ETV Bharat / science-and-technology

വണ്‍പ്ലസ് ഓപ്പണിന് ഇന്ത്യന്‍ വിപണിയില്‍ വന്‍സ്വീകരണം, ആദ്യദിനത്തില്‍ എറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ട ഫോള്‍ഡബിള്‍ സ്‌മാര്‍ട്ട് ഫോണെന്ന് കമ്പനി - ഫോൾഡബിൾ ഫോം ഫാക്‌ടർ

OnePlus Open : വൺപ്ലസ് ഓപ്പൺ 2023-ൽ ഒരു ലക്ഷം രൂപയിലധികം വില വിഭാഗത്തിൽ Amazon.in-ൽ ഓപ്പൺ സെയിൽ ദിനത്തിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന ഫോൾഡബിൾ സ്‌മാർട്ട്‌ഫോണായും ഉയർന്നു

OnePlus Open  OnePlus Open highest selling foldable in India  വൺപ്ലസ് ഓപ്പൺ  OnePlus  വൺപ്ലസ്  OnePlus Open foldable smartphone  smartphone  highest selling foldable smartphone  OnePlus Open is the best selling foldable  ഫോൾഡബിൾ ഫോം ഫാക്‌ടർ  Foldable form factor
OnePlus Open highest-selling foldable in India
author img

By ETV Bharat Kerala Team

Published : Nov 8, 2023, 4:02 PM IST

ന്യൂഡൽഹി: വിപണിയില്‍ ഇറങ്ങിയ ആദ്യ ദിനം ഇന്ത്യയില്‍ എറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ട ഫോൾഡബിള്‍ സ്‌മാര്‍ട്ട് ഫോണായി വണ്‍പ്ലസ് ഓപ്പണ്‍. മൊബൈല്‍ കമ്പനികളിലെ മുന്‍നിര ബ്രാന്‍ഡുകളിലൊന്നായ വണ്‍ പ്ലസ് ഇപ്പോള്‍ മടക്കാവുന്ന സ്‌മാര്‍ട്ട്ഫോണുകളുടെ വിപണിയിലേക്ക് കൂടി കടന്നിരിക്കുകയാണ്. ഒക്‌ടോബറിലാണ് വണ്‍പ്ലസിന്‍റെ ആദ്യത്തെ ഫോര്‍ഡബിള്‍ സ്‌മാര്‍ട്ട്‌ഫോണായ വണ്‍പ്ലസ് ഓപ്പണ്‍ ഇന്ത്യന്‍ വിപണിയില്‍ കമ്പനി അവതരിപ്പിച്ചത് (OnePlus Open highest-selling foldable in India day 1 says company).

റിലയൻസ് ഡിജിറ്റലിൽ വിൽപന ആരംഭിച്ച ആദ്യ ദിവസം തന്നെ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന ഫോൾഡബിൾ സ്‌മാർട്ട്‌ഫോണായി വൺപ്ലസ് ഓപ്പൺ മാറി. കൂടാതെ ആമസോണില്‍ ഈ വര്‍ഷം ഒരു ലക്ഷം രൂപയിലധികം വില വിഭാഗത്തിൽ ഓപ്പൺ സെയിൽ ദിനത്തിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന ഫോൾഡബിൾ സ്‌മാർട്ട്‌ഫോണായും വണ്‍പ്ലസ് ഓപ്പണ്‍ മാറി.

വൺപ്ലസ് ഓപ്പണ്‍ ഒരു പുതിയ ഫോൾഡബിൾ ഫോം ഫാക്‌ടർ കൊണ്ടുവരുന്നുണ്ടെന്ന് കമ്പനി വക്താവ് പറയുന്നു, ഒരു ആധുനിക ഗംഭീരമായ സ്റ്റാൻഡ്ഔട്ട് ഡിസൈൻ, ഡ്യുവൽ പ്രോ എക്‌സ്‌ഡിആർ ഡിസ്‌പ്ലേകൾ, ഓപ്പൺ ക്യാൻവാസോടുകൂടിയ മൾട്ടി-വിൻഡോ കാര്യക്ഷമത എന്നിവയും അതിലേറെയും ഫീച്ചറുകള്‍ ഇതില്‍ ഉൾക്കൊള്ളുന്നുണ്ടെന്നും അദ്ദേഹം ഐഎഎൻഎസിനോട് പറഞ്ഞു.

