ETV Bharat / science-and-technology

ദീർഘനേരം ടിവി കാണുന്നത് രക്തം കട്ടപിടിക്കുന്നതിന് കാരണമാകുമെന്ന് പഠനം - രക്തം കട്ടപിടിക്കുന്ന അവസ്ഥ

ശാരീരികമായി ഉന്മേഷവാനായിരിക്കുന്നത് വഴി ഇത്തരത്തിൽ രക്തം കട്ടപിടിക്കാനുള്ള സാധ്യതയെ ഇല്ലാതാക്കാൻ കഴിയില്ലെന്നും പഠനം. 'യൂറോപ്യൻ ജേണൽ ഓഫ് പ്രിവന്‍റീവ് കാർഡിയോളജി'യിലാണ് ഇതുസംബന്ധിച്ച ലേഖനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

Study finds watching TV linked to potentially fatal blood clots  ദീർഘനേരം ടിവി കാണുന്നത് രക്തം കട്ടപിടിക്കുന്നതിന് കാരണമാകുമെന്ന് പഠനം  വെനസ് ത്രോംബോംബോളിസം  venous thromboembolism VTE  പൾമണറി എംബോളിസം  ഡീപ് വെയ്‌ൻ ത്രോംബോസിസ്  pulmonary embolism  deep vein thrombosis  രക്തം കട്ടപിടിക്കുന്ന അവസ്ഥ  blood clotting
ദീർഘനേരം ടിവി കാണുന്നത് രക്തം കട്ടപിടിക്കുന്നതിന് കാരണമാകുമെന്ന് പഠനം
author img

By

Published : Jan 20, 2022, 6:20 PM IST

വാഷിങ്‌ടൺ: ദിവസത്തിൽ നാല് മണിക്കൂറോ അതിൽ കൂടുതലോ സമയം തുടർച്ചയായി ടിവി കാണുന്നത് ശരീരത്തിലെ രക്തം കട്ടപിടിക്കാനുള്ള സാധ്യത 35 ശതമാനം വർധിപ്പിക്കുമെന്ന് പഠനം. ഇത് 'വെനസ് ത്രോംബോംബോളിസം' (VTE) എന്ന അവസ്ഥയ്ക്ക് കാരണമാകുമെന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്. 'യൂറോപ്യൻ ജേണൽ ഓഫ് പ്രിവന്‍റീവ് കാർഡിയോളജി'യിലാണ് ഇതുസംബന്ധിച്ച ലേഖനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

ശാരീരികമായി ഉന്മേഷവാനായിരിക്കുന്നത് വഴി ഇത്തരത്തിൽ രക്തം കട്ടപിടിക്കാനുള്ള സാധ്യതയെ ഇല്ലാതാക്കാൻ കഴിയില്ലെന്നും യുകെയിലെ ബ്രിസ്റ്റോൾ സർവകലാശാലയിലെ ഡോ. സെറ്റർ കുനുത്‌സർ പറയുന്നു. വിടിഇ എന്ന അവസ്ഥയും ടിവി കാണുന്നതും തമ്മിലുള്ള ബന്ധം പരിശോധിക്കുന്നതാണ് പഠനം. ശ്വാസകോശത്തിൽ രക്തം കട്ടപിടിക്കുന്ന അവസ്ഥയായ 'പൾമണറി എംബോളിസം', കാലിലെയും മറ്റും ആഴത്തിലുള്ള സിരകളിലെ രക്തം കട്ടപിടിക്കുന്ന അവസ്ഥയായ 'ഡീപ് വെയ്‌ൻ ത്രോംബോസിസ്' എന്നിവ ഉൾപ്പെടുന്നതാണ് വിടിഇ.

ALSO READ:പന്നിയുടെ ഹൃദയം മനുഷ്യനില്‍ ; തുറക്കുന്നത് അനന്ത സാധ്യതകളെന്ന് വിദഗ്‌ധര്‍

40 വയസും അതിൽ കൂടുതലും പ്രായമുള്ള 131,421 പേരിലാണ് ഗവേഷണം നടത്തിയത്. ഇവരെ ദീർഘനേരം ടിവി കാണുന്നവർ, അപൂർവ്വമായി കാണുന്നവർ, ഒരിക്കലും കാണാത്തവർ എന്നിങ്ങനെ തരംതിരിച്ചു. മൂന്ന് പഠനങ്ങളുടെയും ഗവേഷണ കാലാവധി 5.1 മുതൽ 19.8 വർഷം വരെയായിരുന്നു.

ഈ കാലയളവിൽ 964 പേരിൽ രക്തം കട്ടപിടിക്കുന്ന അവസ്ഥ കണ്ടെത്തി. ഇവരിൽ മറ്റ് രണ്ട് വിഭാഗക്കാരെയും അപേക്ഷിച്ച് ദീർഘനേരം ടിവി കാണുന്നവർക്ക് രക്തം കട്ടപിടിക്കുന്നതിനുള്ള സാധ്യത 1.35 മടങ്ങ് കൂടുതലാണെന്ന് പഠനം തെളിയിച്ചു.

ദീർഘനേരം ടിവി കണുന്ന ഒരു വ്യക്തി തീർച്ചയായും ഇടവേളകൾ എടുക്കേണ്ടതുണ്ട്. ഓരോ 30 മിനിറ്റിലും എഴുന്നേറ്റ് നിൽക്കുകയോ കൈകാലുകൾ കുടഞ്ഞു നിവർത്തുകയോ ചെയ്യാം. അനാരോഗ്യകരമായ ലഘുഭക്ഷണം കൊറിച്ചു കൊണ്ട് ടിവി കാണുന്നതും ആരോഗ്യത്തെ ബാധിക്കുമെന്നും കുനുത്‌സർ പറയുന്നു.

ടിവി കാണുന്നത് പോലെ തന്നെ കമ്പ്യൂട്ടറിന് മുന്നിലും മറ്റും മണിക്കൂറുകളോളം ഇരിക്കുന്നതും ഇത്തരം അവസ്ഥകൾക്ക് കാരണമാകുമെന്നും പഠനം വ്യക്തമാക്കുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.