ബോളിവുഡ് നടിയും ബിജെപി എംപിയുമായ കിരൺ ഖേറിന് രക്താർബുദം. കിരൺ ഖേറിന്‍റെ ഭർത്താവും ബോളിവുഡ് താരവുമായ അനുപം ഖേറാണ് രോഗവിവരം പുറത്തുവിട്ടത്. തന്‍റെ ഭാര്യക്ക് മൾട്ടിപ്പിൾ മൈലോമ എന്ന രക്താർബുദം ബാധിച്ചുവെന്നും ഇപ്പോൾ ചികിത്സയിലാണെന്നും പഴയതിലും ശക്തയായി തിരിച്ചുവരുമെന്നും കിരൺ ഖേർ ട്വീറ്റ് ചെയ്തു. മുംബൈയിലെ ആശുപത്രിയിലാണ് താരമിപ്പോൾ ചികിത്സയിലുള്ളത്.
നല്ല മനസിനുടമയായ കിരൺ ഖേറിനെ ഒരുപാട് പേർ സ്നേഹിക്കുന്നുണ്ടെന്നും അതിനാൽ എല്ലാവരുടെയും പ്രാർഥനയും പിന്തുണയും വേണമെന്നും അനുപം ഖേർ ട്വീറ്റിൽ വിശദീകരിച്ചു. സിനിമ- ടെലിവിഷൻ താരമായും ഗായികയായും പ്രശസ്തയായ കിരൺ ഖേർ 2014ലാണ് ചണ്ഡീഗഡിനെ പ്രതിനിധീകരിച്ച് ലോക്സഭയിലെത്തിയത്.