലിയ ഷൂട്ടിങിനെത്തുന്നത്. നവംബറില്‍ ചിത്രീകരണത്തിനായി എത്തേണ്ടിയിരുന്നതാണ് താരം. എന്നാല്‍ കൊവിഡ് പ്രതിസന്ധി മൂലം വരവ് നീട്ടി. 'ഒടുവില്‍... ടീം ആര്‍ആര്‍ആര്‍...'എന്ന് എഴുതി ആലിയ തന്‍റെ ഇന്‍സ്റ്റാഗ്രാമില്‍ ഷൂട്ടിങിനെത്തിയ വിവരം കുറിച്ചിട്ടുണ്ട്.
ബോളിവുഡില്‍ നിന്നും ആലിയയെ കൂടാതെ അജയ് ദേവ് ഗണ്‍, ഒലിവിയ മോറിസ്, സമുദ്രക്കനി, ആലിസണ്‍ ദൂതി എന്നിവരും ചിത്രത്തിന്‍റെ ഭാഗമാകുന്നുണ്ട്. ജൂനിയര്‍ എന്‍ടിആര്‍, രാം ചരണ്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ആര്‍ആര്‍ആര്‍ എന്ന ചിത്രത്തിന്‍റെ പൂര്‍ണ രൂപം 'രുധിരം രണം രൗദ്രം' എന്നാണ്. വി.വിജയേന്ദ്ര പ്രസാദാണ് ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ബ്രിട്ടീഷ് നടി ഡെയ്‌സി എഡ്ജര്‍ ജോണ്‍സാണ് ചിത്രത്തില്‍ മറ്റൊരു സുപ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
-
#AliaBhatt gets a warm welcome from #SSRajamouli as she joins the shoot of #RRR. pic.twitter.com/1KK3bh5NPG
— Filmfare (@filmfare) December 7, 2020 " class="align-text-top noRightClick twitterSection" data="
">#AliaBhatt gets a warm welcome from #SSRajamouli as she joins the shoot of #RRR. pic.twitter.com/1KK3bh5NPG
— Filmfare (@filmfare) December 7, 2020#AliaBhatt gets a warm welcome from #SSRajamouli as she joins the shoot of #RRR. pic.twitter.com/1KK3bh5NPG
— Filmfare (@filmfare) December 7, 2020
300 കോടി ബജറ്റില്‍ ഒരുങ്ങുന്ന ചിത്രം 1920കളിലെ അല്ലൂരി സീതാരാമ രാജു, കോമരം ഭീം എന്നീ സ്വാതന്ത്യസമരസേനാനികളുടെ കഥയാണ് ചിത്രം പറയുന്നത്. 10 ഭാഷകളിലാകും ചിത്രം റിലീസിനെത്തുക. ഡിവിവി എന്‍റര്‍ടെയ്‌ന്‍മെന്‍റിന്‍റെ ബാനറില്‍ ഡി.വി.വി ധനയ്യയാണ് ചിത്രം നിര്‍മിക്കുന്നത്. എം.എം കീരവാണിയാണ് സംഗീതം. ബാഹുബലി എന്ന ബ്ലോക്ക് ബസ്റ്റര്‍ ചിത്രത്തിന് ശേഷം രാജമൗലി ഒരുക്കുന്ന ആര്‍ആര്‍ആറിനെ പ്രതീക്ഷയോടെയും ആകാംഷയോടെയുമാണ് സിനിമാലോകവും പ്രേക്ഷകരും കാത്തിരിക്കുന്നത്.