ETV Bharat / science-and-technology

'സുരക്ഷിതത്വം നമ്മുടെ ഉത്തരവാദിത്തം': വാട്സ്ആപ്പ് ഡാറ്റ സുരക്ഷയ്ക്ക് ഇവ ശ്രദ്ധിക്കണം

ഏകദേശം 500 ദശലക്ഷം വാട്‌സ്‌ആപ്പ് ഉപയോക്താക്കളുടെ വിവരങ്ങൾ ചോർന്നതായാണ് റിപ്പോർട്ട്. എന്നാൽ ചോർന്നിട്ടില്ലെന്നാണ് മെറ്റയുടെ അവകാശവാദം.

Whatsapp data breach controversy  tips to make chats secure  Whatsapp security  Whatsapp backup  Whatsapp data breach  വാട്‌സ്‌ആപ്പ്  വാട്‌സ്‌ആപ്പ് ഡാറ്റ ചോർച്ച  വാട്‌സ്‌ആപ്പ് ഹാക്ക്  വാട്‌സ്‌ആപ്പ് ഹാക്ക് ചെയ്‌തിട്ടുണ്ടോ എന്ന് അറിയാൻ  വാട്‌സ്‌ആപ്പ് ഹാക്കാണോ എന്ന് അറിയുന്നതെങ്ങനെ  ചാറ്റ് എൻക്രിപ്ഷൻ  ടു സ്റ്റെപ്പ് വേരിഫിക്കേഷൻ  സുരക്ഷ അറിയിപ്പുകൾ  ക്ലൗഡ് ബാക്കപ്പുകൾ എൻക്രിപ്റ്റ്  സുരക്ഷിതമല്ലാത്ത ലിങ്കുകൾ വാട്‌സ്‌ആപ്പ്  Whatsapp  Whatsapp hack  Whatsapp hacked  data leak in whatsapp  മെറ്റ  വാട്‌സ്‌ആപ്പ് ഉപയോക്താക്കൾ  two factor authentication  chat encryption  Encrypt cloud backups
വാട്‌സ്‌ആപ്പ് ഡാറ്റ ചോർച്ച.. വിവരങ്ങൾ ചോർന്നോ? ഡാറ്റ സുരക്ഷിതവും സ്വകാര്യവുമാക്കാൻ ചില വഴികൾ ഇതാ...
author img

By

Published : Dec 1, 2022, 10:05 AM IST

ലോകത്തെ ഏറ്റവും ജനപ്രീതിയുള്ള ഇൻസ്റ്റന്‍റ് മെസേജിങ് ആപ്പാണ് വാട്‌സ്‌ആപ്പ്. എന്നാൽ അടുത്തിടെ ഉണ്ടായ ഡാറ്റ ചോർച്ച ആരോപണത്തിൽ നട്ടം തിരിയുകയാണ് വാട്‌സ്‌ആപ്പ് ഇപ്പോൾ. ഏകദേശം 500 ദശലക്ഷം വാട്‌സ്‌ആപ്പ് ഉപയോക്താക്കളുടെ വിവരങ്ങൾ ഇപ്പോൾ വില്പനയ്‌ക്ക് വച്ചിരിക്കുന്നുവെന്നാണ് റിപ്പോർട്ട്.

'തെളിവുണ്ടോ' എന്ന് മെറ്റ: ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം ഉടമകളായ മെറ്റയാണ് വാട്‌സ്‌ആപ്പിന് പിന്നിലും പ്രവർത്തിക്കുന്നത്. എന്നാൽ, വിവര ചോർച്ച മെറ്റ പൂർണമായും നിഷേധിക്കുകയാണ്. ഡാറ്റ ചോർന്നതിന് തെളിവുകളില്ലെന്നും വാട്‌സ്‌ആപ്പ് വിവരങ്ങൾ എൻഡ് ടു എൻഡ് എൻക്രിപ്‌ഷന്‍ പുലർത്തുന്നു എന്നുമാണ് കമ്പനിയുടെ അവകാശവാദം.

