ലോക്ക് ഡൗണ്‍ കാലത്ത് സിനിമാപ്രേമികളെ ഒന്നാകെ കണ്ണീരിലാഴ്ത്തിയായിരുന്നു ബോളിവുഡ് നടന്‍ ഇര്‍ഫാന്‍റെ ഖാന്‍ തിരശീലക്ക് പിന്നില്‍ മറഞ്ഞത്. പലരും ഞെട്ടലോടെയാണ് ഇര്‍ഫാന്‍ ഖാന്‍റെ മരണവാര്‍ത്ത കേട്ടത്. കാന്‍സര്‍ ബാധിതനായിരുന്നു അദ്ദേഹം. ഇപ്പോള്‍ ഭര്‍ത്താവിന്‍റെ ഓര്‍മകള്‍ നിറഞ്ഞ വികാരനിര്‍ഭരമായ കുറിപ്പ് പങ്കുവച്ചിരിക്കുകയാണ് ഭാര്യ സുതാപ സിക്ദര്‍. 'ഇനി അധികം നാളില്ല. നമുക്ക് കാണാം... ഒത്തിരി കാര്യങ്ങള്‍ തമ്മില്‍ പറഞ്ഞിരിക്കാം' എന്ന് സുതാപ തന്‍റെ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചത് ഇര്‍ഫാന്‍ ഖാന്‍റെ ആരാധകരിലും വിങ്ങലുണ്ടാക്കി.
- " class="align-text-top noRightClick twitterSection" data="">
റൂമിയുടെ വരികള്‍ കടമെടുത്തുകൊണ്ടാണ് സുതാപയുടെ പോസ്റ്റ് ആരംഭിക്കുന്നത്. 'ശരിതെറ്റുകളെപ്പറ്റിയുള്ള ചിന്തകള്‍ക്കൊക്കെ അപ്പുറത്ത് ഒരു ലോകമുണ്ട്. അവിടെ വെച്ച് നമ്മള്‍ ഇനിയും കണ്ടുമുട്ടും. ആ പുല്‍മേട്ടില്‍ നമ്മുടെ ആത്മാക്കള്‍ തൊട്ട് തൊട്ട് കിടക്കുമ്പോള്‍ ഈ ലോകത്തെക്കുറിച്ച് നമുക്ക് പങ്കിടാന്‍ ഒരു കുന്ന് വിശേഷങ്ങളുണ്ടാകും. ഇനി അധികം നാളില്ല... നമുക്ക് കാണാം... ഒത്തിരി കാര്യങ്ങള്‍ തമ്മില്‍ പറഞ്ഞിരിക്കാം. വീണ്ടും കാണും വരെ...' സുതാപ കുറിച്ചു.
പച്ചപ്പുല്ലില്‍ കിടക്കുന്ന ഇര്‍ഫാന്‍റെയും ഇരുവരും ഒന്നിച്ചുള്ള മനോഹരമായ ചിത്രത്തിനും ഒപ്പമാണ് സുതാപ കുറിപ്പ് പങ്കുവച്ചത്. ഇരുവരോടുമുള്ള സ്നേഹം അറിയിച്ച് നിരവധി പേരാണ് കമന്‍റ് ചെയ്തിരിക്കുന്നത് ഏപ്രില്‍ 29നാണ് ഇര്‍ഫാന്‍ ഖാന്‍ മരിച്ചത്. നാഷണല്‍ സ്കൂള്‍ ഓഫ് ഡ്രാമയില്‍ ഒന്നിച്ചുപഠിച്ച ഇരുവരും പിന്നീട് വിവാഹിതരാവുകയായിരുന്നു. ഫെബ്രുവരിയില്‍ ഇരുവരും ദാമ്പത്യ ജീവിതത്തിന്‍റെ ഇരുപത്തിയഞ്ചാം വാര്‍ഷികം ആഘോഷിച്ചിരുന്നു.