ഇന്ത്യന്‍ സിനിമയുടെ സ്വപ്നസുന്ദരി ശ്രീദേവിക്കൊപ്പമുള്ള ഓര്‍മചിത്രം പങ്കുവെച്ച് തെന്നിന്ത്യന്‍ നടി മീന. വര്‍ഷങ്ങള്‍ക്ക് മുമ്പ് ബാലതാരമായി അഭിനയിച്ച് കൊണ്ടിരുന്ന കാലത്ത് പകര്‍ത്തിയ ചിത്രമാണ് മീന ഇപ്പോള്‍ ഇന്‍സ്റ്റഗ്രാം വഴി പങ്കുവെച്ചത്. അമൂല്യമായ ഈ ചിത്രം തന്നിലേക്ക് എത്തിച്ച മലേഷ്യയില്‍ നിന്നുള്ള ആരാധകന്‍ യുവയ്ക്ക് നന്ദി പറഞ്ഞുള്ള കുറിപ്പും ഫോട്ടോക്കൊപ്പം മീന പങ്കുവെച്ചിട്ടുണ്ട്. ഒരു തെലുങ്ക് സിനിമയുടെ ചിത്രീകരണത്തിനിടെ പകര്‍ത്തിയതാണ് ഫോട്ടോ.
'എന്‍റെ ഐഡല്‍ ശ്രീദേവിക്കൊപ്പം... അവരെ ഞങ്ങള്‍ സ്നേഹപൂര്‍വം 'പപ്പിയക്ക' എന്നാണ് വിളിച്ചിരുന്നത്. 'കൊടാത്രാജു' എന്ന തെലുങ്ക് ചിത്രത്തില്‍ നിന്നും...' മീന കുറിച്ചു. ഇന്ത്യ കണ്ട വലിയ താരങ്ങളില്‍ ഒരാളായ ശ്രീദേവിയും ബാലതാരമായാണ് സിനിമയില്‍ അരങ്ങേറിയത്.
- " class="align-text-top noRightClick twitterSection" data="
">