ETV Bharat / science-and-technology

പുതിയ മോഡൽ സ്‍മാർട്ട് ഫോൺ പുറത്തിറക്കി സാംസങ്ങ്; അറിയാം സവിശേഷതകൾ - ഗാലക്‌സി എക്‌സ് കവര്‍ 7

Samsung Galaxy XCover 7 price in India: ഏറ്റവും പുതിയ മോഡൽ സ്‍മാർട്ട് ഫോൺ പുറത്തിറക്കി സാംസങ്ങ്.

Samsung Galaxy XCover 7  സാംസങ്ങ് സ്‍മാർട്ട് ഫോൺ  ഗാലക്‌സി എക്‌സ് കവര്‍ 7  Features of the galaxy
Samsung Galaxy XCover 7
author img

By ETV Bharat Kerala Team

Published : Jan 11, 2024, 4:23 PM IST

സാംസങ്ങ് മൊബൈല്‍ കുടുംബത്തില്‍ നിന്നുള്ള ഏറ്റവും പുതിയ ഉല്‍പ്പന്നം സാംസങ്ങ് ഗാലക്‌സി എക്‌സ് കവര്‍ 7 വ്യാഴാഴ്‌ച പുറത്തിറങ്ങുകയാണ്. ഇന്ത്യയില്‍ ഈ പുത്തന്‍ മൊബൈല്‍ ലഭ്യമാണോ, ഇന്ത്യയില്‍ ഇതിന്‍റെ വില എന്തായിരിക്കും എന്നൊക്കെ അറിയാന്‍ ടെക് ലോകം കാത്തിരിക്കുകയാണ്.

മറ്റേത് മൊബൈലിനേയും പോലെ സാംസങ്ങ് ഗാലക്‌സി എക്‌സ് കവര്‍ 7 ലും പ്രധാനമായും പരിശോധിക്കേണ്ട ഘടകങ്ങള്‍ ഏഴെണ്ണമാണ്. അതില്‍ ഏറ്റവും പ്രധാനം ഡിസ്പ്ലേ തന്നെ. 6.60 ഇഞ്ച് അഥവാ 1080x2408 പിക്സെല്‍സ് ആണ് ഈ പുതിയ ഫോണിന്‍റെ ഡിസ്പ്ലേ. ഒക്റ്റാ കോര്‍ പ്രോസസര്‍ ആണ് ഉപയോഗിക്കുന്നത്. 5 മെഗാ പിക്സെല്‍സിന്‍റെ ഫ്രണ്ട് കാമറയും 50 മെഗാ പിക്സെല്‍സിന്‍റെ റിയര്‍ ക്യാമറയും ഇതിന്‍റെ സവിശേഷതയാണ്. 6 GB RAM ആണ് ഇവയുടെ ശേഷി. 128 GB സ്‌റ്റോറേജും ഈ പുതിയ ഫോണിനുണ്ടാകും. 4050 എം എ എച്ച് ബാറ്ററി കപ്പാസിറ്റിയാണ് കമ്പനി വാഗ്‌ദാനം ചെയ്യുന്നത്. ആന്‍ഡ്രോയ്‌ഡ് ഓപ്പറേഷന്‍ സിസ്‌റ്റത്തിലാണ് ഈ ഫോണ്‍ പ്രവര്‍ ത്തിക്കുക.

ഫാസ്‌റ്റ് ചാര്‍ജിങ്ങ് സംവിധാനം ഫോണിനുണ്ട്. 240 ഗ്രാം ആണ് ഭാരം. ഗ്രാഫൈറ്റ് ബ്ലാക്ക് കളറിലാണ് ഈ ഫോണ്‍ ഇറങ്ങുന്നത്. 1000 GB വരെ മൈക്രോ എസ് ഡി എക്‌സ്‌പാന്‍ഡബിള്‍ സ്‌റ്റോറേജും സാംസങ്ങ് വാഗ്‌ദാനം ചെയ്യുന്നു. റിയര്‍ ക്യാമറയക്ക് ഓട്ടോ ഫോക്കസ് സംവിധാനം ഉണ്ട്. ഫോണ്‍ സെന്‍സറുകളുടെ കാര്യത്തിലാണെങ്കിലും മികച്ച സൗകര്യങ്ങളാണ് ഗാലക്‌സി എക്‌സ് കവര്‍ 7 ല്‍ ഒരുക്കിയിട്ടുള്ളത്. ഫേസ് അണ്‍ലോക്ക്, ഫിംഗര്‍ പ്രിന്‍റ് സെന്‍സര്‍, പ്രോക്‌സിമിറ്റി സെന്‍സര്‍, ആക്സെലറോമീറ്റര്‍, ഗൈറോസ്കോപ്പ്, ആംബിയന്‍റ് ലൈറ്റ് സെന്‍സര്‍ എന്നീ സംവിധാനങ്ങളും സാംസങ്ങ് ഗാലക്‌സി എക്‌സ് കവര്‍ 7 ല്‍ ഉണ്ട്. വൈഫൈ 802.11 കണക്റ്റിവിറ്റിക്കു പുറമേ , ബ്ലൂ ടൂത്ത് ജിപി എസ് കണക്റ്റിവിറ്റിയും ഈ പുതിയ മോഡലില്‍ സാംസങ്ങ് ലഭ്യമാക്കിയിരിക്കുന്നു. റിമൂവബിള്‍ ബാറ്ററിയാണ് ഫോണില്‍. സി ടൈപ്പ് യു എസ് ബി സംവിധാനവും ലഭ്യമാണ്.

ജനുവരി 11 ന് പുറത്തിറക്കിയ സാംസങ്ങിന്‍റെ ഈ പുതിയ മോഡല്‍ സ്‌മാര്‍ട്ട് ഫോണ്‍ മാര്‍ക്കറ്റില്‍ ഉടന്‍ ലഭ്യമാകും. ഇന്ത്യയില്‍ ഇതിന്‍റെ വില 32990 രൂപ ആയിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Also Read: ഐഫോണിന്‍റെ ഒരായുസേ'..പറക്കുന്ന വിമാനത്തില്‍ നിന്ന് താഴെ വീണിട്ടും ഉഗ്രന്‍ പെര്‍ഫോമന്‍സ്

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.