ഒരു പ്രശ്‌നവും കൂടാതെ 10 ലക്ഷം തവണ ഫോൾഡ്‌ ചെയ്യാന്‍ കഴിയുമെന്ന് കമ്പനി അവകാശപ്പെടുന്നു. വണ്‍ പ്ലസ് ഓപ്പണ്‍ അസാധാരണമായ പ്രകടനമാണ് നടത്തുന്നതെന്നും 2023-ന്‍റെ ആദ്യ പകുതിയിൽ അതിവേഗം വളരുന്ന സ്‌മാർട്ട്‌ഫോൺ ബ്രാൻഡായി ഇത് തങ്ങളെ നയിക്കുമെന്നും 70 ശതമാനത്തിലധികം വളർച്ച കൈവരിക്കുമെന്നും കമ്പനി പറഞ്ഞു.

ഡ്യൂവല്‍ ഡിസ്‌പ്ലെ സെറ്റപ്പുമായാണ് വണ്‍ പ്ലസ് ഓപ്പണ്‍ വരുന്നത്. പ്രീമിയം ഫോള്‍ഡബിള്‍ സ്‌മാര്‍ട്ട്‌ഫോണ്‍ അന്വേഷിക്കുന്നവര്‍ക്ക് വണ്‍പ്ലസ് ഓപ്പണ്‍ മികച്ച ചോയ്‌സാണ്. കോംപാക്‌റ്റ് ഡിസൈനോടെയുളളതാണ് ഈ ഫോണ്‍. ഇത് മികച്ച പെര്‍ഫോമന്‍സും നല്‍കുന്നുണ്ട്. ഒരു വേരിയന്‍റിലാണ് വണ്‍പ്ലസ് ഓപ്പണ്‍ ഫോള്‍ഡബിള്‍ സ്‌മാര്‍ട്ട് ഫോണ്‍ ലഭ്യമാകുന്നത്.

16 ജിബി റാമും 512 ജിബി സ്റ്റോറേജുമാണ് ഈ ഫോണിലുളളത്. 1,39,999 രൂപയാണ് വണ്‍പ്ലസ് ഓപ്പണിന്‍റെ വില. വണ്‍പ്ലസ് ഫോള്‍ഡബിള്‍ മോഡല്‍ എമറാള്‍ഡ് ഡസ്‌ക്‌, വോയേജര്‍ ബ്ലാക്ക് എന്നീ നിറങ്ങളില്‍ ലഭ്യമാകും. ഒക്‌ടോബര്‍ അവസാനം മുതല്‍ ഈ മോഡലിന്‍റെ പ്രീ ഓര്‍ഡര്‍ ആരംഭിച്ചിരുന്നു.

നല്ല വളർച്ചയ്ക്ക് സാക്ഷ്യം വഹിക്കാനാകുമെന്ന്‌ പ്രതീക്ഷിക്കുന്നതായും. ഇന്ത്യൻ വിപണിയിൽ ഏറ്റവും മികച്ച വൺപ്ലസ് സാങ്കേതികവിദ്യ കൊണ്ടുവരുന്നത് തുടരുമെന്നും, അവിശ്വസനീയമായ പ്രകടനവും നല്ല രീതിയിലുള്ള ഉപയോക്തൃ അനുഭവവും ഉള്ള ഉയർന്ന നിലവാരമുള്ള ഉത്പന്നങ്ങൾ നൽകുമെന്ന വാഗ്‌ദാനം നിറവേറ്റാൻ ശ്രമിക്കുന്നുവെന്നും കമ്പനി വക്താവ് കൂട്ടിച്ചേര്‍ത്തു.

ALSO READ: പുതുപുത്തന്‍ ഫീച്ചറുമായി വാട്‌സ്‌ആപ്പ്; ഇനി മുതല്‍ സ്റ്റാറ്റസുകളില്‍ പരസ്യം, ലക്ഷ്യം വിശദീകരിച്ച് കാത്ത്കാര്‍ട്ട്

ALSO READ: ഡീപ് ഫേക്ക് : ഇത്തരം ഫോട്ടോകളും വീഡിയോസും എങ്ങനെ തിരിച്ചറിയാം?, യാഥാർത്ഥ്യം ഏതൊക്കെ?

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.