ഡാറ്റ ലംഘനങ്ങൾ പുതിയ കാര്യമല്ല. ജാഗ്രത പുലർത്തുക എന്നതാണ് ഏക പോംവഴി. ഡാറ്റ സുരക്ഷിതവും സ്വകാര്യവുമാക്കുന്നതിന് ശരിയായ നടപടികൾ കൈക്കൊള്ളേണ്ടത് ഉപയോക്താക്കളുടെ കൂടെ ഉത്തരവാദിത്തമാണ്. ഇതിനായി ഉപയോക്താക്കൾ തന്നെ ശ്രദ്ധിക്കണം.

ചാറ്റ് എൻക്രിപ്ഷൻ (chat encryption): എല്ലാ വാട്‌സ്‌ആപ്പ് ചാറ്റുകളും ഡിഫോൾട്ടായി എൻക്രിപ്റ്റ് ചെയ്‌തിട്ടുണ്ടെങ്കിലും, സെൻസിറ്റീവ് വിവരങ്ങൾ പങ്കിടുമ്പോൾ അത് രണ്ടുതവണ പരിശോധിക്കുന്നത് എപ്പോഴും നല്ലതാണ്. എൻക്രിപ്ഷൻ സ്ഥിരീകരിക്കാൻ, ചാറ്റ് വിൻഡോയിലെ കോൺടാക്റ്റിന്‍റെ പേരിൽ ടാപ്പുചെയ്യുക, തുടർന്ന് എൻക്രിപ്ഷനിൽ ക്ലിക്ക് ചെയ്യുക.

ടു സ്റ്റെപ്പ് വേരിഫിക്കേഷൻ പ്രവർത്തനക്ഷമമാക്കുക (Enable two-factor authentication): നിങ്ങളുടെ ഡാറ്റ മറ്റൊരാൾ ആക്‌സസ് ചെയ്യുന്നില്ലെന്ന് ഉറപ്പാക്കാൻ നിങ്ങളുടെ അക്കൗണ്ടിലേക്ക് ഒരു അധിക സുരക്ഷ ചേർക്കുന്നതാണിത്. ഒരു പാസ് കോഡ് നൽകിയാണ് ഈ ഓപ്‌ഷൻ ആക്‌ടിവേറ്റ് ചെയ്യുന്നത്. ഇങ്ങനെ പാസ് കോഡ് സെറ്റ് ചെയ്യുന്നതിലൂടെ നിങ്ങളുടെ വാട്‌സ്‌ആപ്പിലേക്ക് മറ്റാരെങ്കിലും കയറാൻ ശ്രമിച്ചാൽ നിങ്ങൾക്ക് മുന്നറിയിപ്പ് ലഭിക്കും.

ഇതിനായി വാട്‌സ്‌ആപ്പിന്‍റെ മെനുവിൽ ക്ലിക്ക് ചെയ്യുക. തുടർന്ന് സെറ്റിങ്സ്- അക്കൗണ്ട്- ടു സ്റ്റെപ്പ് വേരിഫിക്കേഷൻ - ഇനേബിൾ ക്ലിക്ക് ചെയ്യുക.

സുരക്ഷ അറിയിപ്പുകൾ ഓണാക്കുക (Turn security notifications on): ഓരോ തവണയും ഒരു പുതിയ ഉപകരണം നിലവിലുള്ള ചാറ്റിലേക്ക് പ്രവേശിക്കുമ്പോൾ, പുതിയ സുരക്ഷ കോഡ് ജനറേറ്റ് ചെയ്യുകയും സുരക്ഷ കോഡ് മാറുമ്പോൾ ഒരു അറിയിപ്പ് ലഭിക്കുകയും ചെയ്യും.

ഇത് പ്രവർത്തനക്ഷമമാക്കുന്നതിനായി, വാട്‌സ്‌ആപ്പ്- സെറ്റിങ്സ്- അക്കൗണ്ട്- സെക്യൂരിറ്റി നോട്ടഫിക്കേഷനിൽ ക്ലിക്ക് ചെയ്യുക. തുടർന്ന് ഷോ സെക്യൂരിറ്റി നോട്ടിഫിക്കേഷൻ എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യുക

