കര്‍ഷക സമരത്തിന്‍റെ തുടക്ക സമയത്ത് നടി കങ്കണ റണൗട്ട് നടത്തിയ ചില പ്രസ്താവനകളുടെ പ്രേരില്‍ കങ്കണയും ഗായകനും നടനുമായ ദില്‍ജിത് ദൊസാഞ്ജും തമ്മില്‍ വലിയ വാക്കുതര്‍ക്കങ്ങള്‍ ഉണ്ടായിരുന്നു. കർഷകരുടെ പ്രക്ഷോഭത്തിൽ പങ്കെടുത്ത ഒരു മുതിർന്ന സിഖ് വനിത ഷഹീൻബാഗ് സമരനായിക ബിൽക്കിസ് ബാനുവാണെന്നും അവരെ നൂറു രൂപയ്ക്ക് ലഭിക്കുമെന്നുമായിരുന്നു അന്ന് കങ്കണ പറഞ്ഞത് തുടര്‍ന്ന് ബോളിവുഡില്‍ നിന്നടക്കമുള്ള നിരവധി പേര്‍ രംഗത്തെത്തുകയും ചെയ്‌തിരുന്നു. കര്‍ഷക സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് കര്‍ഷകര്‍ക്കൊപ്പം സമരത്തില്‍ പങ്കെടുക്കുകയും ചെയ്‌തിട്ടുള്ളയാളാണ് ദില്‍ജിത്.
ഇപ്പോള്‍ വിദേശത്ത് അവധിക്കാലം ആഘോഷിക്കാന്‍ പോയ ദില്‍ജിത്തിന്‍റെ ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ട് കങ്കണയുടെ വിമര്‍ശനം എത്തിയിരിക്കുകയാണ്. കര്‍ഷക സമരത്തിന് പിന്തുണ നല്‍കി കൂടെയിരുന്ന ദില്‍ജിത്ത് ഈ സമയത്ത് അവധി ആഘോഷിക്കാന്‍ വിദേശത്തേക്ക് പോയത് ശരിയായില്ല എന്നാണ് കങ്കണ പറയുന്നത്.
-
Wah brother!! Desh mein aag lagake kisanon ko sadak le baitha ke local karantikaris videsh mein thand ka maza le rahe hain, wah!!! Isko kehte hain local kranti... 👍 https://t.co/oXepZw633y
— Kangana Ranaut (@KanganaTeam) January 4, 2021 " class="align-text-top noRightClick twitterSection" data="
">Wah brother!! Desh mein aag lagake kisanon ko sadak le baitha ke local karantikaris videsh mein thand ka maza le rahe hain, wah!!! Isko kehte hain local kranti... 👍 https://t.co/oXepZw633y
— Kangana Ranaut (@KanganaTeam) January 4, 2021Wah brother!! Desh mein aag lagake kisanon ko sadak le baitha ke local karantikaris videsh mein thand ka maza le rahe hain, wah!!! Isko kehte hain local kranti... 👍 https://t.co/oXepZw633y
— Kangana Ranaut (@KanganaTeam) January 4, 2021
'കൊള്ളാം സഹോദരാ... നാട്ടില്‍ തീ പിടിപ്പിച്ച്... കര്‍ഷകരെയെല്ലാം ഓരോ കാര്യങ്ങള്‍ പറഞ്ഞ് തെരുവിലിരുത്തിയിട്ട് ലോക്കല്‍ വിപ്ലവകാരി വിദേശത്ത് തണുപ്പില്‍ അവധി ആഘോഷിക്കുന്നു. ഇതാണ് ശരിയായ ലോക്കല്‍ വിപ്ലവം' എന്നാണ് കങ്കണ ട്വീറ്റ് ചെയ്‌തത്. കങ്കണയുടെ കളിയാക്കലുകള്‍ക്ക് ദില്‍ജിത്ത് മറുപടിയും നല്‍കിയിട്ടുണ്ട്. 'പഞ്ചാബ് മുഴുവന്‍ കര്‍ഷകര്‍ക്കൊപ്പമാണ്. ദയവ് ചെയ്‌ത് ഞാന്‍ എന്ത് ചെയ്യുന്നുവെന്ന് ദിവസവും നോക്കി നടക്കാതിരിക്കുക. നിങ്ങളില്‍ നിന്നും ഒരുപാട് ഉത്തരങ്ങള്‍ ഞങ്ങള്‍ കാത്തിരിക്കുന്നു. അതൊരിക്കലും ഞങ്ങള്‍ മറക്കില്ല' എന്നാണ് ദില്‍ജിത്ത് കുറിച്ചത്.