തിരുവനന്തപുരം: സണ്ണി ലിയോൺ കേരളത്തിലെത്തിയ വാർത്ത സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു നടി തിരുവനന്തപുരത്ത് എത്തിയത്. ഒരു ടെലിവിഷൻ റിയാലിറ്റി പരിപാടിക്കായി എത്തിയ സണ്ണി ലിയോൺ ഒരാഴ്‌ചയായി ക്വാറന്‍റെനിലായിരുന്നു. പരിപാടിക്കായി ഒരു മാസം താരം കേരളത്തിലുണ്ടാകുമെന്നും റിപ്പോർട്ടുണ്ട്.
- " class="align-text-top noRightClick twitterSection" data="
">
ഇപ്പോഴിതാ, ക്രിക്കറ്റ് കളിക്കുന്ന വീഡിയോയാണ് സണ്ണി ലിയോൺ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചത്. ഒപ്പം "ഇംഗ്ലണ്ടിനെ നേരിടാൻ എന്‍റെ കിറ്റ് പായ്ക്ക് ചെയ്യണോ?" എന്ന രസകരമായ കാപ്ഷനും നടി ഇൻസ്റ്റഗ്രാം പോസ്റ്റിനൊപ്പം പങ്കുവെച്ചിട്ടുണ്ട്. മലയാളത്തിലാണ് പോസ്റ്റിന് കൂടുതലും കമന്‍റുകൾ നിറയുന്നത്. നേരത്തെ, ഫുട്ബോൾ തട്ടുന്ന വീഡിയോയും നടി പങ്കുവെച്ചിരുന്നു.
തിരുവനന്തപുരത്തെ പൂവാർ തീരദേശപ്രദേശത്തിലാണ് സണ്ണി ലിയോൺ ഉള്ളത്. അതേ സമയം, കഴിഞ്ഞ മാസം താരത്തിന്‍റെ അനാമിക എന്ന വെബ് സീരീസിന്‍റെ ഷൂട്ടിങ് ആരംഭിച്ചിരുന്നു. ബോളിവുഡിന്‍റെ ഗ്ലാമറസ് ഐക്കണായ സണ്ണി ലിയോൺ നിരവധി സാമൂഹിക പ്രവർത്തനങ്ങളിലും സജീവമാണ്.