ETV Bharat / sitara

പൗരത്വ ഭേദഗതി നിയമത്തിൽ പ്രതികരിച്ച സദഫ് ജാഫറിന്‍റെ അറസ്റ്റിനെതിരെ മീര നായർ

ലഖ്‌നൗവിൽ സമാധാനപരമായി നടന്ന പ്രതിഷേധത്തിൽ പങ്കെടുത്ത സദഫിനെ മർദ്ദിക്കുകയും ജയിലിലടയ്ക്കുകയും ചെയ്‌തുവെന്നാണ് മീര ട്വിറ്ററിലൂടെ അറിയിച്ചത്.

മീര നായർ  മീര നായർ ട്വിറ്റർ  മീര നായർ സദഫ് ജാഫർ  എ സ്യൂട്ടബിൾ ബോയി  എ സ്യൂട്ടബിൾ ബോയി നടി  പൗരത്വ ഭേദഗതി നിയമം  പൗരത്വ ഭേദഗതി നിയമത്തിൽ ബോളിവുഡ്  സദഫ് ജാഫറിനെ അറസ്റ്റ് ചെയ്‌തു  A Suitable Boy actor  Mira Nair  Mira Nair tweets  Sadaf Jaffer  Sadaf Jaffer arrested  Sadaf Jaffer in CAA protset  Citizen Amendment Act
സദഫ് ജാഫറിന്‍റെ അറസ്റ്റിനെതിരെ മീര നായർ
author img

By

Published : Dec 23, 2019, 3:11 PM IST

മുംബൈ: പൗരത്വ ഭേദഗതി നിയമത്തിൽ പ്രതിഷേധം നടത്തിയ സദഫ് ജാഫർ എന്ന താരത്തെ അറസ്റ്റ് ചെയ്‌തതായി ചലച്ചിത്ര നിർമ്മാതാവ് മീര നായർ. ലഖ്‌നൗവിൽ സമാധാനപരമായി നടന്ന പ്രതിഷേധത്തിൽ പങ്കെടുത്ത സദഫിനെ മർദ്ദിക്കുകയും ജയിലിലടയ്ക്കുകയും ചെയ്‌തുവെന്ന് മീര നായർ ട്വിറ്ററിലൂടെ അറിയിച്ചു . ട്വീറ്റിനൊപ്പം തന്‍റെ പുതിയ ചിത്രം 'എ സ്യൂട്ടബിൾ ബോയി'യുടെ അഭിനേതാവിനെ മോചിപ്പിക്കണമെന്നും അതിനുള്ള പ്രവർത്തനങ്ങളിൽ തന്നോടൊപ്പം എല്ലാവരും ഉണ്ടാകണമെന്നും താരം കൂട്ടിച്ചേർത്തു.

"ഇതാണ് ഇപ്പോഴത്തെ നമ്മുടെ ഇന്ത്യ - ഭയപ്പെടുത്തുന്നു: ഞങ്ങളുടെ #സ്യൂട്ടബിൾ ബോയി നടി സദഫ് ജാഫറിനെ ലഖ്‌നൗവിൽ സമാധാനപരമായി പ്രതിഷേധം നടത്തുമ്പോൾ മർദ്ദിക്കുകയും ജയിലിലടയ്ക്കുകയും ചെയ്‌തു! താരത്തെ മോചിപ്പിക്കുന്ന ആവശ്യവുമായി എന്നോടൊപ്പം ചേരുക," താരം കുറിച്ചു. നടിയെ ലഖ്‌നൗ ജയിലിലേക്ക് മാറ്റിയതായും അവർക്ക് കടുത്ത പൊലീസ് ക്രൂരത ഏൽക്കേണ്ടി വന്നതായും സദഫിന്‍റെ അനന്തിരവൾ അറിയിച്ചതായും റിപ്പോർട്ടുകളുണ്ട്.

Intro:Body:Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.