Prithviraj postponed due to Omicron : അക്ഷയ് കുമാറിന്‍റെ ഏറ്റവും പുതിയ ചരിത്ര സിനിമയായ പൃഥ്വിരാജിന്‍റെ റിലീസ് മാറ്റിവച്ചു. രാജ്യത്ത് ഒമിക്രോണ്‍ കേസുകള്‍ കൂടിവരുന്ന സാഹചര്യത്തിലാണ് ചിത്രത്തിന്‍റെ റിലീസ് മാറ്റിവച്ചത്. ജനുവരി 21നാണ് പൃഥ്വിരാജ് റിലീസ് ചെയ്യാനിരുന്നത്.
'പ്രേക്ഷകര്‍ക്ക് ഇഷ്‌ടപ്പെടുമെന്ന് ഉറപ്പുള്ള പൃഥ്വിരാജ് പോലുള്ള ചരിത്ര സിനിമയെ വച്ച് റിസ്‌കെടുക്കാന്‍ തയ്യാറല്ലെന്നാണ് അണിയറപ്രവര്‍ത്തകര്‍ പറയുന്നത്. പൃഥ്വിരാജ് റിലീസിലൂടെ തിയേറ്ററുകളിലേയ്‌ക്ക് വന്‍ തോതില്‍ പ്രേക്ഷകരെ കൂട്ടിക്കൊണ്ട് വരാന്‍ കഴിയും. എന്നാല്‍ ഈ സാഹചര്യത്തില്‍ റിലീസ് ചെയ്‌താല്‍ ഈ ലക്ഷ്യം നടക്കില്ല. ഈ സമയത്ത് സിനിമ റിലീസ് ചെയ്‌ത് കൊണ്ട് ബോക്‌സ് ഓഫീസ് തകര്‍ച്ച ഏറ്റുവാങ്ങി, വിട്ടുവീഴ്‌ച ചെയ്യുന്നതില്‍ അര്‍ഥമില്ല.'-ചിത്രത്തോടടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കി.
Akshay Kumar as title character in Prithviraj : ചിത്രത്തില്‍ ടൈറ്റില്‍ കഥാപാത്രത്തെയാണ് അക്ഷയ് കുമാര്‍ അവതരിപ്പിക്കുന്നത്. മുന്‍ ലോക സുന്ദരി മാനുഷി ചില്ലര്‍ ആണ് ചിത്രത്തില്‍ അക്ഷയ് കുമാറിന്‍റെ നായികയായെത്തുന്നത്. ബോളിവുഡിലേയ്‌ക്കുള്ള മാനുഷിയുടെ അരങ്ങേറ്റ ചിത്രം കൂടിയാണിത്. അക്ഷയ് കുമാര്‍, മാനുഷി ചില്ലര്‍ എന്നിവരെ കൂടാതെ സഞ്‌ജയ് ദത്ത്, സോനു സൂദ്, സാക്ഷി തന്‍വാര്‍, അശുതോഷ് റാണ തുടങ്ങിയവരും ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പും.
ഇതിഹാസ പോരാളി പൃഥ്വിരാജ് ചൗഹാന്‍റെ ജീവിതമാണ് ചിത്രം പറയുന്നത്. പൃഥ്വിരാജ് ചൗഹാന്‍റെ ധീരതയ്‌ക്കും ജീവിതത്തിനുമുള്ള സമര്‍പ്പണമാണ് ഈ ചിത്രമെന്ന് അക്ഷയ് കുമാര്‍ നേരത്തെ പ്രതികരിച്ചിരുന്നു.
യാഷ് രാജ് ഫിലിംസിന്‍റെ ബാനറിലാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. യാഷ് രാജ് ഫിലിംസ് നിര്‍മ്മിക്കുന്ന ഏറ്റവും വലിയ ചരിത്ര സിനിമ കൂടിയാണ് 'പൃഥ്വിരാജ്'. പ്രഖ്യാപനം മുതല്‍ തന്നെ ചരിത്ര പ്രാധാന്യമുള്ള ഈ ചിത്രം ഏറെ ശ്രദ്ധേയമായിരുന്നു. അക്ഷയ് കുമാറിന്‍റെ 52ാം ജന്മദിനത്തിലായിരുന്നു ചിത്രത്തിന്‍റെ പ്രഖ്യാപനം.
Also Read : 'ബ്രഹ്‌മാസ്‌ത്രയില്‍ ഒപ്പിടുമ്പോള്‍ ആലിയയുടെ പ്രായം 21, ഇപ്പോള്‍ ആലിയക്ക് 28, റിലീസാകുമ്പോള്‍ 29'