ETV Bharat / science-and-technology

വാവെയ്‌ ബാൻഡ് 6; ഇന്ത്യയിൽ ജൂലൈ 12 മുതൽ

ജൂലൈ 12 മുതൽ 14 വരെ ബാൻഡ് 6 വാങ്ങുന്നവർക്ക് വാവെയുടെ 1,999 രൂപ വിലയുള്ള മിനി സ്പീക്കർ സൗജന്യമായി ലഭിക്കും.

Huawei band 6  വാവെയ്‌ ബാൻഡ് 6  smart band  amazon  Huawei mini speaker  വാവെയ്‌ സ്മാർട്ട് ബ്രാന്‍റ്
വാവെയ്‌ ബാൻഡ് 6; ഇന്ത്യയിൽ ജൂലൈ 12 മുതൽ
author img

By

Published : Jul 10, 2021, 4:21 PM IST

പ്രമുഖ ചൈനീസ് ബ്രാൻഡ് വാവെയുടെ ഏറ്റവും പുതിയ സ്മാർട്ട് ബ്രാന്‍റ് ജൂലൈ 12ന് ഇന്ത്യയിൽ വില്പന ആരംഭിക്കും. ആമോസോണിന്‍റെ വെബ്സൈറ്റിലൂടെയാണ് വാവെയ്‌ ബാൻഡ് 6ന്‍റെ വില്പന. 4,490 രൂപയാണ് ആമസോണിൽ വാവെയ് ബാന്‍റ് 6ന്‍റെ വില. ജൂലൈ 12 മുതൽ 14 വരെ ബാൻഡ് 6 വാങ്ങുന്നവർക്ക് വാവെയുടെ 1,999 രൂപ വിലയുള്ള മിനി സ്പീക്കർ സൗജന്യമായി ലഭിക്കും.

സവിശേഷതകൾ

മുൻഗാമിയായ ബാൻഡ് 4നെക്കാൾ വലുപ്പത്തിലാണ് വാവെയ് ബാൻഡ് 6 അവതരിപ്പിക്കുന്നത്. 1.47 ഇഞ്ചിന്‍റെ അമോൾഡ് എൽഇഡി(194x368) സ്ക്രീനാണ് ബാന്‍റിന് നൽകിയിരിക്കുന്നത്. 64 ശതമാനം സക്രീൻ ടു ബോഡി അനുപാതം വർക്ക് ഔട്ട് വിവരങ്ങൾ എളുപ്പത്തിൽ അറിയാൻ സഹായിക്കും. സ്കിൻ-ഫ്രണ്ട്‌ലി യുവി-ട്രീറ്റഡ് സ്ട്രാപ്പുകളുമായാണ് ബാന്‍റ് എത്തുന്നത്. അതുകൊണ്ട് തന്നെ സ്ട്രാപ്പിൽ പൊടി പറ്റില്ല.

Huawei band 6  വാവെയ്‌ ബാൻഡ് 6  smart band  amazon  Huawei mini speaker  വാവെയ്‌ സ്മാർട്ട് ബ്രാന്‍റ്
വാവെയ്‌ ബാൻഡ് 6

ഹൃദയമിടിപ്പ് പരിശോധിക്കാൻ വാവെയുടെ ട്രൂസീൻ (TruSeen 4.0 24x7), ടെക്നോളജി, ഉറക്കം അളക്കാനുള്ള ട്രൂസീൻ (TruSeen 2.0 sleep monitoring) എന്നിവകൂടാതെ ട്രൂറിലാക്സ് സ്ട്രെസ് മോണിറ്ററിങ്ങ് ടെക്നോളജിയും(TruRelax stress monitoring technology) ബാന്‍റിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. സാധാരണ ഉപയോഗത്തിൽ രണ്ടാഴ്‌ചവരെയും അമിത ഉപയോഗത്തിൽ 10 ദിവസം വരെയും ബാറ്ററി ചാർജ് നിൽക്കുമെന്നാണ് വാവെ അവകാശപ്പെടുന്നത്.

Also Read: റോയൽ എൻഫീൽഡ് ഇന്‍റർസെപ്റ്റർ, കോണ്ടിനെന്‍റൽ ജിടി മോഡലുകളുടെ വില വർധിപ്പിച്ചു

വാട്ടർ റെസിസറ്റന്‍റാണ് ബാന്‍റ് (50 ATM). 10 മിനിട്ട് വരെ വെള്ളത്തിൽ മുക്കിപ്പിടിച്ചാലും ബാന്‍റിന് ഒന്നും സംഭവിക്കില്ല. ബ്ലൂടൂത്ത് v5 സപ്പോർട്ടോടെ എത്തുന്ന ബാന്‍റിന് നാവിഗേഷനായി വശങ്ങളിൽ പ്രത്യേക ബട്ടണുകളും നൽകിയിട്ടുണ്ട്. ആൻഡ്രോയിഡ് 6, ഐഒഎസ് 9 എന്നീ ഒഎസുകളിൽ പ്രവർത്തിക്കുന്ന ഫോണുകൾ മുതൽ വാവെയ് ബാന്‍റ് 6 സപ്പോർട്ട് ചെയ്യും.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.