വിവോയുടെ ഏറ്റവും പുതിയ മോഡലുകളായ വിവോ എസ് 15 ( vivo S15) , വിവോ എസ്15 പ്രോ (VIVO S15 PRO) എന്നിവ മെയ് 19ന് വിപണിയിലെത്തും. വിവോ ടിഡബ്ല്യുഎസ് എയർ ഇയർബഡുകളും അന്നേ ദിവസം തന്നെ കമ്പനി പുറത്തിറക്കും. വിവോ എസ്15 ക്വാൽകോം സ്‌നാപ്ഡ്രാഗൺ ചിപ്‌സെറ്റോടു കൂടിയാണ് എത്തുന്നത്.
6.62 ഇഞ്ചിൽ അമോലെഡ് ഡിസ്‌പ്ലേ, ത്രിപ്പിള്‍ ക്യാമറ, ഫാസ്‌റ്റ് ചാർജിങ് എന്നിവയാണ് ഫോണിന്‍റെ പ്രധാന സവിശേഷത. 8ജിബി, 12 ജിബി റാമുകളിൽ വിവോ എസ്15 ലഭ്യമാകും.മീഡിയടെക് ഡൈമൻസിറ്റി ചിപ്‌സെറ്റ് ഉള്‍പ്പെടുത്തിയിരിക്കുന്ന എസ്15 പ്രോ 6.62 ഇഞ്ചിൽ അമോലെഡ് ഡിസ്‌പ്ലേയിൽ തന്നെയാണ് എത്തുന്നത്.
ആൻഡ്രോയിഡ് 12 ആണ് ഓപ്പറേറ്റിങ് സിസ്‌റ്റം. 50 എംപി ക്യാമറ ഉള്‍പ്പടെയുള്ള ത്രിപ്പിള്‍ ബാക്ക് ക്യാമറയാണ് മറ്റൊരു സവിശേഷത. 8 ജിബി റാമിൽ ഫോണ്‍ ലഭ്യമാകും.