ബോളിവുഡിന്‍റെ സൂപ്പര്‍ സ്റ്റാര്‍ ആമിര്‍ഖാന്‍ കോട്ടയം ചങ്ങാനാശ്ശേരി ടൗണിലൂടെ നടന്നുനീങ്ങുന്ന വീഡിയോയാണ് ഇപ്പോള്‍ നവമാധ്യമങ്ങളില്‍ തരംഗമാകുന്നത്. താരത്തിന്‍റെ പുതിയ സിനിമ ലാല്‍ സിങ് ഛദ്ദയുടെ ഷൂട്ടിങിന്‍റെ ഭാഗമായാണ് താരം കേരളത്തിലെത്തിയത്. ചങ്ങനാശ്ശേരി ടൗണിലൂടെ നീലതൊപ്പിയും ടീ ഷര്‍ട്ടും അണിഞ്ഞ് നടന്നുനീങ്ങുന്ന ആമിറിനെ കണ്ട ജനങ്ങള്‍ അമ്പരന്നു. ചിലര്‍ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തുകയും ഒപ്പം നടക്കുകയും ചെയ്തു. ചിലര്‍ ബസിനുള്ളില്‍ നിന്ന് ആമിര്‍ ജീയെന്ന് ആര്‍പ്പുവിളിച്ചു. ചങ്ങനാശ്ശേരി എംസി റോഡിലും, ബൈപാസിലുമാണ് ആമീര്‍ ഖാനെയും സംഘത്തെയും കണ്ടത്. ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ ആമീറിനൊപ്പം സുരക്ഷാ ഉദ്യേഗസ്ഥരുമുണ്ടായിരുന്നു. എല്ലാവരോടും കൈവീശിക്കാണിച്ച്, പുഞ്ചിരി സമ്മാനിച്ചാണ് അദ്ദേഹം മടങ്ങിയത്.
- " class="align-text-top noRightClick twitterSection" data="">
ടോം ഹാങ്ക്‌സ് പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ച ഫോറസ്റ്റ് ഗംമ്പിന്‍റെ ഹിന്ദി റീമേക്കാണ് ലാല്‍ സിങ് ഛദ്ദ. അദ്വൈത് ചന്ദ്രന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ കരീന കപൂറാണ് നായിക.