ETV Bharat / sitara

'പൃഥ്വിരാജി'ന്‍റെ പുതിയ റിലീസ്‌ തീയതി പുറത്ത്‌ ; മോഷന്‍ പോസ്‌റ്ററുകളുമായി അക്ഷയ്‌ കുമാര്‍ - Akshay Kumar as title character in Prithviraj

Prithviraj new release date: ഇതിഹാസ പോരാളി പൃഥ്വിരാജ് ചൗഹാന്‍റെ ജീവിത കഥ പറയുന്ന 'പൃഥ്വിരാജി'ന്‍റെ പുതിയ റിലീസ്‌ തീയതി പുറത്ത്‌

Prithviraj new release date  Akshay Kumar Prithviraj  Prithviraj motion posters  പൃഥ്വിരാജിന്‍റെ പുതിയ റിലീസ്‌ തീയതി  മോഷന്‍ പോസ്‌റ്ററുകളുമായി അക്ഷയ്‌ കുമാര്‍  Prithviraj release  Akshay Kumar as title character in Prithviraj  Prithviraj cast and crew
പൃഥ്വിരാജിന്‍റെ പുതിയ റിലീസ്‌ തീയതി പുറത്ത്‌; മോഷന്‍ പോസ്‌റ്ററുകളുമായി അക്ഷയ്‌ കുമാര്‍
author img

By

Published : Feb 10, 2022, 7:39 PM IST

Prithviraj release : അക്ഷയ്‌ കുമാറിന്‍റെ ഏറ്റവും പുതിയ ചരിത്ര സിനിമയായ 'പൃഥ്വിരാജി'ന്‍റെ പുതിയ റിലീസ്‌ തീയതി പുറത്ത്‌. റിലീസ്‌ തീയതിക്കൊപ്പം അക്ഷയ്‌ കുമാര്‍, മാനുഷി ചില്ലാര്‍, സഞ്ജയ്‌ ദത്ത്‌, സോനു സൂദ്‌ എന്നിവരുടെ ക്യാരക്‌ടര്‍ മോഷന്‍ പോസ്‌റ്ററുകളും പുറത്തിറങ്ങി. 2022 ജൂണ്‍ 10നാണ് പൃഥ്വിരാജ്‌ റിലീസിനെത്തുക.

Prithviraj release date postponed multiple times : ഇതിഹാസ പോരാളി പൃഥ്വിരാജ് ചൗഹാന്‍റെ ജീവിതകഥ പറയുന്ന ചരിത്ര സിനിമയാണ്‌ 'പൃഥ്വിരാജ്‌'. കൊവിഡ്‌ സാഹചര്യത്തില്‍ 'പൃഥ്വിരാജി'ന്‍റെ റിലീസ് പലതവണ മാറ്റിവച്ചിരുന്നു. 2020 നവംബർ 13ന് ദീപാവലി ദിനത്തിൽ റിലീസ് ചെയ്യാനായിരുന്നു ആദ്യം നിശ്ചയിച്ചിരുന്നത്‌.

  • पराक्रम में अर्जुन, प्रतिज्ञा में भीष्म, ऐसे महान सम्राट पृथ्वीराज चौहान की भूमिका करने का सौभाग्य जीवन मे कभी कभी मिलता है
    A role of a lifetime.Samrat #Prithviraj Chauhan arriving in cinemas on 10th June in Hindi,Tamil & Telugu
    #DrChandraprakashDwivedi @yrf #Prithviraj10thJune pic.twitter.com/D0M2iebCjY

    — Akshay Kumar (@akshaykumar) February 10, 2022 " class="align-text-top noRightClick twitterSection" data=" ">

പിന്നീട്‌ 2022 ജനുവരി 21ന് തിയേറ്ററുകളിൽ എത്തിക്കാന്‍ തീരുമാനിച്ചിരുന്നെങ്കിലും അതും മാറ്റിവച്ചു. ഏറ്റവും ഒടുവില്‍ 2022 ജൂണ്‍ 10ല്‍ എത്തിയിരിക്കുകയാണ്. ഹിന്ദിയെ കൂടാതെ തമിഴ്, തെലുങ്ക് ഭാഷകളിലും ജൂണ്‍ 10ന്‌ ചിത്രം റിലീസ് ചെയ്യുമെന്നും താരം ട്വീറ്റ്‌ ചെയ്‌തു.

