വാഷിംഗ്‌ടണ്‍ (യുഎസ്): വ്യക്തിഗത അക്കൗണ്ടുകളിൽ നിന്നുള്ള ഫിഷിങ് (ഒരു വ്യക്തിയുടെ സ്വകാര്യ, സാമ്പത്തിക വിവരം തട്ടിയെടുക്കുന്ന രീതി), മാല്‍വെയര്‍ ആക്രമണങ്ങൾക്കെതിരെ മുന്നറിയിപ്പ് ബാനറുകൾ പ്രദർശിപ്പിക്കാനൊരുങ്ങി ഗൂഗിൾ. ഫിഷിങ് തടയുന്നതിനായി, ഗൂഗിൾ ചാറ്റിന്‍റെ ഏറ്റവും പുതിയ പതിപ്പിലാണ് ഈ സംവിധാനം ഏര്‍പ്പെടുത്തുക. ഉപയോക്താവിന്‍റെ സുരക്ഷ വര്‍ധിപ്പിക്കുന്നതിന് നിലവിലെ സുരക്ഷ പ്രശ്‌നങ്ങള്‍ക്കെതിരെയുള്ള മുന്നറിയിപ്പുകളും അവ പരിഹരിക്കാനുള്ള നിര്‍ദേശങ്ങളുമടക്കം നിരവധി സുരക്ഷ നടപടികള്‍ 2022ലെ ഐഒ ഡെവലപ്പര്‍ കോൺഫറന്‍സില്‍ ഗൂഗിള്‍ ചര്‍ച്ച ചെയ്‌തു.
ദി വെർജ് അനുസരിച്ച് വിപുലീകരിച്ച ടു-സ്റ്റെപ്പ് വെരിഫിക്കേഷൻ, ആഡ് കസ്റ്റമൈസേഷന്‍, കൂടുതൽ ഡാറ്റ സെക്യൂരിറ്റി തുടങ്ങിയ സുരക്ഷ നടപടികൾക്കായി ഗൂഗിള്‍ മറ്റ് പ്ലാനുകളും തയ്യാറാക്കിയിട്ടുണ്ട്. മാല്‍വെയര്‍, ഫിഷിങ് എന്നിവക്ക് ഉപോഗിക്കുന്ന ലിങ്കുകള്‍ കൈവശമുള്ളവരെ പിടികൂടുന്നതിനായി ജിമെയില്‍ വര്‍ക്ക് സ്പേസ് അക്കൗണ്ടിലാണ് മുന്നറിയിപ്പ് ബാനറുകല്‍ ആദ്യം പ്രത്യക്ഷപ്പെട്ടത്.
ചില ഗൂഗിള്‍ വര്‍ക്‌സ്പേസ് ആപ്പുകളില്‍ (ഡോക്യുമെന്‍റ്സ്, ഷീറ്റ്, സ്ലൈഡ്, ഡ്രോയിംഗ്‌സ്) പ്രശ്‌നമുണ്ടാക്കുന്ന ഫയലുകള്‍ ഉണ്ടെന്ന് ഉപയോക്താക്കളെ അറിയിക്കുന്നതിനായി ഏപ്രില്‍ അവസാനത്തോടെ ഗൂഗിള്‍ ഡോക്‌സിന്‍റെ ബാനര്‍ ഗൂഗിള്‍ വിപുലീകരിച്ചിരുന്നു. പുതിയ ഫീച്ചർ രണ്ടാഴ്‌ചയ്‌ക്കുള്ളിൽ പുറത്തിറങ്ങും. സ്വകാര്യ ഗൂഗിള്‍ അക്കൗണ്ടുകൾക്കും ഗൂഗിള്‍ വര്‍ക്‌സ്പേസ് ഉപയോക്താക്കള്‍ക്കും ഇത് ലഭ്യമാകും.
Also Read യുപിഐ ഇടപാടില്‍ ഗൂഗിള്‍ പേ മുന്നില്‍