2008ലെ മുംബൈ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്‍റെ ജീവിത കഥ പറയുന്ന പാന്‍ ഇന്ത്യന്‍ സിനിമ 'മേജറി'ന്‍റെ റിലീസിങ് നീട്ടിവെച്ചു. കൊവിഡ് രണ്ടാംതരംഗം ഇന്ത്യയൊട്ടാകെ വലിയ നാശം വിതച്ചുകൊണ്ടിരിക്കുന്ന പശ്ചാത്തലത്തിലാണ് അണിയറപ്രവര്‍ത്തകര്‍ റിലീസ് നീട്ടിയത്. വരുന്ന ജൂലൈ രണ്ടിന് സിനിമ റിലീസ് ചെയ്യുമെന്നായിരുന്നു അണിയറപ്രവര്‍ത്തകര്‍ നേരത്ത അറിയിച്ചിരുന്നത്. ചിത്രത്തില്‍ മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണനായി വേഷമിടുന്ന അദ്‌വി ശേഷാണ് റിലീസ് നീട്ടുന്ന വിവരം സോഷ്യല്‍മീഡിയ വഴി അറിയിച്ചത്. കൊവിഡ് പ്രതിസന്ധി മാറി ജീവിത രീതി വീണ്ടും പഴയനിലയിലേക്ക് എത്തുമ്പോള്‍ സിനിമയുടെ റിലീസ് തിയ്യതി വീണ്ടും പ്രഖ്യാപിക്കുമെന്നും അദ്‌വി ശേഷ് സോഷ്യല്‍മീഡിയയില്‍ കുറിച്ചു.
-
#ReleaseDay of #MajorTheFilm will be my PROUDEST moment.
— Adivi Sesh (@AdiviSesh) May 26, 2021 " class="align-text-top noRightClick twitterSection" data="
So Let's celebrate when times get better. Safer.
Maamulga undadhu. I Promise #JaiHind @saieemmanjrekar @sobhitaD @SonyPicsIndia @GMBents @urstrulyMahesh @AplusSMovies @SashiTikka @MajorTheFilm#MajorSandeepUnnikrishnan pic.twitter.com/888UYLTZD3
">#ReleaseDay of #MajorTheFilm will be my PROUDEST moment.
— Adivi Sesh (@AdiviSesh) May 26, 2021
So Let's celebrate when times get better. Safer.
Maamulga undadhu. I Promise #JaiHind @saieemmanjrekar @sobhitaD @SonyPicsIndia @GMBents @urstrulyMahesh @AplusSMovies @SashiTikka @MajorTheFilm#MajorSandeepUnnikrishnan pic.twitter.com/888UYLTZD3#ReleaseDay of #MajorTheFilm will be my PROUDEST moment.
— Adivi Sesh (@AdiviSesh) May 26, 2021
So Let's celebrate when times get better. Safer.
Maamulga undadhu. I Promise #JaiHind @saieemmanjrekar @sobhitaD @SonyPicsIndia @GMBents @urstrulyMahesh @AplusSMovies @SashiTikka @MajorTheFilm#MajorSandeepUnnikrishnan pic.twitter.com/888UYLTZD3
ശശി കിരണ്‍ ടിക്കയാണ് ചിത്രം സംവിധാനം ചെയ്‌തിരിക്കുന്നത്. നടന്‍ മഹേഷ് ബാബുവിന്‍റെ ഉടമസ്ഥതയിലുള്ള ജി.മഹേഷ് ബാബു എന്‍റര്‍ടെയ്‌ന്‍മെന്‍റ്‌സും സോണി പിക്ചേഴ്‌സ് ഇന്‍റര്‍നാഷണല്‍ പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് നിര്‍മാണം. ഹിന്ദി, തെലുങ്ക്, മലയാളം ഭാഷകളില്‍ സിനിമ പ്രദര്‍ശനത്തിന് എത്തും.
സന്ദീപ് ഉണ്ണികൃഷ്ണന്‍റെ ചരമവാര്‍ഷിക ദിനത്തില്‍ മേജര്‍ ബിഗിന്‍സ് എന്ന പേരില്‍ സിനിമയിലെ പിന്നണി പ്രവര്‍ത്തനങ്ങളും സന്ദീപ് ഉണ്ണികൃഷ്ണന്‍റെ മാതാപിക്കളുമായുള്ള അണിയപ്രവര്‍ത്തകരുടെ കൂടിക്കാഴ്ചകളും എല്ലാം ഉള്‍പ്പെടുത്തി ഒരു വീഡിയോ പുറത്തിറക്കിയിരുന്നു. ശോഭിത ധൂലിപാല, സെയ് മഞ്ജരേക്കര്‍, പ്രകാശ് രാജ്, രേവതി എന്നിവരാണ് മേജറിലെ മറ്റ് താരങ്ങള്‍. സന്ദീപ് ഉണ്ണികൃഷ്ണനായുള്ള അദ്‌വി ശേഷിന്‍റെ ക്യാരക്ടര്‍ ലുക്ക് പോസ്റ്ററും ശ്രദ്ധനേടിയിരുന്നു.
Also read: ബോളിവുഡ് മ്യൂസിക് വീഡിയോയില്‍ പ്രണയ നായകനായി 'കുപ്പി'