Prithviraj motion posters: ചിത്രത്തിന്‍റെ മോഷന്‍ പോസ്‌റ്ററുകള്‍ പങ്കുവച്ച്‌ അക്ഷയ്‌ കുമാര്‍ തന്‍റെ സോഷ്യല്‍ മീഡിയ പേജുകളിലൂടെ പുതിയ റിലീസ്‌ തീയതി പുറത്തുവിടുകയായിരുന്നു.

ചന്ദ് വർദായ് എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന സോനു സൂദിന്‍റെ മോഷൻ പോസ്‌റ്ററാണ് അക്ഷയ്‌ കുമാര്‍ തന്‍റെ ട്വിറ്ററില്‍ ആദ്യം പങ്കുവച്ചത്‌. ചിത്രത്തില്‍ കാക്ക കൻഹ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന സഞ്ജയ് ദത്തിന്‍റെ ലുക്കും താരം പങ്കുവച്ചു. രാജാവ്‌ പൃഥ്വിരാജ് ചൗഹാന്‍റെ വിശ്വസ്‌തനായ കൂട്ടാളിയാണ് കാക്ക കന്‍ഹ.

ശേഷം, മുൻ ലോകസുന്ദരി മാനുഷി ചില്ലറിന്‍റെ മോഷൻ പോസ്‌റ്ററാണ്‌ താരം പങ്കുവച്ചത്‌. രാജകുമാരി സന്‍യോഗിത എന്ന കഥാപാത്രത്തെയാണ് സിനിമയില്‍ മാനുഷി ചില്ലാര്‍ അവതരിപ്പിക്കുക. ഏറ്റവും ഒടുവിലായി അക്ഷയ്‌ കുമാര്‍ താരത്തിന്‍റെ ക്യാരക്‌ടര്‍ പോസ്‌റ്ററും ആരാധകര്‍ക്കായി പങ്കുവച്ചു.

Also Read: 'ഞാന്‍ ദുല്‍ഖര്‍ സിനിമകളുടെ വലിയ ആരാധകന്‍' ; 'ഹേ സിനാമിക'യ്ക്ക് ആശംസകളുമായി രണ്‍ബീര്‍ കപൂര്‍

അടുത്തിടെ പത്മശ്രീ നൽകി ആദരിച്ച മുതിർന്ന ചലച്ചിത്ര നിർമ്മാതാവ് ചന്ദ്രപ്രകാശ് ദ്വിവേദിയാണ് 'പൃഥ്വിരാജി'ന്‍റെ സംവിധാനം. പന്ത്രണ്ടാം നൂറ്റാണ്ടിൽ ഗുറിദ്‌ ഭരണാധികാരിയായിരുന്ന മുഹമ്മദ്‌ ഘോറും പൃഥ്വിരാജ്‌ ചൗഹാനുമായുള്ള യുദ്ധമാണ്‌ ചിത്രപശ്ചാത്തലം.

Akshay Kumar as title character in Prithviraj: ചിത്രത്തില്‍ ടൈറ്റില്‍ കഥാപാത്രത്തെയാണ് അക്ഷയ്‌ കുമാര്‍ അവതരിപ്പിക്കുക. മുന്‍ ലോക സുന്ദരി മാനുഷി ചില്ലാര്‍ ആണ് ചിത്രത്തില്‍ അക്ഷയ്‌ കുമാറിന്‍റെ നായികയായെത്തുന്നത്. ബോളിവുഡിലേയ്‌ക്കുള്ള മാനുഷിയുടെ അരങ്ങേറ്റ ചിത്രം കൂടിയാണിത്.

Prithviraj cast and crew: അക്ഷയ്‌ കുമാര്‍, മാനുഷി ചില്ലാര്‍ എന്നിവരെ കൂടാതെ സഞ്‌ജയ്‌ ദത്ത്, സോനു സൂദ്‌, സാക്ഷി തന്‍വാര്‍, അശുതോഷ്‌ റാണ തുടങ്ങിയവരും ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കും.

യാഷ് രാജ്‌ ഫിലിംസിന്‍റെ ബാനറിലാണ് ചിത്രത്തിന്‍റെ നിര്‍മാണം. യാഷ് രാജ്‌ ഫിലിംസ്‌ നിര്‍മിക്കുന്ന ഏറ്റവും വലിയ ചരിത്ര സിനിമ കൂടിയാണ് 'പൃഥ്വിരാജ്'. അക്ഷയ്‌ കുമാറിന്‍റെ 52ാം ജന്മദിനത്തിലായിരുന്നു 'പൃഥ്വിരാജി'ന്‍റെ പ്രഖ്യാപനം.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.