ETV Bharat / sitara

കൗതുകം നിറച്ച് 'ബ്രീത്: ഇന്‍ ടു ദി ഷാഡോസ്': ടീസർ പുറത്തിറക്കി - mayank sharma

മായങ്ക് ശര്‍മ സംവിധാനം ചെയ്യുന്ന ക്രൈം ത്രില്ലർ വെബ്‌ സീരീസ് അടുത്ത മാസം 10ന് ആമസോൺ പ്രൈം വീഡിയോയിൽ പ്രദർശനത്തിന് എത്തും

അഭിഷേക് ബച്ചൻ  അഭിഷേക് ബച്ചന്‍റെ ആദ്യ വെബ്‌ സീരീസ്  ബ്രീത്: ഇന്‍ ടു ദി ഷാഡോസ്  അഭിഷേക് ബച്ചൻ ട്വിറ്റർ  അബുന്‍ഡാന്‍റിയ എന്‍റര്‍ടൈന്‍മെന്‍റ്  ആമസോൺ പ്രൈം വീഡിയോ  മായങ്ക് ശര്‍മ  ടീസർ പുറത്തിറക്കി  Abhishek Bachchan  teaser of Breathe: Into The Shadows  tweet abhishekjunior bachchan  mayank sharma  traielr
കൗതുകം നിറച്ച് ബ്രീത്: ഇന്‍ ടു ദി ഷാഡോസ്
author img

By

Published : Jun 21, 2020, 3:58 PM IST

അഭിഷേക് ബച്ചന്‍റെ ആദ്യ വെബ്‌ സീരീസായ 'ബ്രീത്: ഇന്‍ ടു ദി ഷാഡോസ്' ടീസർ പുറത്തിറക്കി. ഇന്ന് ലോക പിതൃദിനത്തിൽ റിലീസ് ചെയ്‌ത ടീസറിൽ അച്ഛനും മകളും തമ്മിലുള്ള ബന്ധം വിവരിക്കുന്നു. സീരീസിന്‍റെ ലോഗോയും ടീസറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ക്രൈം ത്രില്ലറായി ഒരുക്കുന്ന സീരീസിൽ അഭിഷേക് ബച്ചനൊപ്പം തെന്നിന്ത്യൻ നടി നിത്യ മേനോൻ, സയാമി ഖേര്‍, അമിത് സാദ് എന്നിവർ മുഖ്യവേഷങ്ങളിൽ അഭിനയിക്കുന്നു. മായങ്ക് ശര്‍മയാണ് സംവിധാനം.

"വെളിച്ചത്തിലൂടെയോ നിഴലിലൂടെയോ നീ തിരിച്ചു വരുമെന്നതിൽ ഉറപ്പുണ്ട് സിയ," എന്നു കുറിച്ചുകൊണ്ടാണ് അഭിഷേക് ബച്ചൻ ട്വിറ്റർ പേജിലൂടെ ടീസർ പുറത്തുവിട്ടത്. ജുലായ് ഒന്നിന് ട്രെയിലർ റിലീസ് ചെയ്യും. അബുന്‍ഡാന്‍റിയ എന്‍റര്‍ടൈന്‍മെന്‍റ് നിർമിക്കുന്ന ബ്രീത്: ഇന്‍ ടു ദി ഷാഡോസ് അടുത്ത മാസം 10ന് ആമസോൺ പ്രൈം വീഡിയോയിലൂടെ പ്രദർശിപ്പിക്കും.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.