ക്ലൗഡ് ബാക്കപ്പുകൾ എൻക്രിപ്റ്റ് ചെയ്യുക (Encrypt cloud backups): ഗൂഗിൾ ഡ്രൈവിലെ വാട്‌സ്‌ആപ്പ് ബാക്കപ്പുകൾ ഡിഫോൾട്ടായി എൻക്രിപ്റ്റ് ചെയ്‌തിട്ടില്ലെങ്കിൽ നിങ്ങളുടെ സ്വകാര്യത പരിരക്ഷയിലെ വലിയ ഇടിവാണിത്. നമ്മുടെ ചാറ്റുകൾ കൂടുതൽ സുരക്ഷിതമായി ക്ലൗഡിൽ സൂക്ഷിക്കുന്ന സംവിധാനമാണ് ഇത്. വാട്‌സ്‌ആപ്പ് പ്ലാറ്റ്‌ഫോമിൽ നടക്കുന്ന എല്ലാ ചാറ്റുകളും എൻഡ് ടു എൻഡ് എൻക്രിപ്റ്റ് ചെയ്‌തതാണെന്നാണ് കമ്പനി പറയുന്നത്.

അതായത്, അയക്കുന്ന ആളിനും മെസേജ് സ്വീകരിക്കുന്ന ആൾക്കും മാത്രമേ മെസേജ് കാണാൻ കഴിയൂ. ഇടയിൽ യാതൊരു ഡാറ്റയും സേവ് ചെയ്യപ്പെടുന്നില്ല. പക്ഷേ ചാറ്റുകൾ ക്ലൗഡിൽ സേവ് ചെയ്‌തിട്ടുണ്ടെങ്കിൽ ഈ സുരക്ഷ ലഭിക്കണമെന്നില്ല. ക്ലൗഡിൽ നിന്ന് ഇത് ഹാക്ക് ചെയ്‌ത് എടുക്കാൻ സാധിക്കും. ഈ സുരക്ഷ പ്രശ്‌നം പരിഹരിക്കുന്നതിനാണ് എൻക്രിപ്റ്റഡ് ക്ലൗഡ് ബാക്കപ്പ്.

ഉപയോക്താവിന് ബാക്കപ്പ് എൻക്രിപ്റ്റ് ചെയ്യുന്നതിനായി ഒരു 64 അക്ക കീ സൃഷ്‌ടിക്കപ്പെടും. പിന്നീടുള്ള സമയത്ത് ബാക്കപ്പ് പുനഃസ്ഥാപിക്കാൻ ഈ കീ ആവശ്യമാണ്. ഉപയോക്താവിന് രണ്ട് ഓപ്‌ഷനുകൾ ഉണ്ടായിരിക്കും. ഒന്നുകിൽ 64 അക്ക കീ സ്വയം സൂക്ഷിക്കാം. അല്ലെങ്കിൽ വാട്‌സ്‌ആപ്പിന്‍റെ ഹാർഡ്‌വെയർ സെക്യൂരിറ്റി മൊഡ്യൂൾ അടിസ്ഥാനമാക്കിയുള്ള ബാക്കപ്പ് കീ വോൾട്ട് ഉപയോഗിക്കാം.

ഇതിനായി സെറ്റിങ്സ്- ചാറ്റ്സ്- ചാറ്റ് ബാക്കപ്പ്- എൻഡ് ടു എൻഡ് ബാക്കപ്പ് എന്ന ഓപ്‌ഷനിൽ ക്ലിക്ക് ചെയ്യുക. ഇതിനുശേഷം പാസ്‌വേഡ് സൃഷ്‌ടിക്കുക.

സുരക്ഷിതമല്ലാത്ത ലിങ്കുകളിൽ കയറാതിരിക്കുക: ലിങ്കുകൾ സുരക്ഷിതമാണോ എന്ന് പരിശോധിക്കുന്നത് ദുഷ്‌കരമാണ്. അതുകൊണ്ടുതന്നെ പരിചിതമില്ലാത്ത ലിങ്കുകളിൽ കയറുന്നത് ഒഴിവാക്കുക. വ്യക്തിഗത വിവരങ്ങളടക്കം കൈമാറുന്നതിന് വാട്‌സാപ്പ് വലിയ തോതിൽ ഉപയോഗിക്കുന്നു.

Also read: പുതിയ ഷോപ്പിങ് ഫീച്ചറുകളുമായി യൂട്യൂബ്; ഇനി പര്‍ച്ചേസ് ചെയ്യാം നിഷ്‌പ്രയാസം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.