Gangubai Kathiawadi 100 cr club: സഞ്ജയ് ലീല ബന്‍സാലി ചിത്രം 'ഗംഗുഭായ് കത്യവാടി' 100 കോടി ക്ലബ്ബില്‍ ഇടംപിടിച്ചത്തിന്‍റെ ആഘോഷത്തിലാണ് ആലിയ ഭട്ട്. ഈ വേളയില്‍ സന്തോഷം പങ്കുവച്ച് ആലിയ രംഗത്തെത്തിയിരിക്കുകയാണ്. തന്‍റെ റൊമേനിയന്‍ യാത്രയുടെ ത്രോബാക്ക് ചിത്രവുമായാണ് ആലിയ ഇന്‍സ്‌റ്റഗ്രാമില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
Alia Bhatt drops throwback pics from Romania trip: ചിത്രം 100 കോടി ക്ലബ്ബില്‍ ഇടംപിടിച്ചതില്‍ പ്രേക്ഷകരുടെ സ്‌നേഹത്തിന് നന്ദി പറയാനും താരം മറന്നില്ല. തന്‍റെ റൊമേനിയന്‍ യാത്രയിലെ ഭക്ഷണ ചിത്രങ്ങളാണ് ആലിയ പങ്കുവച്ചിരിക്കുന്നത്. ബര്‍ഗര്‍ ആസ്വദിച്ച് കഴിക്കുന്ന ആലിയയെ കാണാം.
- " class="align-text-top noRightClick twitterSection" data="
">
കൊവിഡ് മഹാമാരിക്ക് ശേഷം 100 കോടി ക്ലബ്ബിലെത്തുന്ന നാലാമത്തെ ബോളിവുഡ് ചിത്രമാണ് 'ഗംഗുഭായ് കത്യവാടി' എന്നാണ് ട്രെയ്‌ഡ് അനലിസ്‌റ്റും സിനിമ നിരൂപകനുമായ തരണ്‍ ആദര്‍ശ് ട്വീറ്റ് ചെയ്‌തത്. ബോളിവുഡ് ചരിത്രത്തില്‍ ഇതാദ്യമായാണ് ഒരു നായിക കേന്ദ്ര കഥാപാത്രമായെത്തുന്ന ചിത്രം 100 കോടി നേട്ടം കൈവരിക്കുന്നത്. 'സൂര്യവംശി', 'പുഷ്‌പ' (ഹിന്ദി), '83' എന്നിവയാണ് കൊവിഡ് മഹാമാരിക്ക് ശേഷം 100 കോടി ക്ലബ്ബില്‍ ഇടംപിടിച്ച മറ്റ് ബോളിവുഡ് ചിത്രങ്ങള്‍.
Gangubai Kathiawadi box office collection : ആദ്യവാരം 39.12 കോടിയാണ് ചിത്രം സ്വന്തമാക്കിയത്. 10.50 കോടി രൂപയാണ് ചിത്രത്തിന്‍റെ ആദ്യ ദിന കലക്ഷന്‍. രണ്ടാം ദിനത്തില്‍ 13.32 കോടി രൂപയും, മൂന്നാം ദിനത്തില്‍ 15.3 കോടി രൂപയുമാണ് 'ഗംഗുഭായ് കത്യവാടി' നേടിയത്. നാലാം ദിനത്തില്‍ 8.19 കോടിയും അഞ്ചാം ദിനത്തില്‍ 10.01 കോടിയും ആറാം ദിനത്തില്‍ 6.21 കോടിയും ചിത്രം നേടി.
മഹാരാഷ്‌ട്ര ഉള്‍പ്പടെ പല പ്രദേശങ്ങളിലും 50 ശതമാനം മാത്രമാണ് തിയേറ്ററുകളില്‍ സീറ്റിങ് അനുവദിച്ചതെങ്കിലും ബോക്‌സ്‌ഓഫിസില്‍ മികച്ച പ്രതികരണം സൃഷ്‌ടിക്കാന്‍ 'ഗംഗുഭായ് കത്യവാടി'ക്ക് സാധിച്ചു. അജിത്തിന്‍റെ തമിഴ് ചിത്രം 'വലിമൈ', പവന്‍ കല്യാണിന്‍റെ തെലുങ്ക് ചിത്രം 'ഭീംല നായക്' എന്നീ ചിത്രങ്ങള്‍ക്കൊപ്പമാണ് 'ഗംഗുഭായ് കത്യവാടി'യും തിയേറ്ററുകളിലെത്തിയത്. ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ ഫെബ്രുവരി 25നാണ് 'ഗംഗുഭായ് കത്യവാടി' പ്രേക്ഷകര്‍ക്ക് മുമ്പിലെത്തിയത്. ചിത്രത്തിലെ ആലിയയുടെ പകരം വയ്‌ക്കാനില്ലാത്ത പ്രകടനം പ്രേക്ഷകര്‍ ഇരുകരങ്ങളും നീട്ടി സ്വീകരിച്ചു.
Also Read: 'ഫൈറ്റര്‍' റിലീസ് തീയതി പുറത്ത് ; ഷാരൂഖുമായുള്ള ക്ലാഷ് ഒഴിവാക്കാന്‍ ഹൃത്വിക് റോഷന്‍
Alia Bhatt as Gangubai: ടൈറ്റില്‍ കഥാപാത്രത്തിലാണ് സിനിമയില്‍ ആലിയ പ്രത്യക്ഷപ്പെട്ടത്. ഹുസൈന്‍ സെയ്‌ദിയുടെ 'മാഫിയ ക്വീന്‍സ് ഓഫ് മുംബൈ' എന്ന പുസ്‌തകത്തിലെ ഒരു അദ്ധ്യായത്തെ ആസ്‌പദമാക്കി ഒരുക്കിയ ചിത്രമാണിത്. അജയ് ദേവ്ഗൺ, വിജയ് റാസ്, സീമ പഹ്വ, ശാന്തനു മഹേശ്വരി, പാര്‍ഥ് സംതാന്‍ എന്നിവരും ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു.
ബന്‍സാലി പ്രൊഡക്ഷന്‍സ്, പെന്‍ സ്‌റ്റുഡിയോസ് എന്നിവയുടെ ബാനറില്‍ സഞ്ജയ് ലീല ബന്‍സാലി, ഡോ.ജയന്തിലാല്‍ ഗാഡ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്‍റെ നിര്‍മാണം. സുദീപ് ചാറ്റര്‍ജിയായിരുന്നു ഛായാഗ്രഹണം. സഞ്ജയ് ലീല ബന്‍സാലിയാണ് ചിത്രസംയോജനം. 'പദ്‌മാവതി'ന് ശേഷം സഞ്ജയ് ലീല ബന്‍സാലി ഒരുക്കിയ ചിത്രമാണ് 'ഗംഗുഭായ് കത്യവാടി'.