എല്ലാവിഷയങ്ങളിലും ഇടപെടുകയും വിവാദപരമായ ട്വീറ്റുകളും അഭിപ്രായങ്ങളും പങ്കുവെക്കുകയും ചെയ്‌ത് വാര്‍ത്തകളില്‍ ഇടം നേടുന്ന അഭിനേത്രിയാണ് കങ്കണ റണൗട്ട്. ഇപ്പോള്‍ സിനിമാ മേഖലയിലെ നടിമാര്‍ നേരിടുന്ന വിവേചനത്തെ കുറിച്ച് കങ്കണ പറഞ്ഞ വാക്കുകളാണ് ശ്രദ്ധനേടുന്നത്. നടന്മാരെ അപേക്ഷിച്ച് നോക്കുമ്പോള്‍ നടിമാരെ തരം താഴ്ത്തി കാണുന്ന സ്ഥിതി നിലനില്‍ക്കുണ്ടെന്നാണ് കങ്കണ പറയുന്നത്. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് കങ്കണയുടെ വെളിപ്പെടുത്തല്‍.
'ഒരു അഭിനേത്രി എന്ന നിലയില്‍ വളരെ പ്രയത്‌നിച്ചാണ് ഞാന്‍ ഈ നിലയില്‍ എത്തിയത്, എന്നാല്‍ ഇന്ന് ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ സ്ത്രീകള്‍ക്കും വേണ്ടത്ര പരിഗണന കിട്ടുന്നില്ല, കഴിവുണ്ടായിട്ടും തഴയപ്പെടുന്നുണ്ട്. ഒരു വ്യക്തി എന്ന നിലയില്‍ ആണായാലും പെണ്ണായാലും ലഭിക്കേണ്ട ബഹുമാനം കിട്ടുക തന്ന വേണം. എന്‍റേതായൊരു സ്ഥാനം സിനിമാ മേഖലയില്‍ ഉണ്ടാക്കിയെടുക്കാന്‍ ഞാന്‍ വര്‍ഷങ്ങളോളം കഠിനമായി പ്രയത്‌നിച്ചിരുന്നു' കങ്കണ റണൗട്ട് വ്യക്തമാക്കി. സിനിമാ മേഖലയിലെ ചിലതില്‍ താന്‍ കുടുങ്ങിയിരുന്നെങ്കിലും ദേശീയ പുരസ്‌കാരം നേടാനോ സിനിമാ ജീവിതം ഇത്ര വിജയമാക്കാനോ തനിക്ക് സാധിക്കുമായിരുന്നില്ലെന്ന് കങ്കണ പറഞ്ഞു.
- " class="align-text-top noRightClick twitterSection" data="
">
- " class="align-text-top noRightClick twitterSection" data="
">
- " class="align-text-top noRightClick twitterSection" data="
">
'ഞാന്‍ സിനിമയിലെത്തുമ്പോഴെ ഭംഗിയുള്ളവളായിരുന്നു. അന്ന് ബാഹ്യസൗന്ദര്യത്തിനാണ് സിനിമാ മേഖല പ്രാധാന്യം നല്‍കിയിരുന്നത്. എന്നാല്‍ സൗന്ദര്യത്തിനും അപ്പുറമാണ് മറ്റ് കഴിവുകളെന്ന് ഞാന്‍ അന്നേ മനസിലാക്കിയിരുന്നു. അവരുടെ കാഴ്ചപ്പാട് തന്നെ ഉള്‍ക്കൊണ്ട് ഞാനും പ്രവര്‍ത്തിച്ചിരുന്നെങ്കില്‍ നഷ്ടങ്ങള്‍ സംഭവിക്കുമായിരുന്നു. ബാഹ്യ സൗന്ദര്യം കൊണ്ട് വെറും മൂന്നോ നാലോ വര്‍ഷം മാത്രമെ ഈ മേഖലയില്‍ എനിക്ക് തുടരാന്‍ സാധിക്കുമായിരുന്നുള്ളൂ...'
- " class="align-text-top noRightClick twitterSection" data="
">
എ.എല്‍ വിജയ് സിനിമ തലൈവിയാണ് ഇനി പുറത്തിറങ്ങാനുള്ള കങ്കണ റണൗട്ട് സിനിമ. കൊവിഡ് രൂക്ഷമായ സാഹചര്യത്തില്‍ തിയേറ്ററുകള്‍ വീണ്ടും അടച്ചതിനാല്‍ തലൈവി അടക്കമുള്ള സിനിമകളുടെ റിലീസ് നീണ്ടേക്കും.