നായക നടനൊപ്പം കിടക്കപങ്കിടാന്‍ പ്രമുഖ സംവിധായകന്‍ ആവശ്യപ്പെട്ടെന്ന് വെളിപ്പെടുത്തി നടി കിഷ്വെര്‍ മര്‍ച്ചന്‍റ്. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് നടി കാസ്റ്റിങ് കൗച്ച് ദുരനുഭവത്തെക്കുറിച്ച് തുറന്നുപറഞ്ഞത്. ബോളിവുഡ് സിനിമ - ടെലിവിഷന്‍ രംഗത്തെ സജീവ സാന്നിധ്യമായ നടി കരിയറിന്‍റെ തുടക്കത്തില്‍ നേരിട്ട കാസ്റ്റിങ് കൗച്ച് അനുഭവം പങ്കുവയ്ക്കുകയായിരുന്നു.
Also read: ബോളിവുഡ് നിര്‍മാതാവ് റയാന്‍ സ്റ്റീഫന്‍ അന്തരിച്ചു
'അമ്മയ്‌ക്കൊപ്പം ഒരു കൂടിക്കാഴ്ചയ്ക്ക് പോയപ്പോഴായിരുന്നു സംഭവം. ഒരിക്കല്‍ മാത്രമേ അങ്ങനെയുണ്ടായിട്ടുള്ളൂ. നടനൊപ്പം കിടന്നുകൊടുക്കണമെന്ന് എന്നോട് പറഞ്ഞു. വിനയത്തോടെ അത് നിഷേധിച്ച് അവസരം വേണ്ടെന്നുവെച്ച് ഞങ്ങള്‍ തിരിച്ചുപോന്നു. ഇത് എപ്പോഴും സംഭവിക്കുമെന്നോ സാധാരണയാണെന്നോ ഞാന്‍ പറയുന്നില്ല. സിനിമാമേഖല ഇതിന്റെ പേരില്‍ പ്രശസ്തമാണ്. പക്ഷേ എല്ലാ മേഖലയിലും ഇത് സംഭവിക്കുന്നുണ്ട്.' കിഷ്വെര്‍ പറഞ്ഞു.
ഈ നടനും സംവിധായകനും സിനിമാമേഖലയില്‍ അറിയപ്പെടുന്നവരാണെന്നും നടി പേര് വെളിപ്പെടുത്താതെ പറഞ്ഞു. ദേശ് മേം നികല്ല ഹോഗ ചന്ദ്, കാവ്യാഞ്ജലി, ഏക് ഹസീന തീ തുടങ്ങിയ ഷോകളിലൂടെ ശ്രദ്ധേയയാണ് കിഷ്വെര്‍. ഗായകനായ സുയാഷ് റായാണ് ഭര്‍ത്താവ്. ആദ്യ കുഞ്ഞിനായുള്ള കാത്തിരിപ്പിലാണ് ഇപ്പോള്‍ ദമ്പതികള്‍.