ETV Bharat / sitara

തിരക്കഥാകൃത്തുക്കൾക്ക് പ്രചോദനുമായി ആമിർ ഖാൻ - mister perfectionist

സിനിമയുടെ അടിസ്ഥാനം മികച്ച തിരക്കഥയെന്നിരിക്കെ ലോക്ക് ഡൗണിലൂടെ ലഭിക്കുന്ന ഒഴിവുവേളകൾ തങ്ങളുടെ എഴുത്തിനെ പരിപോഷിപ്പിക്കാനായി വിനിയോഗിക്കണമെന്ന് ആമിർ ഖാൻ അഭിപ്രായപ്പെട്ടു

aamir khan script contest  aamir khan tip for screenwriters  aamir khan tip for scriptwriters  storytellers script contest winner  തിരക്കഥാകൃത്തുക്കൾ  ആമിർ ഖാൻ  പ്രചോദനവുമായി ബോളിവുഡ് നടൻ  സിനെസ്റ്റാൻ ഇന്ത്യ  സ്റ്റോറിടെല്ലർസ് സ്ക്രിപ്റ്റ് മത്സരം  മിസ്റ്റർ പെർഫെക്ഷനിസ്റ്റ്  വിധായകൻ രാജ്‌കുമാർ ഹിരാനി  അഞ്ജും രാജബാലി  ജൂഹി ചതുർവേദി  മികച്ച തിരക്കഥാകൃത്തുക്കൾ  സിനെസ്റ്റാൻ തിരക്കഥ മത്സരം  Cinestaan India's Storytellers Script Contest  raj kumar hirani  juhi chathurvedi  anjum rajabali  mister perfectionist  scriptwriter lock down
ആമിർ ഖാൻ
author img

By

Published : May 9, 2020, 11:58 AM IST

മുംബൈ: ലോക്ക് ഡൗണിൽ തിരക്കഥാകൃത്തുക്കൾക്ക് പ്രചോദനവുമായി ബോളിവുഡ് നടൻ ആമിർ ഖാൻ. സംവിധായകർക്ക് വളരെ മികച്ച തിരക്കഥകളാണ് ആവശ്യമെന്നും അതിനായി തിരക്കഥ എഴുതാൻ ആഗ്രഹിക്കുന്നവർ ആവേശത്തോടെ ഈ ലോക്ക് ഡൗൺ കാലത്തെ പ്രയോജനപ്പെടുത്തണമെന്നും അദ്ദേഹം നിർദേശിച്ചു. സിനെസ്റ്റാൻ ഇന്ത്യയുടെ 'സ്റ്റോറിടെല്ലർസ് സ്ക്രിപ്റ്റ് മത്സര'ത്തിന്‍റെ രണ്ടാം പതിപ്പിലെ വിജയികളെ പ്രഖ്യാപിക്കുന്നതിന് ഇടയിലാണ് മിസ്റ്റർ പെർഫെക്ഷനിസ്റ്റിന്‍റെ പ്രചോദനകരമായ വാക്കുകൾ. സംവിധായകൻ രാജ്‌കുമാർ ഹിരാനി, എഴുത്തുകാരായ അഞ്ജും രാജബാലി, ജൂഹി ചതുർവേദി എന്നിവർക്കൊപ്പം ആമിർ ഖാൻ വിജയികളെ പ്രഖ്യാപിക്കുന്ന വീഡിയോ ട്വിറ്ററിലൂടെ പങ്കുവെച്ചു. അതേ സമയം, ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ മൂലം പൊതുവേദിയിൽ വിജയികളെ പ്രഖ്യാപിക്കാൻ സാധിക്കാതെ പോയതിലും ബോളിവുഡ് താരം ഖേദം പ്രകടിപ്പിച്ചു.

മികച്ച തിരക്കഥാകൃത്തുക്കളെ തെരഞ്ഞെടുക്കുന്ന മത്സരത്തിൽ, "ആദ്യ അഞ്ച് സ്ഥാനങ്ങളിൽ ഇടം നേടാൻ നേടാത്തവർ നിരുത്സാഹപ്പെടരുത്." സിനിമയുടെ അടിസ്ഥാനം മികച്ച തിരക്കഥയെന്നിരിക്കെ ലോക്ക് ഡൗണിലൂടെ ലഭിക്കുന്ന ഒഴിവുവേളകൾ തങ്ങളുടെ എഴുത്തിനെ പരുപോഷിപ്പിക്കാനായി വിനിയോഗിക്കണമെന്നും ആമിർ ഖാൻ അഭിപ്രായപ്പെട്ടു. സിനെസ്റ്റാൻ തിരക്കഥ മത്സരത്തിൽ ഒന്നാം സമ്മാനമായ 25 ലക്ഷം രൂപ കാലിഫോർണിയയിൽ നിന്നുള്ള സെജൽ പച്ചീഷ്യയാണ് സ്വന്തമാക്കിയത്. ഓൺ ദി ബൗണ്ടറി എന്ന കഥയ്ക്കാണ് പച്ചീഷ്യയെ വിജയിയായി തെരഞ്ഞെടുത്തത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.