ETV Bharat / sitara

അഭിഷേക് ബച്ചന്‍റെ കൊവിഡ് പരിശോധന ഫലം നെഗറ്റീവ് - അഭിഷേക് ബച്ചന്‍റെ കൊവിഡ് പരിശോധന ഫലം

കുടുംബത്തിനായി പ്രാര്‍ഥിച്ചവര്‍ക്കും നാനാവതി ആശുപത്രിയിലെ ജീവനക്കാര്‍ക്കും നടന്‍ അഭിഷേക് ബച്ചന്‍ ട്വീറ്റിലൂടെ നന്ദി അറിയിച്ചു

Abhishek Bachchan tests negative for COVID-19  Abhishek Bachchan covid updates  Abhishek Bachchan latest news  Abhishek Bachchan films  അഭിഷേക് ബച്ചന്‍റെ കൊവിഡ് പരിശോധന ഫലം  അഭിഷേക് ബച്ചന്‍ കൊവിഡ്
അഭിഷേക് ബച്ചന്‍റെ കൊവിഡ് പരിശോധന ഫലം നെഗറ്റീവ്
author img

By

Published : Aug 8, 2020, 3:41 PM IST

Updated : Aug 8, 2020, 3:52 PM IST

27 ദിവസത്തെ ചികിത്സക്ക് ശേഷം ബോളിവുഡ് നടന്‍ അഭിഷേക് ബച്ചന്‍റെ കൊവിഡ് പരിശോധന ഫലം നെഗറ്റീവായി. ജൂലൈ 11 ആണ് അമിതാഭ് ബച്ചനും അഭിഷേക് ബച്ചനും കൊവിഡ് സ്ഥിരീകരിച്ചത്. പിന്നാലെ ഭാര്യയും നടിയുമായ ഐശ്വര്യ റായിക്കും മകള്‍ ആരാധ്യക്കും കൊവിഡ് സ്ഥിരീകരിച്ചു. ഇവരെല്ലാം രോഗം ഭേദമായി ആശുപത്രി വിട്ടപ്പോഴും അഭിഷേക് ചികിത്സയിലായിരുന്നു. ആശുപത്രി വാസം 26 ആം ദിവസത്തിലേക്ക് കടന്നുവെന്നറിയിച്ച് അഭിഷേക് ഒരു ട്വീറ്റ് നേരത്തെ പങ്കുവെച്ചിരുന്നു. വീട്ടിലേക്ക് മടങ്ങാന്‍ കഴിയാത്തതിന്‍റെ നിരാശ പങ്കുവെച്ചുകൊണ്ടായിരുന്നു അഭിഷേകിന്‍റെ ട്വീറ്റ്. ഇതിന് പിന്നാലെയാണ് പുതിയ പരിശോധന ഫലം നെഗറ്റീവാണെന്നറിയിച്ച് അഭിഷേകിന്‍റെ ട്വീറ്റ് എത്തുന്നത്. 'ഇന്ന് ഉച്ചയ്ക്ക് ശേഷം കൊവിഡ് നെഗറ്റീവാണെന്ന പരിശോധന ഫലം വന്നു. ഇതിനെ ഞാന്‍ തോല്‍പ്പിക്കുമെന്ന് നിങ്ങളോട് ഞാന്‍ പറഞ്ഞിരുന്നില്ലേ...? എനിക്കും എന്‍റെ കുടുംബത്തിനും വേണ്ടിയുള്ള നിങ്ങളുടെ പ്രാര്‍ഥനകള്‍ക്ക് നന്ദി. നാനാവതി ആശുപത്രിയിലെ ഡോക്ടർമാർക്കും നഴ്സിങ് ജീവനക്കാര്‍ക്കും അവരുടെ ശുശ്രൂഷകള്‍ക്കും നന്ദി' അഭിഷേക് ട്വീറ്ററില്‍ കുറിച്ചു.

  • A promise is a promise!
    This afternoon I tested Covid-19 NEGATIVE!!! I told you guys I’d beat this. 💪🏽 thank you all for your prayers for me and my family. My eternal gratitude to the doctors and nursing staff at Nanavati hospital for all that they have done. 🙏🏽 THANK YOU!

    — Abhishek Bachchan (@juniorbachchan) August 8, 2020 " class="align-text-top noRightClick twitterSection" data=" ">

Last Updated : Aug 8, 2020, 3:52 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.