തായ്‌പേയ് : ടാബ്‌ലെറ്റുകൾക്കായി മീഡിയാടെക്ക് പുതിയ ചിപ്പ്സെറ്റ് കൊമ്പാനിയോ 1300T(Kompanio 1300T) അവതരിപ്പിച്ചു. ടാബ്‌ലെറ്റുകളിൽ പ്രീമിയം കമ്പ്യൂട്ടിംഗ് അനുഭവം മെച്ചപ്പെടുത്തുകയാണ് ലക്ഷ്യം.
6 എൻഎം പ്രോസസ് സാങ്കേതികവിദ്യയിൽ നിർമിച്ച ഈ ചിപ്പ്സെറ്റ് ഓൺലൈൻ വിദ്യാഭ്യാസം, സ്ട്രീമിംഗ് സേവനങ്ങൾ, ഗെയിമിംഗ്, എഐ ആപ്ലിക്കേഷനുകൾ തുടങ്ങിയവയ്‌ക്കായി മികച്ച ടാബ്‌ലെറ്റുകൾ നിർമിക്കാൻ കമ്പനികളെ സഹായിക്കും.
Also Read: വിഐപി പ്ലാൻ നിർത്തലാക്കി ഡിസ്‌നി+ ഹോട്ട്സ്റ്റാർ ; പുതിയ പ്ലാനുകൾ അറിയാം
ഉയർന്ന പ്രവർത്തനക്ഷമതയുള്ള ആംകോർടെക്സ്-എ 78(Arm Cortex-A78 കോറുകളും ഉയർന്ന പവർ നൽകുന്ന ആംകോർടെക്സ്-എ 55(Arm Cortex-A55 ) കോറുകളും ചേർന്ന ഒക്ടാകോർ സിപിയു ആണ് ചിപ്പ്സെറ്റിന് നൽകിയിരിക്കുന്നത്.
കൂടാതെ പ്രീമിയം കമ്പ്യൂട്ടിംഗ് പ്രകടനം പ്രദാനം ചെയ്യുന്നു 9 കോർ ആംമാലി-ജി 77 എംസി 9 ജിപിയു (Arm Mali-G77 MC9 GPU) സുഗമാമായ ഗെയിമിംഗ് സാധ്യമാക്കും. ചിപ്പ്സെറ്റിൽ ഉൾക്കൊള്ളിച്ചിരിക്കുന്ന മീഡിയടെക്കിന്റെ 5G അൾട്രാസേവ് പവർ-സേവിംഗ് ബാറ്ററി ലൈഫ്, നെറ്റ്‌വർക്ക്, ഡാറ്റാ ട്രാൻസ്മിഷൻ തുടങ്ങിയവയെ മെച്ചപ്പെടുത്തും.
4K എച്ച്ഡിആർ വീഡിയോ റെക്കോർഡിംഗിനെ ചിപ്പ് പിന്തുണയ്ക്കും. 4K വീഡിയോ റെക്കോർഡിങ്ങിനായി ഏറ്റവും പുതിയ ഇമേജിംഗ്, എൻകോഡിംഗ്, ഡീകോഡിംഗ്, പ്ലേബാക്ക് ഫീച്ചേഴ്‌സും ഉണ്ടാകും. 120 ഹെർട്‌സ് റിഫ്രഷ് റേറ്റ്, 2.5K ഡിസ്പ്ലേ ചിപ്പ് സെറ്റ്, എച്ച്ഡിആർ 10+ വീഡിയോ പ്ലേബാക്ക് എന്നിവയും ചിപ്പ്സെറ്റ് പിന്തുണയ്‌ക്കും.